നിവിന്‍ പോളിയും ചെടി നട്ടു, വെല്ലുവിളി ദിലീപിനും, ദുല്‍ഖറിനും, എബ്രിഡിനും
കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടി തുറന്നുവിട്ട മൈ ട്രീ ചലഞ്ച് ഇപ്പോള്‍ കേരളക്കരയിലെ തരംഗമായിരിക്കുകയാണ്. സിനിമ താരങ്ങളും അണിയറ പ്രവര്‍ത്തകരും ചലഞ്ച് ഏറ്റെടുക്കുന്നു എന്ന് മാത്രമല്ല, സഹതാരങ്ങളെ വെല്ലുവിളിക്കുന്നുമുണ്ട്.
നിവന്‍ പോളിയാണ് ഏറ്റവും ഒടുവില്‍ ചലഞ്ച് ഏറ്റെടുത്ത താരം. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറിനെ തന്നെ നിവിന്‍ വെല്ലുവിളിച്ചിരിക്കുന്നു. ദുല്‍ഖറിനെ കൂടാതെ ജനപ്രിയതാരം ദിലീപിനേയും സംവിധായകന്‍ എബ്രിഡ് ഷൈനിനേയും നിവിന്‍ വെല്ലുവിളിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ മകനായ ദുല്‍ഖറിനെ ഇതിന് മുമ്പ് പലരും മൈ ട്രീ ചലഞ്ച് ചെയ്തിട്ടുണ്ട്. സനുഷയാണ് അതില്‍ പ്രമുഖ. എന്നിട്ടും പിതാവ് തുടക്കമിട്ട ചലഞ്ച് ഏറ്റെടുക്കാന്‍ ദുല്‍ഖര്‍ ഇതുവരെ തയ്യാറായിട്ടില്ല.
കഴിഞ്ഞ ദിവസം സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ആയിരുന്നു നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, അല്‍ഫോന്‍സ് പുത്രന്‍ എന്നിവരെ ചലഞ്ച് ചെയ്തത്. നാല് പേരും ചലഞ്ച് ഏറ്റെടുത്തു, ചെടിയും നട്ടു, ചിത്രം ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു.
അജു വര്‍ഗ്ഗീസ് ചലഞ്ച് ചെയ്തിരിക്കുന്നത് ആസിഫ് അലിയേയും രജിത് മേനോനേയും അനു മോഹനേയും
ആണ്. അല്‍ഫോന്‍സ് പുത്രന്‍ ചലഞ്ച് ചെയ്ത ആളുകളുടെ പേര് കേട്ടാല്‍ ഞെട്ടും... രജനികാന്ത്, കമലഹാസന്‍, മോഹന്‍ലാല്‍... മമ്മൂട്ടി ഒരിക്കല്‍ കൂടി ഈ ചലഞ്ച് ഏറ്റെടുക്കണം എന്നും അല്‍ഫോന്‍സ് പറയുന്നുണ്ട്.












Click it and Unblock the Notifications