Get Updates
Get notified of breaking news, exclusive insights, and must-see stories!

നവാസിനെ പറ്റി ഇല്ലാ പ്രചാരണം വേണ്ട; കിട്ടാനുള്ളത് കൂടി മുടങ്ങും, 26 ലക്ഷം കിട്ടിയില്ല എന്ന് നിയാസ്

കൊച്ചി: അന്തരിച്ച നടന്‍ നവാസിന് എല്‍ഐസി ഇന്‍ഷുറന്‍സ് ക്ലെയിം ആയി 26 ലക്ഷം രൂപ കിട്ടി എന്ന പ്രചാരണം തെറ്റാണെന്ന് സഹോദരനും നടനുമായ നിയാസ് ബക്കര്‍. നവാസിന് പണം കിട്ടി എന്ന കാര്‍ഡ് വാട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ടെന്നും ആരും വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വാട്‌സാപ്പില്‍ പ്രചരിക്കുന്ന കാര്‍ഡ് ചിലര്‍ അയച്ചുതന്നപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും ഇത് വലിയ ദ്രോഹമായി പോയി എന്നും നിയാസ് പറഞ്ഞു.

അടുത്തിടെയാണ് നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചത്. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് തിരിച്ച് ഹോട്ടല്‍ മുറിയിലെത്തിയ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചെറിയ ശാരീരിക അസ്വസ്ഥതകള്‍ കണ്ടാല്‍ പോലും ഡോക്ടറെ കാണുകയും ചികില്‍സിക്കുകയും വേണം എന്ന് ഈ സംഭവം ഓര്‍മിപ്പിച്ച് നിയാസ് പിന്നീട് ഫേസ്ബുക്കില്‍ കുറിച്ചു. അതിനിടെയാണ് 26 ലക്ഷം കിട്ടിയെന്ന പുതിയ പ്രചാരണം.

navas

എല്‍ഐസി ഇന്‍ഷുറന്‍സ് ക്ലെയിം ആയി നവാസിന് 26 ലക്ഷം രൂപ കിട്ടിയെന്ന പ്രചാരണം തെറ്റാണ്. വാട്‌സാപില്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്‍ഡ് ചിലര്‍ അയച്ചുതന്നപ്പോഴാണ് ഇക്കര്യം ശ്രദ്ധയില്‍പ്പെട്ടത്. എല്‍ഐസിയുടെ എംബ്ലമോ സീലോ കാര്‍ഡില്‍ കാണുന്നില്ല. ആരാണ് ഈ പ്രചാരണത്തിന് തുടക്കമിട്ടത് എന്നും അറിയില്ലെന്നും നിയാസ് ബക്കര്‍ പറഞ്ഞു.

ആരും ചെയ്തതായാലും വലിയ ദ്രോഹമായിപ്പോയി. പത്ത് പൈസയുടെ ഗതിയില്ലാതെ ഇരിക്കുമ്പോഴാണ് ഇങ്ങനെ ഒരു പ്രചാരണം. കിട്ടാനുള്ളത് കൂടി ഇല്ലാതാക്കുന്ന നീക്കമാണിത്. നവാസ് ചെയ്ത ചില വര്‍ക്കുകളുടെ പേയ്‌മെന്റ് കിട്ടാനുണ്ട്. എല്‍ഐസി തുക കിട്ടിയെന്ന പ്രചാരണം വരുന്നതോടെ ആ തുക കിട്ടുന്നതില്‍ അമാന്തമുണ്ടാകുമെന്നും നിയാസ് പറഞ്ഞു.

നവാസിന്റെ മറ്റൊരു സഹോദരനായ നിസാം ബക്കര്‍ ഇക്കാര്യത്തില്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. പ്രചരിക്കുന്ന കാര്‍ഡിന്റെ ഭാഗം കൂടി ഉള്‍പ്പെടുത്തിയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. അത് ഇങ്ങനെയാണ്- സുഹൃത്തുക്കളെ... നവാസ്‌ക്കയുടെ വേർപ്പാടിന് ശേഷം. LIC യുടെ പേരിൽ,
പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പോസ്റ്റ് തികച്ചും ഫേക്കാണ്.
LIC യിൽ നിന്നും " DEATH CLAIM വഴി 26 ലക്ഷം" കുടുംബത്തിന് കൈമാറിയെന്നാണ് വ്യാജ വാർത്ത.
ഇത്, വഴി മറ്റുള്ളവരേയും തെറ്റിദ്ധരിപ്പിക്കുവാനാണ് ഈ വ്യാജ ഏജന്റുകൾ ശ്രമിക്കുന്നത്.
ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതുവഴി ഞങ്ങൾ, കുടുംബാംങ്കങ്ങൾ വളരെ ദുഃഖിതരാണ്.
ആരുംതന്നെ വഞ്ചിതരാകരുത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+