നിവിന്‍ പോളിയുടേത് അപാര ധൈര്യം തന്നെ: സിദ്ധീഖിനെ പോലെയല്ല, ആ നീക്കത്തിന് ഞാനില്ല, കാരണം ഇത്
കൊച്ചി: നിവിന്‍ പോളിക്ക് എതിരെ യുവതി നല്‍കിയ പീഡന പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിച്ചികൊണ്ടിരിക്കുകയാണ്. തനിക്കെതിരായ പരാതി വ്യാജമാണെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന നിവിന്റെ പരാതിയിലെ അന്വേഷണവും ഇതോടൊപ്പം തന്നെ പുരോഗമിക്കുന്നുണ്ട്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി നിവിന്‍ പോളിയെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. താരത്തിന്റെ പരാതിയിലെ മൊഴിയെടുപ്പും പൊലീസ് കഴിഞ്ഞ ദിവസം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. ഈ കേസില്‍ നിവിന്‍ പോളി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് വ്യക്തമാക്കുന്ന നടപടി ക്രമങ്ങളാണ് താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സിനിമാ താരങ്ങള്‍ക്കെതിരായ നിരവധി പീഡന പരാതികള്‍ പുറത്ത് വരുന്നത്. ഈ സാഹചര്യത്തില്‍ നിവിനെതിരെ നേരത്തെ തന്നെ നല്‍കിയിരുന്ന പരാതിയും വീണ്ടും ചർച്ചാ വിഷയമാകുകയായിരുന്നു. എന്നാല്‍ ദുബായില്‍ വെച്ച് പീഡനം നടന്നുവെന്ന് യുവതി പറയുന്ന തിയതികളില്‍ താന്‍ നാട്ടിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ നിവിന്‍ പോളിക്ക് സാധിച്ചു.
തന്റെ ഭാഗത്ത് വ്യക്തമായ തെളിവുകള്‍ ഉള്ളതിനാല്‍ കേസില്‍ നടന്‍ മുന്‍കൂർ ജാമ്യം തേടില്ലെന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇതോടൊപ്പം തന്നെ തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കാനുള്ള അപേക്ഷയും താരം നല്‍കില്ല. കേസ് ഒരു തരത്തിലും തനിക്ക് എതിരാകില്ലെന്ന തരത്തിലാണ് നിവിന്‍ പോളി ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.
സമാനമായ പീഡന പരാതി ഉയർന്ന സിദ്ധീഖ് മുന്‍കൂർ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ അടക്കം സമീപിച്ച സാഹചര്യത്തിലാണ് നിവിന്‍ പോളിയുടെ ഉത്തരമൊരു നീക്കം. ആരാധകർക്കിടയിലും ഈ നീക്കം ഇപ്പോള്‍ ചർച്ചയായിട്ടുണ്ട്. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ച ബോധ്യമുള്ള ഒരാള്‍ക്ക് മാത്രമേ ഇങ്ങനെ ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ വർഷം ഡിസംബർ 14, 15 തിയതികള്‍ ദുബായിലെ ഫ്ലാറ്റില്‍ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് കോതമംഗലം സ്വദേശിനിയായ യുവതി പൊലീസില്‍ നല്‍കിയ പരാതി. നിവിന്‍ പോളി ഉള്‍പ്പെടെ ആറുപേർ പ്രതികളായ കേസിലെ ആറാം പ്രതിയായിട്ടാണ് നിവിന്‍ പോളിയെ ചേർത്തിരിക്കുന്നു. മുറിയില്‍ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകർത്തി അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിപ്പെട്ടിരുന്നു.
യുവതി പരാതിയില്‍ പറയുന്ന 14,15 തിയതികളില്‍ നിവിന്‍ പോളി കൊച്ചിയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത് വന്നതാണ് കേസില്‍ നിർണ്ണായകമായത്. വർഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി താരം കൊച്ചിയിലെ ഹോട്ടലിലായിരുന്നുവെന്ന് വ്യക്തമാക്കി സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ അടക്കമുള്ളവർ രംഗത്ത് വരികയായിരുന്നു. ഇത് സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകളും അവർ പുറത്തുവിട്ടു.
തനിക്കെതിരെ ഉയർന്ന പരാതി വ്യാജമാണെന്നാണ് നിവിന്‍ പോളി തുടക്കം മുതല്‍ തന്നെ അവകാശപ്പെടുന്നത്. പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഡി ജി പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയും ചെയ്തു. നിവിന്‍ പോളിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയായ യുവതിയേയും ഭർത്താവിനേയും നേരത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ പരാതിക്കാരിയുടെ പാസ്പോർട്ട് അടക്കമുള്ള യാത്രാ രേഖകള്‍ പരിശോധിക്കുകയും ചെയ്തു.












Click it and Unblock the Notifications