കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭയിലെ പീഡനം: ജമീല പ്രകാശത്തിന്റെ പരാതിയില്‍ കോടതി തെളിവെടുക്കും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബജറ്റ് അവതരണ വേളയില്‍ നിയമസഭയില്‍ ഉണ്ടായ കയ്യാങ്കളികളില്‍ പ്രതിപക്ഷ വനിത എംഎല്‍എ ജമീല പ്രകാശം നല്‍കിയ പരാതിയില്‍ കോടതി നേരിട്ട് തെളിവെടുപ്പ് നടത്തും. കോണ്‍ഗ്രസ് എംഎല്‍എമാരായ കെ ശിവദാസന്‍ നായര്‍, ഡൊമനിക് പ്രസന്റേഷന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.

ബാര്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനയാ കെഎം മാണിയെ ബജറ്റ് അവതരിപ്പിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്നായിരുന്നു എല്‍ഡിഎഫ് പ്രഖ്യാപിച്ചിരുന്നത്. ബജറ്റ് ദിവസം നിയമസഭ ചരിത്രത്തില്‍ ഇതുവരെ കാണാത്ത സംഘര്‍ഷ ദൃശ്യങ്ങള്‍ക്ക് സാക്ഷിയാവുകയും ചെയ്തു.

Jameela Prakasham1

തന്റെ സ്ത്രീത്വത്തെ അപമാനിയ്ക്കുന്ന രീതിയില്‍ ശിവദാസന്‍ നായരും ഡൊമനിക് പ്രസന്റേഷനും പ്രവര്‍ത്തിച്ചു എന്നാണ് ജമീല പ്രകാശത്തിന്റെ പരാതി. പ്രതിഷേധത്തിനിടെ ജമീല പ്രകാശം ശിവദാസന്‍ നായരെ കടിച്ചതും ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Jameela Praksham1

സംഭവത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടി വൈകിയതിനാല്‍ കോടതിയെ സമീപിയ്ക്കുകയായിരുന്നു. നിയമസഭയിലെ വീഡിയോ ദൃശ്യങ്ങളാണ് ജമീല പ്രകാശം പരാതിയ്‌ക്കൊപ്പം തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

വീഡിയോ ദൃശ്യങ്ങള്‍ രണ്ടാം തരം തെളിവുകളാണെന്ന് വിലയിരുത്തിയാണ് നേരിട്ട് തെളിവെടുക്കാന്‍ കോടതി തീരുമാനിച്ചത്. ജമീല പ്രകാശത്തിന്റെ മൊഴിയെടുത്തതിന് ശേഷമായിരിയ്ക്കും തെളിവെടുപ്പ്. മെയ് 30 ന് ജമീല പ്രകാശത്തിന്റെ മൊഴി രേഖപ്പെടുത്തും.

English summary
Niyamasabha budget row: Court will conduct examination on-jameela Prakasham's complaint.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X