കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമുദ്ദീന്‍-എറണാകുളം തീവണ്ടി കേരളത്തിലെ സ്‌റ്റോപ്പുകള്‍ കുറയ്ക്കുന്നു; ഒഴിവാക്കിയ സ്‌റ്റോപ്പുകള്‍

Google Oneindia Malayalam News

കോഴിക്കോട്: ഹസ്രത് നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ കേരളത്തിലെ സ്റ്റോപ്പുകള്‍ കുറയ്ക്കുന്നു. എട്ട് സ്റ്റോപ്പുകള്‍ നവംബര്‍ 30 മുതല്‍ ഉണ്ടാകില്ല. കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി, ഫറോക്ക്, പരപ്പനങ്ങാടി, കുറ്റപ്പുറം സ്റ്റോപ്പുകള്‍ ഒഴിവാക്കും. നിലവിലെ സ്‌പെഷ്യല്‍ ട്രെയിനാണ് സ്റ്റോപ്പുകള്‍ ഒഴിവാക്കുന്നത്. കൊറണോ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടുന്നത്.

r

ദിവസവും ഓടുന്ന തീവണ്ടിയാണ് എറണാകുളം നിസാമുദ്ദീന്‍ ട്രെയിന്‍. കൊറോണയ്ക്ക് ശേഷം പതിവ് രീതിയിലേക്ക് മാറുമ്പോഴും ഈ സ്‌റ്റോപ്പുകള്‍ ഒഴിവാക്കിയേക്കാമെന്നാണ് സൂചനകള്‍. എറണാകുളത്ത് നിന്ന് നിസാമുദ്ദീനിലേക്ക് പോകുമ്പോള്‍ കേരളത്തില്‍ അനുവദിച്ചിരുന്ന സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പുണ്ട്. തിരിച്ചുവരുമ്പോഴാണ് എട്ട് സ്‌റ്റോപ്പുകള്‍ ഒഴിവാക്കുന്നത്. രാത്രി 11 മുതല്‍ പുലര്‍ച്ചെ നാല് വരെ പ്രധാന സ്റ്റേഷനുകളില്‍ മാത്രം നിര്‍ത്തിയാല്‍ മതി എന്നാണ് തീരുമാനം.

പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍; ഞാന്‍ ഒന്നും സംസാരിക്കില്ല... നടന്റെ പ്രതികരണം വിവാദമാകുന്നുപൊട്ടിത്തെറിച്ച് മോഹന്‍ലാല്‍; ഞാന്‍ ഒന്നും സംസാരിക്കില്ല... നടന്റെ പ്രതികരണം വിവാദമാകുന്നു

കൊറോണ വ്യാപന സാധ്യത ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. അതേസമയം, കൊറോണ നീങ്ങിയാലും ഈ സ്‌റ്റോപ്പുകള്‍ ഇനി അനുവദിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. അണ്‍ലോക്കിന്റെ ഭാഗമായി നിസാമുദ്ദീന്‍, ലോകമാന്യതിലക് എന്നീ പ്രത്യേക തീവണ്ടികളാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്. ലോകമാന്യതിലക്-തിരുവനന്തപുരം തീവണ്ടിക്ക് സ്റ്റോപ്പുകള്‍ കുറച്ചിട്ടില്ല.

ആര്‍ക്കും അറിയാത്ത നടി ഷക്കീല; കടുത്ത ദാരിദ്ര്യം മൂലം... ഹൃദ്യമായ കുറിപ്പ് വായിക്കാം...ആര്‍ക്കും അറിയാത്ത നടി ഷക്കീല; കടുത്ത ദാരിദ്ര്യം മൂലം... ഹൃദ്യമായ കുറിപ്പ് വായിക്കാം...

English summary
Nizamudheen-Ernakulam Super Fast Train will drop 8 Stop in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X