കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഫ്ബി മസാലാ ബോണ്ട് വിവാദം നിയമസഭയിലും: പ്രത്യേകം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് വിവാദത്തില്‍ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിക്കൊണ്ടിരിക്കെ വിഷയം നിയമസഭയില്‍ പ്രത്യേകം ചര്‍ച്ചചെയ്യുമെന്ന് സര്‍ക്കാര്‍. ധനകാര്യമന്ത്രി തോസസ് ഐസക്കാണ് കിഫ്ബി മാസാലാ ബോണ്ട് വിവാദം സഭയില്‍ ചര്‍ച്ചചെയ്യാമെന്ന് അറിയിച്ചത്. ശ്രദ്ധക്ഷണിക്കലിനും സബ്മിഷനുകള്‍ക്കും ശേഷയമായിരിക്കും പ്രത്യേക ചര്‍ച്ച നടക്കുക.

കിഫ്ബി പദ്ധതികൾക്ക് പണം സ്വരൂപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന മസാല ബോണ്ടുകൾ അധിക സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്ന പ്രതിപക്ഷ വിമര്‍ശനം നിലനിൽക്കെയാണ് വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.

<strong>അടിത്തട്ട് മുതല്‍ അടിമുടി മാറ്റവുമായി കോണ്‍ഗ്രസ്; പരമ്പരാഗത വോട്ടുകള്‍ ഉറപ്പിച്ച് നിര്‍ത്തും</strong>അടിത്തട്ട് മുതല്‍ അടിമുടി മാറ്റവുമായി കോണ്‍ഗ്രസ്; പരമ്പരാഗത വോട്ടുകള്‍ ഉറപ്പിച്ച് നിര്‍ത്തും

മസാല ബോണ്ടിലെ വ്യവസ്ഥകൾ ദുരൂഹമാണെന്നും ഉയര്‍ന്ന പലിശ സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും അതിനാല്‍ വിഷയത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ശൂന്യവേളയുടെ ആരംഭത്തില്‍ അരുവിക്കര എംഎല്‍എ എസ് ശബരീനാഥന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.

<strong> തോല്‍വിക്ക് പിന്നാലെ എല്‍ഡിഎഫില്‍ കലഹം; തിരിച്ചടിയായത് ജയരാജന്‍റെ സ്ഥാനാര്‍ത്ഥിത്വമെന്ന് എല്‍ജെഡി</strong> തോല്‍വിക്ക് പിന്നാലെ എല്‍ഡിഎഫില്‍ കലഹം; തിരിച്ചടിയായത് ജയരാജന്‍റെ സ്ഥാനാര്‍ത്ഥിത്വമെന്ന് എല്‍ജെഡി

kiffb

ശബരീനാഥന്‍റെ നോട്ടീസ് പരിഗണിച്ച സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇത് ചര്‍ച്ച ചെയ്യാവുന്ന കര്യമല്ലേ എന്ന് ഭരണപക്ഷത്തോട് ആരാഞ്ഞു. തുടര്‍ന്ന് സര്‍ക്കാറിന്‍റെ നിലപാട് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത് എത്തുകയായിരുന്നു.

English summary
niyamasabha news:disscussion on kiifb masala bond
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X