'പ്രകോപിപ്പിക്കുന്ന ഡ്രസ് ഇട്ടാൽ സ്വാഭാവികം,അവസരത്തിന് നിന്ന് കൊടുക്കുന്നവരല്ലേ'; കമന്റിന് പ്രതികരിച്ച് ആര്യൻ
കോഴിക്കോട്; യുവ നടിയ്ക്കെതിരായ അതിക്രമത്തിൽ പ്രതികരണവുമായി സംവിധായകൻ ആര്യൻ രമണി ഗിരിജ വല്ലഭൻ. പ്രകോപിപ്പിക്കുന്ന വസ്ത്രം ഇട്ടാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമെന്ന ഒരാളുടെ കമന്റിന്റെ സ്ക്രീൻ ഷോട്ട് പങ്കിട്ട് കൊണ്ട് 'സിക്ക്' എന്നാണ് ആര്യൻ പ്രതികരിച്ചത്. ഒരാളുടെ ശരീരത്തിൽ അവരുടെ അനുവാദമില്ലാതെ ഒന്ന് തൊടാൻ പോലും അവകാശം ഒരാൾക്കും ഇല്ലെന്നിരിക്കെ കോഴിക്കോട് മാളിൽ സിനിമ പ്രൊമോഷനായി എത്തിയ നടിമാരുടെ ശരീരത്തിൽ കയറി പിടിച്ചവന്മാരെ ക്യാമറയിലൂടെ കൃത്യമായി ഐഡന്റിഫൈ ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് മാത്രകാപരമായ ശിക്ഷ നൽകുകയാണ് വേണ്ടതെന്ന് ആര്യൻ കുറിച്ചു. വിഷയത്തിൽ പ്രതികരിച്ച് സംവിധായകൻ ബിലഹരിയും രംഗത്തെത്തിയിട്ടുണ്ട്.ഇരുവരുടേയും പ്രതികരണങ്ങൾ വായിക്കം

' "അങ്ങനെ ആണുങ്ങൾ ഉള്ള ആൾക്കൂട്ടത്തിലേക്ക് നടി കടന്ന് പോയത് കൊണ്ടാണ് കോഴിക്കോട് മാളിൽ ചിലവന്മാർ കയറിപ്പിടിച്ചത് അത്രേ!! " Really?? ഇത്തരത്തിൽ ഉള്ള നിരീക്ഷണങ്ങൾ നടത്തുന്നവരോട് ഒന്നേ പറയാനുള്ളൂ, തിരക്കിനിടയിൽ സ്ത്രീയേ കിട്ടിയപ്പോൾ അതൊരു അവസരമായി കണ്ട അവന്മാരും നിങ്ങളും തമ്മിൽ ഒരു വ്യത്യാസമില്ലാതെയാവും'.

'ഒരാളുടെ ശരീരത്തിൽ അവരുടെ അനുവാദമില്ലാതെ ഒന്ന് തൊടാൻ പോലും അവകാശം ഒരാൾക്കും ഇല്ലെന്നിരിക്കേ... കോഴിക്കോട് മാളിൽ സിനിമ പ്രൊമോഷനായി എത്തിയ നടിമാരുടെ ശരീരത്തിൽ കയറി പിടിച്ചവന്മാരെ ക്യാമറയിലൂടെ കൃത്യമായി ഐഡന്റിഫൈ ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് മാത്രകാപരമായ ശിക്ഷ നൽകണം. ഇത്രയും ക്യാമറകൾ കവർ ചെയ്യുന്ന ഈവന്റ് ആണെന്നറിഞ്ഞിട്ടും അവന്മാരുടെ ധൈര്യം ഒന്ന് നോക്കൂ!! That says a lot! ആ ധൈര്യം ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ല് വിളിയാണ്',പോസ്റ്റിൽ ആര്യൻ പറഞ്ഞു.

ബിലഹരിയുടെ കുറിപ്പ് ഇങ്ങനെ-
Saturday Nights എന്ന സിനിമയുടെ ടീം കാലിക്കറ്റ് മാളിൽ വച്ച് നേരിട്ട അവസ്‌ഥ പോസ്റ്റിലൂടെയും വീഡിയോയിലൂടെയും കാണുമ്പോൾ അതൊരാൾക്ക് മാത്രം ഉണ്ടായ അനുഭവമല്ല , ആ കൂട്ടത്തിലുള്ള മറ്റ് സ്ത്രീകൾക്കും ഇതേ അബ്യൂസ് ഉണ്ടായെന്നു മനസ്സിലാവുന്നു .

ഇവിടെ ഒരു സ്ത്രീ അത് ഭാര്യയാണെങ്കിലും ആരാണെങ്കിലും നോ പറഞ്ഞാൽ അത് നോ തന്നെ എന്ന തരത്തിലുള്ള ഒരാളുടെ കൺസെന്റ് , പ്രൈവസി തുടങ്ങിയ കാര്യങ്ങളെ അഡ്രസ് ചെയ്തു ചുറ്റുമുള്ള ആയിരം തെറ്റുകളെ പുറത്തേക്ക് കൊണ്ട് വരുന്ന സമയത്താണ് ഈ കേറിപ്പിടിക്കൽ പോലുള്ള ബേസിക് ക്രൈം ചുറ്റിലുമുള്ള നൂറു കാമറകൾക്ക് മുമ്പിൽ അരങ്ങേറുന്നത് .

നടിമാർ പൊതു സ്വത്താണ് , പിന്നെ കിട്ടുന്നത് അടിയായാലും , തൊഴിയായാലും അപ്പോഴത്തെ സുഖം മുഖ്യം എന്ന പോലുള്ള സൂക്തങ്ങളുമായി ഇപ്പോഴും ജാമ്പവാന്റെ കാലത്തെ കടച്ചിലുമായി നടക്കുന്ന ഇവറ്റയെ ഒക്കെ കൃത്യമായി കാമറ വഴി പൊക്കി ഇമ്മീഡിയറ്റ് വിധി അടിച്ചു വായിൽ കൊടുക്കണം , ഫേസും പബ്ലിക് ആക്കണം !!!
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications