നിസാം യുവതിയുടെ കൈ അടിച്ച് ഒടിച്ചിട്ടുണ്ട്... അതും കൊച്ചിയില്‍
കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ പ്രതിയും വിവാദ വ്യവസായിയും ആയി മുഹമ്മദ് നിസാമിനെതിരെ ഒരു പരാതി കൂടി പൊങ്ങി വരുന്നു. പണ്ട് നിസാം ചെയ്ത കുറ്റകൃത്യങ്ങള്‍ ചന്ദ്രബോസ് കേസില്‍ കുരുങ്ങിയതിന് ശേഷമാണ് പുറം ലോകം അറിയാന്‍ തുടങ്ങിയത്.
കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ താമസിയ്ക്കുമ്പോള്‍ അയല്‍ക്കാരിയായ സ്ത്രീയുടെ കൈ ഒടിച്ച സംഭവമാണ് വീണ്ടും ഇപ്പോള്‍ വാര്‍ത്തയാകുന്നത്. അന്ന് പോലീസ് ഈ കേസ് ഒതുക്കിത്തീര്‍ത്തത് സംബന്ധിച്ച് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം തുടങ്ങിയിരിയ്ക്കുകയാണ്.

2013 ല്‍ ആണ് സംഭവം ഉണ്ടായത്. കാറുമായി വരുമ്പോള്‍ വഴിയില്‍ ഒതുങ്ങിനിന്നില്ലെന്ന് പറഞ്ഞായിരുന്നു നിസാമിന്റെ ആക്രമണം. യുവതിയുടെ കൈ അടിച്ചൊടിയ്ക്കുകയായിരുന്നത്രെ. ഇവര്‍ ആശുപത്രിയില്‍ ഉടനെ ചികിത്സ തേടുകയും ചെയ്തു.
ചികിത്സയ്ക്ക് ശേഷമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഈ കേസ് കൊച്ചി പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍ ഒതുക്കി തീര്‍ക്കുകയായിരുന്നു എന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ ഉദ്യോഗസ്ഥനെതിരെയാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നത്.
നിസാമിന് പോലീസില്‍ നിന്ന് തുടക്കത്തില്‍ ഒട്ടേറെ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. പല കേസുകളും രജിസ്റ്റര്‍ ചെയ്യാതെ ഒത്തുതീര്‍പ്പാക്കിയ സംഭവങ്ങളും വിജിലന്‍സിന്റെ മുന്നിലുണ്ട്.












Click it and Unblock the Notifications