• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രകോപിപ്പിക്കുന്ന ഡ്രസ് ഇട്ടാൽ സ്വാഭാവികം,അവസരത്തിന് നിന്ന് കൊടുക്കുന്നവരല്ലേ'; കമന്റിന് പ്രതികരിച്ച് ആര്യൻ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്; യുവ നടിയ്ക്കെതിരായ അതിക്രമത്തിൽ പ്രതികരണവുമായി സംവിധായകൻ ആര്യൻ രമണി ഗിരിജ വല്ലഭൻ. പ്രകോപിപ്പിക്കുന്ന വസ്ത്രം ഇട്ടാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമെന്ന ഒരാളുടെ കമന്റിന്റെ സ്ക്രീൻ ഷോട്ട് പങ്കിട്ട് കൊണ്ട് 'സിക്ക്' എന്നാണ് ആര്യൻ പ്രതികരിച്ചത്. ഒരാളുടെ ശരീരത്തിൽ അവരുടെ അനുവാദമില്ലാതെ ഒന്ന് തൊടാൻ പോലും അവകാശം ഒരാൾക്കും ഇല്ലെന്നിരിക്കെ കോഴിക്കോട്‌ മാളിൽ സിനിമ പ്രൊമോഷനായി എത്തിയ നടിമാരുടെ ശരീരത്തിൽ കയറി പിടിച്ചവന്മാരെ ക്യാമറയിലൂടെ കൃത്യമായി ഐഡന്റിഫൈ ചെയ്ത്‌ നിയമത്തിന്‌ മുന്നിൽ കൊണ്ട്‌ വന്ന് മാത്രകാപരമായ ശിക്ഷ നൽകുകയാണ് വേണ്ടതെന്ന് ആര്യൻ കുറിച്ചു. വിഷയത്തിൽ പ്രതികരിച്ച് സംവിധായകൻ ബിലഹരിയും രംഗത്തെത്തിയിട്ടുണ്ട്.ഇരുവരുടേയും പ്രതികരണങ്ങൾ വായിക്കം

ഒരു വ്യത്യാസമില്ലാതെയാവും


' "അങ്ങനെ ആണുങ്ങൾ ഉള്ള ആൾക്കൂട്ടത്തിലേക്ക്‌ നടി കടന്ന് പോയത്‌ കൊണ്ടാണ്‌ കോഴിക്കോട്‌ മാളിൽ ചിലവന്മാർ കയറിപ്പിടിച്ചത്‌ അത്രേ!! " Really?? ഇത്തരത്തിൽ ഉള്ള നിരീക്ഷണങ്ങൾ നടത്തുന്നവരോട്‌ ഒന്നേ പറയാനുള്ളൂ, തിരക്കിനിടയിൽ സ്ത്രീയേ കിട്ടിയപ്പോൾ അതൊരു അവസരമായി കണ്ട അവന്മാരും നിങ്ങളും തമ്മിൽ ഒരു വ്യത്യാസമില്ലാതെയാവും'.

ദിലീപും വിജയ് ബാബുവും വ്യത്യസ്തരല്ല: എല്ലാം ഒന്ന് തന്നെ ശാരീരികവും വെർബലുമാണ് വ്യത്യാസം: ഭാഗ്യലക്ഷ്മിദിലീപും വിജയ് ബാബുവും വ്യത്യസ്തരല്ല: എല്ലാം ഒന്ന് തന്നെ ശാരീരികവും വെർബലുമാണ് വ്യത്യാസം: ഭാഗ്യലക്ഷ്മി

നീതിന്യായ വ്യവസ്ഥയോടുള്ള വെല്ല് വിളിയാണ്‌'


'ഒരാളുടെ ശരീരത്തിൽ അവരുടെ അനുവാദമില്ലാതെ ഒന്ന് തൊടാൻ പോലും അവകാശം ഒരാൾക്കും ഇല്ലെന്നിരിക്കേ... കോഴിക്കോട്‌ മാളിൽ സിനിമ പ്രൊമോഷനായി എത്തിയ നടിമാരുടെ ശരീരത്തിൽ കയറി പിടിച്ചവന്മാരെ ക്യാമറയിലൂടെ കൃത്യമായി ഐഡന്റിഫൈ ചെയ്ത്‌ നിയമത്തിന്‌ മുന്നിൽ കൊണ്ട്‌ വന്ന് മാത്രകാപരമായ ശിക്ഷ നൽകണം. ഇത്രയും ക്യാമറകൾ കവർ ചെയ്യുന്ന ഈവന്റ്‌ ആണെന്നറിഞ്ഞിട്ടും അവന്മാരുടെ ധൈര്യം ഒന്ന് നോക്കൂ!! That says a lot! ആ ധൈര്യം ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ല് വിളിയാണ്‌',പോസ്റ്റിൽ ആര്യൻ പറഞ്ഞു.

അതൊരാൾക്ക് മാത്രം ഉണ്ടായ അനുഭവമല്ല

ബിലഹരിയുടെ കുറിപ്പ് ഇങ്ങനെ-
Saturday Nights എന്ന സിനിമയുടെ ടീം കാലിക്കറ്റ് മാളിൽ വച്ച് നേരിട്ട അവസ്‌ഥ പോസ്റ്റിലൂടെയും വീഡിയോയിലൂടെയും കാണുമ്പോൾ അതൊരാൾക്ക് മാത്രം ഉണ്ടായ അനുഭവമല്ല , ആ കൂട്ടത്തിലുള്ള മറ്റ്‌ സ്ത്രീകൾക്കും ഇതേ അബ്യൂസ് ഉണ്ടായെന്നു മനസ്സിലാവുന്നു .

'സംഭവിച്ചതെന്തെന്ന് നിങ്ങൾക്ക് അറിയുമോ? പാപ്പു ഹാപ്പി, ഇനി ആട്ടാനും തുപ്പാനും വന്നാൽ'; പൊട്ടിത്തറിച്ച് അഭിരാമി'സംഭവിച്ചതെന്തെന്ന് നിങ്ങൾക്ക് അറിയുമോ? പാപ്പു ഹാപ്പി, ഇനി ആട്ടാനും തുപ്പാനും വന്നാൽ'; പൊട്ടിത്തറിച്ച് അഭിരാമി

നൂറു കാമറകൾക്ക് മുമ്പിൽ അരങ്ങേറുന്നത്


ഇവിടെ ഒരു സ്ത്രീ അത് ഭാര്യയാണെങ്കിലും ആരാണെങ്കിലും നോ പറഞ്ഞാൽ അത് നോ തന്നെ എന്ന തരത്തിലുള്ള ഒരാളുടെ കൺസെന്റ് , പ്രൈവസി തുടങ്ങിയ കാര്യങ്ങളെ അഡ്രസ് ചെയ്തു ചുറ്റുമുള്ള ആയിരം തെറ്റുകളെ പുറത്തേക്ക് കൊണ്ട് വരുന്ന സമയത്താണ് ഈ കേറിപ്പിടിക്കൽ പോലുള്ള ബേസിക് ക്രൈം ചുറ്റിലുമുള്ള നൂറു കാമറകൾക്ക് മുമ്പിൽ അരങ്ങേറുന്നത് .

ഫേസും പബ്ലിക് ആക്കണം

നടിമാർ പൊതു സ്വത്താണ് , പിന്നെ കിട്ടുന്നത് അടിയായാലും , തൊഴിയായാലും അപ്പോഴത്തെ സുഖം മുഖ്യം എന്ന പോലുള്ള സൂക്തങ്ങളുമായി ഇപ്പോഴും ജാമ്പവാന്റെ കാലത്തെ കടച്ചിലുമായി നടക്കുന്ന ഇവറ്റയെ ഒക്കെ കൃത്യമായി കാമറ വഴി പൊക്കി ഇമ്മീഡിയറ്റ് വിധി അടിച്ചു വായിൽ കൊടുക്കണം , ഫേസും പബ്ലിക് ആക്കണം !!!

'വിജയ് ബാബുവിനെതിരെ കേസ് കൊടുത്ത നടി അടക്കം അപമാനിച്ചു; കരിയറിനെ കുറിച്ച് വരെ ഇനി ആശങ്ക'; പരാതിക്കാരി'വിജയ് ബാബുവിനെതിരെ കേസ് കൊടുത്ത നടി അടക്കം അപമാനിച്ചു; കരിയറിനെ കുറിച്ച് വരെ ഇനി ആശങ്ക'; പരാതിക്കാരി

English summary
actress faces bad experince from kozhikode; Director aryan says strict action should be taken
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X