Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചാൻസില്ല, ലോട്ടറി കച്ചവടത്തിലും പറ്റിക്കുന്നു, 10 ടിക്കറ്റ് പൈസ തരാതെ മുങ്ങി'; നടി മേരി പറയുന്നു

കൊച്ചി: സിനിമ ഇല്ലാതായതോടെ ലോട്ടറി കച്ചവടത്തിലൂടെ ഉപജീവനം കണ്ടെത്താനിറങ്ങിയിരിക്കുകയാണ് 'ആക്ഷൻ ഹീറോ ബിജു' എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടി മേരി. കൊവിഡ് പ്രതിസന്ധി തീർത്തതോടെ ആരും സിനിമയിലേക്ക് വിളിക്കുന്നില്ലെന്നും ഇതോടെയാണ് വരുമാനമാർഗം എന്ന നിലയിൽ ലോട്ടറി കച്ചവടം തുടങ്ങിയതെന്നും നടി പറഞ്ഞിരുന്നു. എന്നാൽ കച്ചവടം അറിയാത്തതിനാൽ പലരും പറ്റിക്കുകയാണെന്ന് പറയുകയാണ് മേരി. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മേരിയുടെ പ്രതികരണം. വായിക്കാം

എന്ത് സംഭവിച്ചുവെന്ന് അറിയില്ല


'എന്ത് സംഭവിച്ചുവെന്ന് അറിയില്ല. മിക്ക പടത്തിലും ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് വിളിക്കും. പിന്നെ വിളിച്ച് പറയും മേരി ചേച്ചിയില്ല ബേബി ചേച്ചിയെ ഉള്ളൂ, ചേച്ചിയെ വിളിക്കാം എന്ന് പറഞ്ഞ് വെക്കും. പിന്നെ വിളിക്കുവേ ഇല്ല. ഒരു പടത്തിന് ചങ്ങനാശേരിയിലായിരുന്നു ഷൂട്ടിംഗ്. മോളുമൊക്കെയായി ഞാൻ പോയി. നെടുമുടിയിൽ എത്തിയപ്പോൾ വിളിച്ച് പറയുകയാണ് ഷൂട്ട് മാറ്റി, വേറെ ദിവസം വിളിക്കാന്ന്. പിന്നെ വിളിച്ചിട്ടില്ല. ബാഗ് ഒക്കെ റെഡിയാക്കി നിന്നാലും മിക്ക ദിവസങ്ങളിലും ഇതാണ് അവസ്ഥ.

ടിക്കറ്റിന് ഭാഗ്യം വന്നാലോ


ലോട്ടറി കച്ചവടത്തിലേക്ക് തിരഞ്ഞത് ആരും പറഞ്ഞിട്ടൊന്നുമല്ല. ഇനി അഥവാ എന്റെ കൈയ്യിലുള്ള ടിക്കറ്റിന് ഭാഗ്യം വന്നാലോ ജീവിതം രക്ഷപ്പെടുമല്ലോ. അല്ലാതെ സിനിമ നോക്കിയിരുന്നിട്ട് കാര്യമില്ല. ചില സിനിമാക്കാരോടൊക്കെ അങ്ങോട്ട് പോയി ചോദിച്ചിരുന്നു. പക്ഷേ വിളിക്കാമെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ്.

 വിളിക്കാമെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ്


ലോട്ടറി കച്ചവടത്തിലേക്ക് തിരഞ്ഞത് ആരും പറഞ്ഞിട്ടൊന്നുമല്ല. ഇനി അഥവാ എന്റെ കൈയ്യിലുള്ള ടിക്കറ്റിന് ഭാഗ്യം വന്നാലോ ജീവിതം രക്ഷപ്പെടുമല്ലോ. അല്ലാതെ സിനിമ നോക്കിയിരുന്നിട്ട് കാര്യമില്ല. ചില സിനിമാക്കാരോടൊക്കെ അങ്ങോട്ട് പോയി ചോദിച്ചിരുന്നു. പക്ഷേ വിളിക്കാമെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ്.

3 ലക്ഷം രൂപ ലോണെടുത്തു


വീട് വെക്കാൻ 3 ലക്ഷം രൂപ ലോണെടുത്തു.അടവ് മുടങ്ങിയതോടെ പലിശ കൂടി കിടക്കുകയാണ്. അങ്ങോട്ട് ഒറ്റപൈസ അടക്കാൻ പറ്റാത്ത അവസ്ഥയായി. പുറത്ത് നിന്നും കുറച്ച് ലോൺ വീട്ടുപണിക്കായി എടുത്തിരുന്നു. അതും അടക്കാൻ പറ്റാതായി.ലോട്ടറി വിൽപന കൊണ്ട് യാതൊരു മെച്ചവുമില്ല. എനിക്ക് ലോട്ടറി വിൽപനയെ പറ്റി അറിയില്ല. എനിക്ക് ഈ നമ്പർ കളിയൊന്നും അറിയില്ല. ഒരിക്കൽ എന്റെ കൈയ്യിൽ നിന്ന് ഒരാൾ ഇഷ്ടമുള്ള പത്ത് ടിക്കറ്റ് തിരഞ്ഞെടുത്തു. കാശ് തരാം അങ്ങോട്ട് വാ എന്ന് പറഞ്ഞ് വിളിച്ച് അയാൾ മുങ്ങി കളഞ്ഞു.

