കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ബില്‍ പാസാകാതിരുന്നത് നന്നായി, അല്ലെങ്കില്‍ സ്പീക്കര്‍ ജയിലില്‍ പോയേനെ

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയില്‍ ഭരണപക്ഷ എംഎല്‍എമാര്‍ തങ്ങളെ അശ്ലീലച്ചുവയോടെ കൈയ്യേറ്റം ചെയ്തുവെന്ന പ്രതിപക്ഷ വനിത എംഎല്‍എമാരുടെ പരാതി പോലീസിലേക്ക് വനിതാ കമ്മീഷനിലേക്കും നീളുകയാണ്. സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടിയില്ലാത്തത സാഹചര്യത്തിലാണിത്.

രാജ്യത്ത് സ്ത്രീ സുരക്ഷക്ക് വേണ്ടി നിയമങ്ങള്‍ ഒരുപാടുണ്ട്. ലൈംഗിക അതിക്രമങ്ങളില്‍ സ്ത്രീകളുടെ പരാതി മാത്രം മതി കേസ് രജിസ്റ്റര്‍ ചെയ്യാന്‍. എന്നിട്ടും കേരള നിയമസഭയുടെ സ്പീക്കര്‍ മാത്രം എന്തേ നടപടിയെടുക്കാത്തത്. സ്പീക്കറുടെ ഡയസ് നശിപ്പിച്ചതിന്റെ പേരില്‍ അഞ്ച് എംഎല്‍എമാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസില്‍ കേസും കോടുത്തിട്ടുണ്ട്.

Women'd Bill

സ്ത്രീ സുരക്ഷ സംബന്ധിച്ച് സ്ഥാപനങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ചുള്ള വിശാഖ ഗൈഡ്‌ലൈന്‍സ് രാജ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത മറ്റൊന്നുണ്ട്. കേരള നിയമസഭയിലെ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ത സ്ത്രീ സുരക്ഷ സംബന്ധിച്ച ബില്‍ ആണത്. 2013 ല്‍ തയ്യാറാക്കിയ ബില്‍ ഇതുവരെ പാസ്സാക്കിയിട്ടില്ല.

N Sakthan

'2013-ലെ കേരള വനിതകളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷണ ബില്‍' എന്നാണ് ബില്ലിന്റെ പേര്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്. വനിതയുടെ സ്വകാര്യതയിലും അന്തസ്സിലും കടന്നുകയറ്റം നടത്തുന്നതിനുള്ള ഏതൊരു ശ്രമമോ പ്രവൃത്തിയോ അല്ലെങ്കില്‍ പീഡനമോ തടയുന്നതിനും അതുമായി ബന്ധപ്പെട്ടതോ അതിന് ആനുഷംഗികവുമായതോ ആയ കാര്യങ്ങള്‍ക്കും വേണ്ടി വ്യവസ്ഥ ചെയ്യുന്നതിനുള്ള ഒരു ബില്‍ - എന്നാണ് വിശദീകരണം.

Women's Bill

ഇതില്‍ പരിസരത്തിന്റെ ചുമതലയുള്ള ആളിന്റെ കടമകള്‍ വ്യക്തമാക്കുന്നുണ്ട്. പീഡനം തടയാന്‍ ഉചിതമെന്ന് തോന്നിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കണം, പീഡനം നടന്ന വിവരം അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണം, അല്ലെങ്കില്‍ പോലീസിന് പരാതി കൈമാറണം. ഇതൊന്നും ചെയ്യാത്ത പക്ഷം ചുമതലക്കാരന്‍ മൂന്ന് മാസം വരെ തടവ് ശിക്ഷയോ അയ്യായിരം രൂപ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ അനുഭവിക്കണം.

നിയമസഭയുടെ ചുമതലക്കാരന്‍ സ്പീക്കര്‍ ആണ്. വനിത എംഎല്‍എമാര്‍ പരാതി നല്‍കിയിട്ട് ദിവസം കുറച്ചായി. ഇതുവരെ സ്പീക്കര്‍ പരാതിയില്‍ നടപടിയെടുക്കുകയോ പോലീസ് കൈമാറുകോ ചെയ്തിട്ടില്ല.

ഈ നിയമ കേരള നിയമസഭ പാസാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ ഈ നിയമ പ്രകാരം സ്പീക്കര്‍ തന്നെ അകത്തായേനെ.

English summary
Niyamasabha Assault: LDF women MLAs to file complaint in police and women's commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X