• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയില്ല, ജീവിക്കാൻ വഴിയില്ല; ലോട്ടറി കച്ചവടവുമായി തെരുവിലേക്കിറങ്ങി നടി മേരി

Google Oneindia Malayalam News

കൊച്ചി: 'ഒന്ന് പോ സാറ', ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ ഈ ഡയലോഗും പറഞ്ഞ് നടി മേരി ഒരു ചിരി ചിരിക്കുന്നുണ്ട്, മലയാളികൾക്ക് അത്ര പെട്ടെന്നൊന്നും ആ ചിരിയും ആ രംഗവും മറക്കാനാകില്ല. എന്നാൽ യഥാർത്ഥ ജീവിതത്തിൽ മേരിയുടെ ആ ചിരി മാഞ്ഞിരിക്കുന്നു. കൊവിഡ് തീർത്ത പ്രതിസന്ധി നടിയുടെ ജീവിതത്തെ ആകെ തകിടം മറച്ച് കഴിഞ്ഞു. ജീവിക്കാനായി ഇപ്പോൾ ലോട്ടറി കച്ചവടത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് അവർ.

നിരവധി സിനിമകളിൽ അവസരം ലഭിച്ചു

ആക്ഷൻ ഹീറോ ബിജുവിന് ശേഷം നിരവധി സിനിമകളിൽ മേരി വേഷമിട്ടു. സിനിമ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവന്നുവെന്ന് മേരി സമാധാനിച്ചു. എന്നാൽ കൊവിഡ് വന്നതോടെ അവസരങ്ങൾ ഇല്ലാതായി. മറ്റ് വഴികൾ ഇല്ലാതായതോടെയാണ് ലോട്ടറിയുമായി മേരി തെരുവിലേക്ക് ഇറങ്ങിയത്.

ഓഡിഷനിലൂടെ ആക്ഷൻ ഹീറോ ബിജുവിലേക്ക്

ഓഡിഷനിലൂടെയായിരുന്നു മേരി ആക്ഷൻ ഹീറോ ബിജുവിലെത്തിയത്. അതിന് മുൻപ് നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. സിനിമയോട് ചെറുപ്പം തൊട്ടേ ഇഷ്ടം ഉണ്ടായിരുന്നു. അങ്ങനെ എല്ലാ ലൊക്കേഷനിലും പോകുമായിരുന്നു. ആക്ഷൻ ഹീറോയിൽ ഒന്നിച്ച് അഭിനയിച്ച നടി ബേബി വഴിയായിരുന്നു ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ എത്തിയത്. 500 രൂപയായിരുന്നത്രേ ആ സമയത്ത് കിട്ടിയ കൂലി.

5000 രൂപയാണ് പ്രതിഫലം ലഭിച്ചത്

ആക്ഷകൻ ഹീറോ ബിജുവിലെ അഭിനയത്തിന് 5000 രൂപ മേരിക്ക് പ്രതിഫലം ലഭിച്ചു. അതുവരെ 300 ഉം 500 ഉം കിട്ടിയിരുന്ന തന്നെ സംബന്ധിച്ച് അതൊരു വലിയ സന്തോഷമായിരുന്നുവെന്നുവെന്ന് മേരി പറഞ്ഞിട്ടുണ്ട്. സിനിമകളും അവസരങ്ങളും കൂടുതൽ ലഭിച്ചതോടെ ജീവിതം മെച്ചപ്പെട്ട് തുടങ്ങി.

'ആർത്തവകാലത്തെ ഭ്രഷ്ട്', തുറന്നടിച്ച് ബിഗ് ബോസ് താരം നിമിഷ; 'ഹേറ്റേഴ്സിനെ കൊണ്ടുള്ള ഗുണം ഇതാണ്''ആർത്തവകാലത്തെ ഭ്രഷ്ട്', തുറന്നടിച്ച് ബിഗ് ബോസ് താരം നിമിഷ; 'ഹേറ്റേഴ്സിനെ കൊണ്ടുള്ള ഗുണം ഇതാണ്'

വീടിന്റെ കാര്യങ്ങൾക്കായി ലോണെടുത്തു


'അഭിനയിക്കാൻ കൂടുതൽ അവസരങ്ങൾ വന്നതോടെ വീടിന്റെ കാര്യങ്ങൾക്കായി ലോൺ എടുത്തു. ഇപ്പോൾ സിനിമാക്കാരാരും വിളിക്കണില്ല, ലോണടക്കാനും നിവൃത്തിയില്ല. മറ്റെന്തെങ്കിലും വഴി നോക്കേണ്ടേ എന്ന് ഓർത്താണ് ലോട്ടറി കച്ചവടവുമായി തെരുവിലേക്ക് ഇറങ്ങിയത്. നേരം വെളുക്കുമ്പോൾ തൊട്ട് ലോട്ടറിയുമായി വെയിലത്ത് അലയുകയാണ്', ട്വന്റി ഫോർ ന്യൂസിനോട് മേരി പറഞ്ഞു.

ദിലീപിനെ ചേർത്ത് പിടിച്ച് ലിബർട്ടി ബഷീർ; 'അങ്ങനെ ലിബർട്ടി ബഷീറും കുപ്പിയിൽ', ഫോട്ടോയ്ക്ക് കമന്റുകളുടെ പൂരംദിലീപിനെ ചേർത്ത് പിടിച്ച് ലിബർട്ടി ബഷീർ; 'അങ്ങനെ ലിബർട്ടി ബഷീറും കുപ്പിയിൽ', ഫോട്ടോയ്ക്ക് കമന്റുകളുടെ പൂരം

വീണ്ടും സിനിമയിലേക്ക് പോകാമല്ലോ

ആക്ഷകൻ ഹീറോ ബിജു കഴിഞ്ഞതോടെ 35 സീനിമകളിൽ വേഷമിട്ടു. കണ്ണൻ ദേവൻ, ഏഷ്യൻ പെയിന്റ് എന്നിങ്ങനെയുള്ള പരസ്യങ്ങളും ചെയ്തിട്ടുണ്ട്. അഞ്ചാറ് സിനിമകൾ ഇനിയും പുറത്തിറങ്ങാനുണ്ട്, മേരി പറയുന്നു. ഈ ദുരിതത്തിനിടയിലും സിനിമാ മോഹം മേരി കൈവിട്ടിട്ടില്ല. 'വിളിക്കുമെന്നാണ് പ്രതീക്ഷ. സിനിമയ്ക്കായി വിളിച്ചാൽ ലോട്ടറി കച്ചവടത്തിന് അവധി കൊടുത്ത് വീണ്ടും സിനിമയിലേക്ക് പോകാമല്ലോ, മേരി പ്രതീക്ഷ പങ്കുവെയ്ക്കുന്നു.

'അക്കാര്യം പ്രേക്ഷകർ അറിയുന്ന നിമിഷം ബിഗ് ബോസ് ഷോയുടെ ത്രില്ല് പോകും'; കിടിലം ഫിറോസ് പറയുന്നു'അക്കാര്യം പ്രേക്ഷകർ അറിയുന്ന നിമിഷം ബിഗ് ബോസ് ഷോയുടെ ത്രില്ല് പോകും'; കിടിലം ഫിറോസ് പറയുന്നു

English summary
Nivin Pauly Movie Action Hero Fame Actress Mary Is Selling Lottery Due To Financial struggle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X