ആലോചിച്ച് സങ്കടപ്പെട്ടിരിക്കില്ല


1600 രൂപ കൊടുത്ത് 48 ടിക്കറ്റ് എടുക്കുന്നതാണ്. പറ്റിക്കപ്പെട്ടപ്പോൾ രണ്ടു ദിവസം ടിക്കറ്റ് എടുക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായി.ധൃതി പിടിച്ച് ടിക്കറ്റ് കൊടുക്കുമ്പോൾ പലപ്പോഴും ബാക്കി തുക തെറ്റായി കൊടുത്ത് പോകും. അങ്ങനെ കൈയ്യിൽ പൈസയൊന്നും ഇല്ലാതാവും.അത് ആലോചിച്ച് സങ്കടപ്പെട്ടിരിക്കില്ല, പിറ്റേന്നും ടിക്കറ്റുമായി ഞാൻ പോകും. ടിക്കറ്റിന്റെ മാത്രം പൈസയുമായി മാത്രം വീട്ടിലേക്ക് തിരിച്ച് വരുന്ന അവസ്ഥയാണ് കഴിഞ്ഞ കുറച്ച് ദിവസമായിട്ട്.

വല്ലാത്തൊരു അവസ്ഥയിലൂടെയാണ്


ഭർത്താവ് ഇല്ല, മക്കൾ ഒരാൾ പെയിന്റ് പണിക്ക് പോകുകയാണ്, ഒരാൾ മീൻ വിൽക്കുന്നു. അവന് ആ പണി നന്നായി അറിയില്ല, പലപ്പോഴും മീൻ വിറ്റ് തീരാതെ വീട്ടിലേക്ക് കൊണ്ടുവരും. അങ്ങനെ വല്ലാത്തൊരു അവസ്ഥയിലൂടെയാണ് പോകുന്നത്. ടിക്കറ്റ് വിൽക്കാൻ പോകുമ്പോൾ പലരും തിരിച്ചറിയും. ചേച്ചി ടിക്കറ്റ് വിൽക്കണത് കാണുന്നത് വിഷമമാണ് എന്നൊക്കെ ടിക്കറ്റ് വിൽക്കണ സ്ഥലത്തെ ഓട്ടോക്കാരൊക്കെ പറയും.അതൊക്കെ കേൾക്കുമ്പോൾ ഞാൻ നിലവിളിക്കും.

ടിക്കറ്റുമായി ഞാൻ ഇറങ്ങും


രാവിലെ 6.45 ന് ടിക്കറ്റുമായി ഞാൻ ഇറങ്ങും. ചെലര് ടിക്കറ്റെടുക്കും. ചേച്ചീടെ ടിക്കറ്റ് അടിക്കണില്ല, ഞങ്ങൾ കുറെ പരീക്ഷിച്ച് എന്നൊക്കെ ചിലർ പറയും. നല്ല ടിക്കറ്റ് നോക്കി തന്നെ എന്ന് ചിലർ പറയുമ്പോൾ ആകെ ബുദ്ധിമുട്ടാകും. എനിക്ക് അത് അറിയില്ല. കടക്കാര് തരുന്ന ടിക്കറ്റ് ഞാൻ കൊണ്ട് വിൽക്കുകയാണ്. അങ്ങനെയൊക്കെയാണ്.

ആക്ഷൻ ഹീറോ അടക്കമുള്ള സിനിമയിൽ നിന്നും


ആക്ഷൻ ഹീറോ അടക്കമുള്ള സിനിമയിൽ നിന്നും ലഭിച്ച പ്രതിഫലം കൊണ്ടാണ് വീടൊക്കെ ഒന്ന് റെഡിയാക്കാൻ ശ്രമിച്ചത്. പലരും ചോദിച്ചിരുന്നു സിനിമയിൽ നിന്നും കിട്ടുന്ന പണം സൂക്ഷിച്ച് വച്ചൂടെയെന്നൊക്കെ. എന്റെ വീടിന് വേണ്ടിയാണല്ലോ ഞാൻ പണം ചെലവഴിച്ചത്. പിന്നെ പണം സൂക്ഷിച്ച് വെയ്ക്കുന്നതിലൊക്കെ എന്താണ്, എപ്പോഴാണ് മനുഷ്യന് അത്യാഹിതം സംഭവിക്കുകയെന്ന് ആർക്കറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+