നിവിന്‍ പോളിയെ ചോദ്യം ചെയ്തു: പരാതിക്കാരി കുടുങ്ങുമോ? നിർണ്ണായക തെളിവുകള്‍ ഹാജരാക്കി നടന്‍
കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ പീഡന പരാതി വലിയ രീതിയിലുള്ള കോളിളക്കള്‍ക്കാണ് ഇടയാക്കിയത്. തനിക്കെതിരായ പീഡന പരാതി നിഷേധിച്ചുകൊണ്ട് വാർത്താ സമ്മേളനം വിളിച്ച നടന്‍ ഇത്തരമൊരു നീക്കത്തിന് പിന്നില്‍ ഗൂഢഡാലോചനയുണ്ടെന്ന് കാട്ടി ഡി ജി പിക്കും മുഖ്യമന്ത്രിക്കും ഉള്‍പ്പെടെ പരാതി നല്‍കുകയും ചെയ്തു. ഒടുവില്‍ ഈ പരാതിയില്‍ നിവിന്‍ പോളിയെ പൊലീസ് ചോദ്യം ചെയ്തെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.
കേസ് അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് താരം ഹാജരാകുകയായിരുന്നു. വിശദമായ രീതിയിലുള്ള ചോദ്യം ചെയ്യലാണ് നടന്നത്. നിവിന്‍ പോളി അടക്കമുള്ളവർ ദുബായില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇതോടൊപ്പം തന്നെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന പരാതിയില്‍ നിവിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

യുവതി നല്‍കിയ പരാതിക്കൊപ്പം തന്നെ നിവിന്റെ കൂടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയായിരുന്നു. തനിക്കെതിരായ പരാതി വ്യാജമാണെന്ന വാദത്തിലാണ് തുടക്കം മുതല്‍ തന്നെ നടി ഉറച്ച് നില്‍ക്കുന്നത്. ഇത് തെളിയിക്കുന്ന നിർണ്ണായക തെളിവുകളും താരത്തിന് ഹാജരാക്കാന്‍ സാധിച്ചു.
ദുബായില്‍ വെച്ച് പീഡനം നടന്നുവെന്ന പറയുന്ന തിയതികള്‍ താന്‍ കൊച്ചിയില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളാണ് നടന്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. ഇതേസമയത്ത് നടന്‍ വർഷങ്ങള്‍ക്ക് എന്ന സിനിമയുടെ സെറ്റിലായിരുന്നുവെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ അടക്കമുള്ളവർ നേരത്തെ രംഗത്ത് വന്നിരുന്നു. ഇതിന്റെ ഡിജിറ്റല്‍ തെളിവുകളും അവർ ഹാജരാക്കി.
നിവിന്‍ ഡി ജി പിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയും വലിയ പ്രധാന്യത്തോടെ തന്നെയാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയേയും ഭർത്താവിനേയും നേരത്തെ ചോദ്യം ചെയ്തിരുന്നു. യുവതിയുടെ പാസ്പോർട്ടും മറ്റ് യാത്രാ രേഖകളും അന്ന് പൊലീസ് സംഘം പരിശോധിച്ചു.
നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ നിവിന്‍ പോളി അടക്കം 6 പേർക്കെതിരെയാണ് ഊന്നുകല്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിർമാതാവ് എ.കെ.സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവർ പ്രതിയായ കേസിലെ ആറാം പ്രതിയാണ് നിവിന്‍ പോളി. 2023 ഡിസംബർ 14, 15 തിയതികളിൽ ദുബായിൽ വെച്ച് ഇവർ സംഘം ചേർന്ന് തന്നെ ഫ്ലാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.












Click it and Unblock the Notifications