കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച തൃശ്ശൂരിലെ 'ന്യൂജെന്‍ നിസാം' അറസ്റ്റില്‍

  • By Meera Balan
Google Oneindia Malayalam News

തൃശ്ശൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി ഷിബിന്‍ അറസ്റ്റിലായി. തമിഴ്‌നാട്ടിലെ പഴനിയില്‍ നിന്ന് വ്യാഴാഴ്ച രാവിലെയാണ് ഷിബിന്‍ അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഷിബിനും കുടുംബവും ഒളിവിലായിരുന്നു. പ്രതിയെ ഉച്ചയോടെ തൃശ്ശൂരിലെ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെത്തിയ്ക്കും.

ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് തൃശ്ശൂരിലെ അരിമ്പൂരില്‍ വച്ച് പെണ്‍കുട്ടിയെ ഷിബിന്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 20കാരിയായ പെണ്‍കുട്ടിയെയാണ് പ്രണയം നിരസിച്ചതിന് യുവാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

Crime

കാറിടിച്ച് തെറിച്ച് വീണ പെണ്‍കുട്ടിയെ രക്ഷിയ്ക്കാന്‍ ഓടിക്കൂടിയ നാട്ടുകാര്‍ക്ക് നേരെയും യുവാവ് കാര്‍ ഓടിച്ച് കയറ്റി. നാല് സ്ത്രീകളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പുഴക്കല്‍ ശോഭാസിറ്റിിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വ്യവസായിയായ നിഷാം കാറിടിച്ച് കൊലപ്പെടുത്തിയതിന് സമാനമായ രീതിയിലാണ് തൃശ്ശൂരില്‍ വീണ്ടും അക്രമം നടന്നത്.

English summary
Nizam Model Attack, accused arrested in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X