ഗണേഷിന്റെ വിമര്‍ശനം ഏറ്റുവോ; നിവിന്‍ പോളി ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി, മറുപടിയും
അതിജീവനത്തിനായി പോരാടുന്ന കേരളത്തിന് സര്‍വ്വമേഖലയില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നു. മലയാളികള്‍ക്ക് പുറമേ ലോകാമെങ്ങും കേരളത്തിന്റെ അതീജീവന പോരാട്ടത്തിന് ഒപ്പം ചേര്‍ന്നു കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കുന്നു. മലയാളത്തില്‍ നിന്നും അന്യഭാഷകളില്‍ നിന്നുമുള്‍പ്പടേയുള്ള നിരവധി സിനിമാ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയിരുന്നു.
എന്നാല്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന മലയാളിത്തിലെ യുവനടന്‍മാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും കൊടുത്തിട്ടില്ലെന്ന് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍ ഇന്ന കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടന്‍ നിവിന്‍ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കിയിരിക്കുന്നത്.

അഞ്ച് പൈസ സംഭാവന നല്‍കിയിട്ടില്ല
കോടികള്‍ പ്രതിഫലം വാങ്ങുന്ന മലയാളത്തിലെ യുവനടന്‍മാരില്‍ ചിലര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് പൈസ സംഭാവന നല്‍കിയിട്ടില്ലെന്ന ഗണേഷ് കുമാര്‍ ഇന്നലെ ആരോപിച്ചിരുന്നു. ഗണേഷിന്റെ വിമര്‍ശനം ഏറ്റതിന്റെ ഫലമാണോ എന്താണോ എന്നറിയില്ല യുവ നടന്‍ നിവിന്‍ പോളി ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുന്നത് 25 ലക്ഷം രൂപയാണ്.

25 ലക്ഷം
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടാണ് നിവിന്‍ പോളി 25 ലക്ഷം രൂപ കൈമാറിയത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജിവിനൊപ്പമായിരുന്നു നിവന്‍ പോളി മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്.

കൈപിടിച്ചുയര്‍ത്താന്‍
പ്രളയ ദുരുതത്തില്‍പ്പെട്ടവരെ കൈപിടിച്ചുയര്‍ത്താന്‍ ഈ നാട്ടിലെ എല്ലാവരുടേയും സാഹായവും പിന്തുണയും ഉണ്ടാകണം. ദുരിതം പേറുന്നവരെ സഹായിക്കാനുള്ള സമയമാണിത്. പലരും കൊടുക്കുന്നത് എല്ലാവരും അറിയണമെന്നില്ല, എല്ലാവര്‍ക്കും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാമെന്നും നിവിന്‍ പോളി പറഞ്ഞു.

എല്ലാവിധ പിന്തുണയും
പ്രളയക്കെടുതി നേരിടുന്നതില്‍ കേരള സര്‍ക്കാര്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാറിനും മുഖ്യമന്ത്രിക്കും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും നിവിന്‍ പോളി പറഞ്ഞു. അന്യഭാഷ താരങ്ങള്‍ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷങ്ങള്‍ കൈമാറിയപ്പോള്‍ സംഭാവന നല്‍കാതിരുന്ന മലയാളത്തിലെ യുവനടന്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു കഴിഞ്ഞ ദിവസം ഗണേഷ് കുമാര്‍ നടത്തിയത്.

തമിഴ് താരങ്ങളും
പ്രളയത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ മോഹന്‍ലാല്‍ 25 ലക്ഷം രൂപയും മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷം രൂപയും നല്‍കിയിരുന്നു. ഇതിന് പുറമേ നിരവധി കുടുംബങ്ങളുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും മമ്മൂട്ടി ഏറ്റെടുത്തിരുന്നു. മലയാള താരങ്ങള്‍ക്ക് പുറമേ തമിഴ് താരങ്ങളായ സൂര്യ, കാര്‍ത്തി, കമല്‍ഹാസന്‍, വിജയ്, ലോറന്‍സ് എന്നിവരും സണ്ണി ലിയോണ്‍, ഹൃത്വിക് റോഷന്‍, അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, എആര്‍ റഹ്മാന്‍ എന്നിവരും കേരളത്തിന് സഹായവുമായി മുന്നോട്ട് വന്നിരുന്നു.

യുവനടന്‍മാര്‍ എന്ത് നല്‍കി
സിനിമാ മേഖലയില്‍ നിന്ന് ഇത്തരത്തില്‍ നിരവധി താരങ്ങളും അണിയറ പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളത്തിലെ യുവനടന്‍മാര്‍ എന്ത് നല്‍കിയെന്ന ചോദ്യവുമായിട്ടായിരുന്നു നടന്‍ ഗണേഷ് കുമാര്‍ രംഗത്തെത്തിയത്. ആകാശത്തിരുന്ന് ഫേസ്ബുക്കിലൂടെ അഭിപ്രായം പറയുന്ന ചില യുവനടന്‍മാരെ ജനം തിരിച്ചറിയണമെന്ന് ഗണേഷ്‌കുമാര്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.

ചില പാവങ്ങള്‍
സുരാജ് വെഞ്ഞാറമൂടിനേ പോലുള്ള ചില പാവങ്ങളാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത്. ഒരു സിനിമയ്ക്ക് കോടികള്‍ പ്രതിഫലം വാങ്ങുന്ന മലയാളത്തിലെ യുവനടന്‍മാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്തുനല്‍കിയെന്ന അറിയണം. ഇവരെ ഇപ്പം കാണാനേയില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവര്‍ അഞ്ചുപൈസ കൊടുത്തിട്ടില്ലെന്നും ഗണേഷ് കുമാര്‍ ആരേപിച്ചിരുന്നു.

വിവാദങ്ങള്‍
അഞ്ചു ദിവസത്തേക്ക് 35 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന ഹാസ്യ നടന്‍മാരെ കാണാനേയില്ല. പാവപ്പെട്ടവരും വിദേശികളായവര്‍പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമ്പോള്‍ ആകാശത്ത് ഇരുന്ന് ഫേസ്ബുക്കിലൂടെ ചിലര്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നതില്‍ കലാകാരന്‍ എന്ന നിലയില്‍ എനിക്ക് പ്രതിഷേധമുണ്ട്.

മലയാളികള്‍ ചോദിക്കണം
നിങ്ങളുടെ ഇത്രയും കാലത്തെ വര്‍ത്തമാനങ്ങളൊക്കെ ഞങ്ങള്‍ സഹിച്ചുവെന്നും കേരളത്തിന് ഒരു ദുരന്തമുണ്ടായപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്തുവെന്ന് മലയാളികള്‍ ഇവരോട് ചോദിക്കണം. ഇവരെ ജനങ്ങള്‍ തിരിച്ചറിയണമെന്നുമായിരുന്നു ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.












Click it and Unblock the Notifications