നിവിൻ പോളിക്ക് എതിരെ എന്റെ കയ്യില്‍ തെളിവൊന്നും ഇല്ല: മൊബൈൽ നിവിന്റെ കൈവശമെന്നും പരാതിക്കാരി
നടന്‍ നിവിന്‍ പോളിക്കെതിരായി ഉയർത്തിയ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പരാതിക്കാരി. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അവകാശപ്പെട്ടുകൊണ്ട് നിവിന്‍ പോളി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരിക്കുന്നു. പരാതിക്കാരിയെ അറിയില്ല, അവരുമായി വാട്സാപ്പ് ചാറ്റുകളൊന്നും ഉണ്ടായിട്ടില്ലെന്നും നിവിന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയും പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് പരാതിക്കാരി.
എന്നെ നിവിന്‍ പോളിക്ക് അറിയാം. ഞാന്‍ വാട്സാപ്പ് ചാറ്റ് നടത്തിയ ഫോണുകള്‍ അദ്ദേഹത്തിന്റെ കയ്യിലാണ് ഉള്ളത്. അതുകൊണ്ടാണ് തെളിവുകള്‍ ഇല്ലെന്ന് അവകാശപ്പെടുന്നത്. എന്നെ അവിടെ പൂട്ടിയിട്ട സമയത്താണ് എന്റെ ഫോണ്‍ അവർ പിടിച്ചെടുക്കുന്നത്. നാട്ടിലേക്ക് രക്ഷപ്പെട്ട് പോരുന്ന സമയത്ത് ഫോണ്‍ എടുക്കാനൊന്നും പറ്റിയില്ലെന്നും പരാതിക്കാരി റിപ്പോർട്ട് ടിവിയോട് പറഞ്ഞു.

ശ്രേയ എന്ന് പറയുന്ന പുള്ളിക്കാരിക്ക് യൂറോപ്പിലേക്ക് പോകാന്‍ മൂന്ന് ലക്ഷം രൂപ ഞാന്‍ കൊടുക്കുകയുണ്ട്. അത് തിരികെ ചോദിച്ചപ്പോള്‍ എകെ സുനില്‍ എന്ന നിർമ്മാതാവിനെ പരിചയപ്പെടുത്തി തന്നു. ഒരു ഹോട്ടലില്‍ പോയി ഇന്റർവ്യൂ അറ്റന്‍ഡ് ചെയ്തു. അന്ന് പുള്ളി എന്നെ ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതെല്ലാം ദുബായില്‍ വെച്ചാണ് നടക്കുന്നത്.
ആ ഹോട്ടലില്‍ അന്ന് വേറേയും സിനിമ താരങ്ങളുമൊക്കെയുണ്ടായിരുന്നു. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം അന്ന് ആരോടും പറഞ്ഞിരുന്നില്ല. സിനിമയില്‍ അവസരം തേടി പോകുന്ന് ഭർത്താവിനോട് പറഞ്ഞിരുന്നു. ഒന്നാമത് പുള്ളിക്ക് ഇഷ്ടമില്ലാത്ത ഫീല്‍ഡാണ് സിനിമ. അതുകൊണ്ട് തന്നെ പുള്ളി വഴക്ക് പറയും എന്നുള്ളതുകൊണ്ട് പറയാതിരിക്കുന്നത്
പിന്നീട് ശ്രേയ എന്ന് പറയുന്ന പെണ്‍കുട്ടി എന്റെ റൂമിന് അടുത്ത് തന്നെ റൂം എടുക്കുകയും അവിടെ നിവിന്‍ പോളി അടക്കമുള്ളവർ വരികയും എന്നെ മൂന്ന് ദിവസത്തോളം ലോക്ക് ചെയ്തിടുകയും ചെയ്തു. നിവിന്‍ പോളിയുടെ ഗുണ്ടകള്‍ എന്ന് പറയുന്നവർ എന്റെ റൂമില്‍ തന്നെയായിരുന്നു. അവർ ഇടക്കൊക്കെയാണ് സ്വന്തം റൂമില്‍ പോയിരുന്നതെന്നും പരാതിക്കാരി പറയുന്നു.
ഭക്ഷണമൊന്നും തന്നില്ല, മയക്ക് മരുന്ന് കലക്കിയ വെള്ളം മാത്രമാണ് നല്‍കിയിരുന്നത്. ആദ്യ ദിവസം ബിനു, കുട്ടൻ, ബഷീർ എന്നിവർ ശ്രേയയ്ക്കൊപ്പം വന്ന് എകെ സുനിലുമായുള്ള പ്രശ്നം എന്താണെന്ന് ചോദിച്ചു. ഇവർ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു
ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് എത്തി സ്പൈ ക്യാമറ വെച്ചു. ഭർത്താവിന്റെ ഫോൺ ഹാക്ക് ചെയ്ത് നിയന്ത്രിച്ചിരുന്നു. ഞങ്ങള്‍ പറയുന്നതൊക്കെ അവർക്ക് കേള്‍ക്കമായിരുന്നു. ഭർത്താവ് ഇടപെട്ട് ഡിസംബർ 17ന് നാട്ടിലെത്തി. ദുബൈയിലുള്ള കസിന്റെ സഹായത്തോടെ നാട്ടിലേക്ക് പോയത്. നാട്ടിലെത്തിയ ശേഷമാണ് ദുരനുഭവം ഉണ്ടായത് ഭർത്താവിനെ അറിയിച്ചത്. നിവിൻ പോളി പേഴ്സണലി മെസേജ് അയച്ചിട്ടില്ല.
അഞ്ച് മാസത്തിന് ശേഷമാണ് കേസ് കൊടുക്കാൻ തീരുമാനിച്ചത്. ഭർത്താവാണ് കേസ് കൊടുക്കാൻ ആത്മവിശ്വാസം നൽകിയത്. ശ്രേയ ഇപ്പോഴും ദുബൈയിലാണ്. പരാതി നൽകിയപ്പോൾ എഴുതി നൽകിയില്ല. പീഡിപ്പിക്കപ്പെട്ടെന്ന് സർക്കിളിനോട് മൊഴി നൽകിയിരുന്നു. അവർ അത് മൊഴിയിൽ ഉൾപ്പെടുത്തിയില്ല. നീതി കിട്ടും വരെ മുമ്പോട്ട് പോകുമെന്നും പരാതിക്കാരി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications