മജിസ്ട്രേറ്റിനു മുന്പില് നിസാമിന്റെ ഭാര്യയുടെ മൊഴി
തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി നിസാമിന്റെ ഭാര്യ അമിലിന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. തൃശൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റിന്റെ മുമ്പാകെയാണ് മൊഴി രേഖപ്പെടുത്തിയത്. വിചാരണവേളയില്‍ മൊഴിമാറ്റുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഐ.പി.സി 164ാം ചട്ടപ്രകാരം മൊഴി രേഖപ്പെടുത്തിയത്.
അമലിനെ നേരത്തെ പോലീസ് ചോദ്യം ചെയ്ത് മൊഴിയെടുത്തിരുന്നു. നിസാം ചന്ദ്രബോസിനെ ആക്രമിക്കുമ്പോള്‍ അമല്‍ സ്ഥലത്തുണ്ടായിരുന്നെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. എന്നാല്‍ കൊലപാതകവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് അമല്‍ പോലീസിന് മൊഴി നല്‍കിയത്. നിസാമിനെ സഹായിച്ചിട്ടില്ലെന്നും അമല്‍ മൊഴി നല്കി.

നിസാം ആവശ്യപ്പെട്ടപ്പോള്‍ ചന്ദ്രബോസിനെ കാറില്‍ കയറ്റിയിട്ടത് അമലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കൂടാതെ നിസാമിനുവേണ്ടി ഫ് ളാറ്റില്‍ നിന്നും അമല്‍ തോക്കെടുത്തു കൊണ്ടുവന്നതായും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യമെല്ലാം അമല്‍ പോലീസിനു മുന്നില്‍ നിഷേധിച്ചു. പോലീസിനു നല്കിയ മൊഴി തന്നെയാണ് മജിസ്ട്രേറ്റിനും നല്‍കിയിരിക്കുന്നത്.
ചന്ദ്രബോസിനെ കാറില്‍ കയറ്റാന്‍ സഹായിച്ചില്ലെന്നും കാറില്‍ ചന്ദ്രബോസ് ഉണ്ടായിരുന്നത് താന്‍ പിന്നീടാണ് കണ്ടെതെന്നുമായിരുന്നു അമലിന്റെ മൊഴി. ഇതേ തുടര്‍ന്ന് അമലിനെ മാപ്പു സാക്ഷിയാക്കാന്‍ പോലീസ് ശ്രമിച്ചിരുന്നു. അതേസമയം, പോലീസുകാര്‍ക്ക് കോഴ കൊടുത്ത് അമലിനെ കേസില്‍ നിന്നും ഒഴിവാക്കുകയായിരുന്നെന്നും ആക്ഷേപമുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications