നിസാമിന്റെ 20 കാറുകള്‍ക്ക് വില 70 കോടി... ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊച്ചി: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിവെ കാറിടിച്ച് കൊന്ന വ്യവസായി നിസാമിന്റെ കാറുകളുടെ വില ഞെട്ടിക്കുന്നത്. ഇയാള്‍ക്ക് കോടികള്‍ വിലമതിക്കുന്ന 20 ആഡംബരകാറുകള്‍ ഉണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
നിസാമിന്റെ കാറുകളുടെ മാത്രം വില എഴുപത് കോടി രൂപ വരും എന്നാണ് എന്‍ഫോഴ്സ്മെന്റ് കണക്കാക്കിയിട്ടുള്ളത്. കേരളത്തിലും ബെംഗളൂരുവിലും മുംബൈയിലും ഉള്ള വീടുകളിലാണ് കാറുകള്‍ ഉള്ളത്.
റോള്‍സ് റോയ്സ് ഫാന്റം 2 ആണ് നിസാമിന്റെ കാറുകളില്‍ ഏറ്റവും വിലയേറിയത്. ഇതിന് മാത്രം ആറ് കോടിയോളം രൂപ വിലവരും. പല കാറുകളും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തവയാണ്. ഇതില്‍ എന്തെങ്കിലും വെട്ടിനടത്തിയുട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

റോള്‍സ് റോയ്സ്
ആറ് കോടി രൂപ വിലയുള്ള റോള്‍സ് റോയ്സ് ഫാന്റം ടു ആണ് നിസാമിന്റെ കയ്യിലുള്ള ഏറ്റവും വിലകൂടിയ കാര്‍.

ബന്റ്ലി
ലോകത്തിലെ വിലകൂടിയ കാറുകളില്‍ ഒന്നാണ് ബെന്റ്ലി. മൂന്ന് കോടിയോളം രൂപ വിലയുള്ള ബെന്റ്ലിയാണ് നിസാമിന്റെ കയ്യില്‍ ഉള്ളത്.

മേബാക്ക്
നമ്മള് മലയാളികള്‍ അധികം കാണാത്ത വാഹനമാണ് മേബാക്ക്. അതും നിസാമിന്റെ കയ്യില്‍ ഉണ്ട്. കോടികള്‍ വിലയുള്ള വാഹനം.

ലംബോര്‍ഗിനി
പണക്കാരുടെ പ്രിയ വാഹനങ്ങളില്‍ ഒന്നാണ് ലംബോര്‍ഗിനി. ഈ വാഹനം ബെംഗളൂരുവിലാണ് ഉണ്ടായിരുന്നത്. സര്‍വ്വീസ് സെന്ററില്‍ നിന്നാണ് കാര്‍ പോലീസ് കണ്ടെടുത്തത്.

ജാഗ്വര്‍
ചന്ദ്രബോസിനെ നിസാം ആക്രമിക്കുമ്പോള്‍ ഭാര്യ അമല്‍ വന്നത് ജാഗ്വര്‍ കാറിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ആസ്റ്റണ്‍ മാര്ട്ടിന്
ഇന്ത്യയില്‍ ലഭ്യമായ മോഡലുകളില്‍ ഏറ്റവും കുറഞ്ഞതിന്റെ വില 1.86 കോടിയാണ്. നിസാമിന്റെ കയ്യില്‍ ഉള്ളത് ഏത് മോഡലാണെന്ന് വ്യക്തമല്ല.

റോഡ് റേഞ്ചര്‍
വിലകൂടിയ ആഡംബര കാറുകളില്‍ ഒന്നാണ് റോഡ് റേഞ്ചറും. ഇതെല്ലാം നിസാം എവിടെ നിന്നായിരിക്കും വാങ്ങിയിട്ടുണ്ടാവുക.

ഹമ്മര്‍
ചന്ദ്രബോസിനെ ആക്രമിക്കുമ്പോള്‍ ഹമ്മറില്‍ ആയിരുന്നു നിസാം എത്തിയത്. ഈ കാര്‍ കൊണ്ട് തന്നെയാണ് ചന്ദ്രബോസിനെ ഇടിച്ച് കൊന്നതും.

പോര്‍ഷേ
ഒരുകോടിയിധികം വിലയുണ്ട് നിസാം സ്വന്തമാക്കിയ പോര്‍ഷെ കാറിന്.

ഫെരാരി
ഒമ്പത് വയസ്സുകാരന് മകന് ഓടിക്കാന്‍ കൊടുത്ത കാറാണ് ഈ ഫെരാരി. കോടികള്‍ വിലയുള്ള ആഡംബര വാഹനം.

ബിഎംഡബ്ല്യൂ
ബിഎംഡബ്യൂ ഇപ്പോള്‍ കേരളത്തില്‍ സര്‍വ്വസാധാരണം ആയിത്തുടങ്ങിയിരിക്കുന്നു. ബിഎംഡബ്യൂവിന്റെ വിവിധ മോഡലുകള്‍ നിസാമിന് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications