Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെഎന്‍യുവില്‍ നടന്നത് കൊടും ക്രൂരത; നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമെന്ന് നിവിന്‍ പോളി

കൊച്ചി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമത്തില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. അക്രമത്തിനും വിദ്വേഷത്തിനുമെതിരെ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്ന് നിവില്‍ പോളി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് നടന്‍റെ പ്രതികരണം

nivinnew-

ജെഎന്‍യുവില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന അക്രമം ഭയാനകവും ആശങ്കാജനകവുമാണ്. ക്രൂരതയുടെ ഏറ്റവും വികൃതമായ ഭാവമാണ് ഇന്നലെ കണ്ടത്. വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ആക്രമിച്ചവരെ ശിക്ഷിക്കണം. അക്രമത്തിനും വിദ്വേഷത്തിനുമെതിരെ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചു.

വിഷയത്തല്‍ പ്രതികരണവുമായി നടി മഞ്ജു വാര്യറും രംഗത്തെത്തിയിരുന്നു. ജെഎന്‍യുവില്‍ നിന്നുള്ള ചോര ഒലിച്ച മുഖങ്ങള്‍ ടിവിയില്‍ കണ്ട് ഞെട്ടിയെന്നായിരുന്നു മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇരുളിന്‍റെ മറവില്‍ നടത്തിയ അക്രമത്തിന് പിന്നിലെ രാഷ്ട്രീയം എന്തായാലും അതിനെ പിന്തുണയ്ക്കാനാകില്ലെന്നും മഞ്ജു കുറിച്ചു.

Recommended Video

cmsvideo
    RSS WhatsApp Group Screenshot Out | Oneindia Malayalam

    ബോളിവുഡില്‍ നിന്നുള്ള നിരവധി താരങ്ങളും ജെഎന്‍യു ആക്രമത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികളെക്കാള്‍ പശുക്കള്‍ക്ക് സുരക്ഷ കിട്ടുന്ന രാജ്യമാണ് ഇന്ത്യ എന്നായിരുന്നു നടി ട്വിങ്കിള്‍ ഖന്ന പ്രതികരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+