ടൊവിനോയുടെ വില്ലന്‍! റാംപിലെ താരം... താരസുന്ദരിയുടെ പ്രിയസുഹൃത്ത്; കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക്
കൊച്ചി/ബെംഗളൂരു: ബോളിവുഡില്‍ നിന്ന് തുടങ്ങിയ മയക്കുമരുന്ന് വിവാദം കന്നഡ സിനിമയും കടന്ന് മോളിവുഡില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത നിയാസ് മുഹമ്മദിന് മലയാള സിനിമയുമായും അടുത്ത ബന്ധമാണുള്ളത്.
മലയാള സിനിമയിലേയും കന്നഡ സിനിമയിലേയും പ്രമുഖരുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതുന്ന നിയാസ് മുഹമ്മദ് മലയാളിയാണ്. ഫാഷന്‍ ഷോകളിലും സ്ഥിരം സാന്നിധ്യമായിരുന്നു ഇയാള്‍. തെന്നിന്ത്യന്‍ നായിക സഞ്ജന ഗല്‍റാണിയുടെ അറസിറ്റിലേക്ക് നയിച്ചത് നിയാസില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍... (ചിത്രങ്ങൾ നിയാസിന്റെ ഫേസ്ബുക്ക് അക്കൌണ്ടിൽ നിന്നും)

ടൊവിനോയുടെ വില്ലന്‍
യുവതാരം ടൊവിനോ തോമസ് നായകനായ 'കല്‍ക്കി' എന്ന സിനിമയിലെ വില്ലന്‍ വേഷം ആണ് നിയാസ് മുഹമ്മദിന്റെ മലയാള സിനിമയിലെ വേഷം. ചില കന്നഡ സിനിമകളിലും നിയാസ് മുഖം കാണിച്ചിട്ടുണ്ട്. സിനിമയില്‍ അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല എന്നതാണ് സത്യം.

അടുപ്പക്കാരന്
സിനിമകളില്‍ വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചിരുന്നില്ലെങ്കിലും സിനിമ താരങ്ങളുമായി അടുത്ത ബന്ധമാണ് നിയാസ് പുലര്‍ത്തിയിരുന്നത്. ഇതിന് തെളിവായി ഇയാളുടെ ഫേസ്ബുക്കിലെ ചിത്രങ്ങള്‍ തന്നെ ധാരാളമാണ്. കന്നഡ സിനിമയിലെ പല പ്രമുഖരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സഞ്ജനയുടെ പ്രിയ സുഹൃത്ത്
കന്നഡ നായിക സഞ്ജന ഗല്‍റാണിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു നിയാസ് എന്നാണ് വെളിപ്പെടുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇവര്‍ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം ഉണ്ട്. നിയാസിന്റെ അറസ്റ്റാണ് സഞ്ജനയിലേക്ക് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിനെ നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഡലിങ്ങില്‍ താരം
സിനിമയില്‍ വിജയം നേടാന്‍ ആയിരുന്നില്ലെങ്കിലും മോഡലിങ്ങില്‍ നിയാസ് മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. റാംപ് ഷോകളിലെ സ്ഥിര സാന്നിധ്യമായിരുന്നു നിയാസ്. കേരളത്തില്‍ മാത്രമല്ല ഗോവയിലും ബെംഗളൂരുവിലും എല്ലാം മോഡലിങ് രംഗത്ത് ശ്രദ്ധ നേടിയിട്ടുണ്ട്.

മയക്കുമരുന്ന്
സിനിമാ പ്രവര്‍ത്തകര്‍ക്ക് മയക്കുമരുന്നുകള്‍ എത്തിച്ചുനല്‍കാനും നിയാസ് മുന്നിലുണ്ടായിരുന്നു എന്നാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണ് ഇയാളുടെ സിനിമ സൗഹൃദങ്ങളില്‍ അധികവും എന്നാണ് റിപ്പോര്‍ട്ടുകള്‍.

നാട് എവിടെ
എറണാകുളം കലൂരില്‍ ആയിരുന്നു നിയാസ് നേരത്തെ താമസിച്ചിരുന്നത്. വാടക വീട്ടിലായിരുന്നു താമസം എന്നാണ് വിവരം. അതിന് ശേഷം ആണ് ബെംഗളൂരുവിലേക്ക് താമസം മാറുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബെംഗളൂരുവിലാണ് നിയാസ് ഉള്ളത്. അരൂരിലാണ് സ്വന്തം വീട് എന്നാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിനോട് നിയാസ് പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അരൂരില്‍ ഇങ്ങനെ ഒരു വീടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Recommended Video

ബെംഗളൂരുവില്‍
കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ബെംഗളൂരുവില്‍ വലിയ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ നിയാസിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബെംഗളൂരുവിലെ ഒരു പബ്ബില്‍ നിയാസിന് ഷെയര്‍ ഉണ്ടെന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. സിനിമ സെറ്റുകളും ഫാഷന്‍ ഷോകളും കൂടാതെ ഈ പബ്ബ് വഴിയും ഇയാള്‍ ലഹരി ഇടപാടുകള്‍ നടത്തിയിരുന്നു എന്നാണ് സംശയിക്കുന്നത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications