കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മജിസ്‌ട്രേറ്റിനു മുന്‍പില്‍ നിസാമിന്റെ ഭാര്യയുടെ മൊഴി

  • By Gokul
Google Oneindia Malayalam News

തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി നിസാമിന്റെ ഭാര്യ അമിലിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. തൃശൂര്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റിന്റെ മുമ്പാകെയാണ് മൊഴി രേഖപ്പെടുത്തിയത്. വിചാരണവേളയില്‍ മൊഴിമാറ്റുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഐ.പി.സി 164ാം ചട്ടപ്രകാരം മൊഴി രേഖപ്പെടുത്തിയത്.

അമലിനെ നേരത്തെ പോലീസ് ചോദ്യം ചെയ്ത് മൊഴിയെടുത്തിരുന്നു. നിസാം ചന്ദ്രബോസിനെ ആക്രമിക്കുമ്പോള്‍ അമല്‍ സ്ഥലത്തുണ്ടായിരുന്നെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. എന്നാല്‍ കൊലപാതകവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് അമല്‍ പോലീസിന് മൊഴി നല്‍കിയത്. നിസാമിനെ സഹായിച്ചിട്ടില്ലെന്നും അമല്‍ മൊഴി നല്‍കി.

amal-nizam

നിസാം ആവശ്യപ്പെട്ടപ്പോള്‍ ചന്ദ്രബോസിനെ കാറില്‍ കയറ്റിയിട്ടത് അമലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കൂടാതെ നിസാമിനുവേണ്ടി ഫ് ളാറ്റില്‍ നിന്നും അമല്‍ തോക്കെടുത്തു കൊണ്ടുവന്നതായും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യമെല്ലാം അമല്‍ പോലീസിനു മുന്നില്‍ നിഷേധിച്ചു. പോലീസിനു നല്‍കിയ മൊഴി തന്നെയാണ് മജിസ്‌ട്രേറ്റിനും നല്‍കിയിരിക്കുന്നത്.

ചന്ദ്രബോസിനെ കാറില്‍ കയറ്റാന്‍ സഹായിച്ചില്ലെന്നും കാറില്‍ ചന്ദ്രബോസ് ഉണ്ടായിരുന്നത് താന്‍ പിന്നീടാണ് കണ്ടെതെന്നുമായിരുന്നു അമലിന്റെ മൊഴി. ഇതേ തുടര്‍ന്ന് അമലിനെ മാപ്പു സാക്ഷിയാക്കാന്‍ പോലീസ് ശ്രമിച്ചിരുന്നു. അതേസമയം, പോലീസുകാര്‍ക്ക് കോഴ കൊടുത്ത് അമലിനെ കേസില്‍ നിന്നും ഒഴിവാക്കുകയായിരുന്നെന്നും ആക്ഷേപമുണ്ട്.

English summary
Nizam Case: Statements of nisham's wife Recorded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X