നിവിന്‍ പോളിക്ക് എതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; 1.9 കോടി രൂപയുടെ വഞ്ചനാ കേസ് ഇനിയില്ല
നടന്‍ നിവിന്‍ പോളി, സംവിധായകന്‍ എബ്രിഡ് ഷൈന്‍ എന്നിവര്‍ക്കെതിരായ വഞ്ചനാ കേസ് കേരള ഹൈക്കോടതി റദ്ദാക്കി. 'ആക്ഷന്‍ ഹീറോ ബിജു 2'വുമായി ബന്ധപ്പെട്ട് 1.9 കോടി രൂപയുടെ കേസാണ് നിര്‍മാതാവ് പിഎസ് ഷംനാസ് നല്‍കിയിരുന്നത്. ഷംനാസിനെതിരെ നിവിന്‍ പോളിയും പരാതി നല്‍കിയിരുന്നു. ഇരുഭാഗവും ഒത്തുതീര്‍പ്പിലെത്തിയ കാര്യം അറിയിച്ചതിനെ തുടര്‍ന്ന് രണ്ടു കേസുകളും ഹൈകോടതി റദ്ദാക്കി.
നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒരു ഭാഗവും നിര്‍മാതാവ് ഷംനാസ് മറ്റൊരു ഭാഗത്തുമായി പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഷംനാസിന്റെ പരാതിയില്‍ കോട്ടയം തലയോലപ്പറമ്പ് പോലീസും നിവിന്‍ പോളിയും ഷൈനും നല്‍കിയ പരാതിയില്‍ എറണാകുളം പാലാരിവട്ടം പോലീസുമാണ് കേസെടുത്തിരുന്നത്. പരാതിക്കാരന് എതിരായ ആരോപണം ഗുരുതര സ്വഭാവമില്ലാത്തതിനാനും സമൂഹത്തില്‍ സ്വാധീനം ചെലുത്താത്തതിനാലും കേസ് റദ്ദാക്കുകയാണ് എന്ന് ജസ്റ്റിസ് പിവി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

നിവിന്‍ പോളി നായകനായ മഹാവീര്യര്‍ എന്ന സിനിമയുടെ സഹ നിര്‍മാതാവായിരുന്നു ഷംനാസ്. സിനിമ പരാജയപ്പെട്ടതോടെ ആക്ഷന്‍ ഹീറോ ബിജു 2വില്‍ സഹ നിര്‍മാതാവാക്കാമെന്ന് നിവിനും ഷൈനും നല്‍കിയ വാക്ക് പാലിച്ചില്ലെന്നും പണം നഷ്ടമായി എന്നുമായിരുന്നു ഷംനാസിന്റെ പരാതി. താനറിയാതെ ദുബായ് കേന്ദ്രമുള്ള കമ്പനിക്ക് അഞ്ച് കോടിക്ക് കരാറുണ്ടാക്കിയെന്നും പരാതിയില്‍ ബോധിപ്പിച്ചിരുന്നു.
എന്നാല്‍ തന്റെ ഒപ്പ് വ്യാജമായി നിര്‍മിച്ചാണ് ഷംനാസ് രേഖ തയ്യാറാക്കിയത് എന്ന് ചൂണ്ടിക്കാട്ടി നിവിന്‍ പോളി പരാതി നല്‍കി. ഈ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഷംനാസ് കോടതിയെ സമീപിച്ചിരുന്നു. നിവിന്‍ പോളിയും സമാനമായ ആവശ്യവുമായി കോടതിയിലെത്തി. നിവിന്‍ പോളിക്കും ഷൈനുമെതരായ നടപടികള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു.
കേസിലെ ഇരുകക്ഷികളും പിന്നീട് നടത്തിയ ചര്‍ച്ചകളിലാണ് സമവായമായത്. കേസുകള്‍ പരസ്പരം പിന്‍വലിക്കാനും ധാരണയായി. നിവിന്‍ പോളി ഘട്ടങ്ങളായി പണം കൈമാറുമെന്നാണ് ധാരണ എന്നാണ് സൂചനകള്‍. രഞ്ജിപ്പിലെത്തിയ വിവരം ഇരുവിഭാഗവും ഹൈക്കോടതിയെ അറിയിച്ചു. രണ്ടു കേസുകളും കോടതി റദ്ദാക്കി. പബ്ലിക് പ്രോസിക്യൂട്ടറും ഇതിനെ അനുകൂലിച്ചു.
അഭിഭാഷകരായ എസ് രാജീവ്, വി വിനയ്, എംഎസ് അനീര്‍ എന്നിരാണ് ഷൈനിന് വേണ്ടി ഹാജരായത്. നിവിന്‍ പോളിക്ക് വേണ്ടി അഡ്വ. മില്ലു ദണ്ഡപാണി ഹാജരായി. ഷംനാസിന് വേണ്ടി എസ് മുഹമ്മദ് അല്‍ റാജിയും തജുന മറിയ ഫ്രാന്‍സിസും ഹാജരായി. വിവാദം തീരുന്നതോടെ ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാംഭാഗം പുറത്തിറങ്ങുന്നതിനുള്ള തടസം നീങ്ങിയെന്നാണ് കരുതുന്നത്.


Click it and Unblock the Notifications
