Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നച്ചോ, എത്രമാത്രം ക്ഷമയും ധൈര്യവും അങ്ങേയ്ക്കുണ്ടായിരുന്നു; ഇന്ന് ചെളി വാരിയെറിയലും അധികാര മത്സരവും

താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണ് ഇപ്പോള്‍ അരങ്ങു തകര്‍ക്കുന്നത്. തിരഞ്ഞെടുപ്പിനെ ചൊല്ലിയും സ്ഥാനാര്‍ത്ഥികളെ ചൊല്ലിയും അമ്മയിലെ അംഗങ്ങള്‍ തമ്മിലുള്ള കടുത്ത ഭിന്നത മറ നീക്കി പുറത്തുവന്നിരിക്കുകയാണ്. അമ്മയില്‍ ആദ്യമായി നേതൃത്വത്തിലേക്ക് ഒരു വനിതാ താരം എത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ശ്വേതാ മേനോനാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. അതേസമയം ശ്വേതയോട് വിയോജിക്കുന്ന സ്ത്രീകളും അമ്മയില്‍ ഉണ്ടെന്ന സൂചനകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ജനറല്‍ സെക്രട്ടറിയായി മത്സരിക്കാനിരുന്ന ബാബുരാജ് ആകട്ടെ ലൈംഗിക ആരോപണത്തെ ചൊല്ലിയുള്ള വിവാദങ്ങളെ തുടര്‍ന്ന് മത്സരത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു.

innocent

അമ്മയിലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇതാദ്യമായാണ് ഇത്ര വലിയ തര്‍ക്കങ്ങളും വിവാദങ്ങളും ഉടലെടുക്കുന്നത്. പ്രമുഖ താരങ്ങളെല്ലാം മത്സരത്തില്‍ നിന്ന് പിന്മാറിയതിലുള്ള വിഷമവും അമര്‍ഷവും പല മുതിര്‍ന്ന താരങ്ങളും പങ്കുവെച്ചിരുന്നു.

ഈ ഘട്ടത്തില്‍ അമ്മയെ ദീര്‍ഘ കാലം നയിച്ച ഇന്നസെന്റിന്റെ അഭാവത്തെയാണ് പലരും ഓര്‍ത്തെടുക്കുന്നത്. 18 വര്‍ഷത്തോളമാണ് പ്രസിഡന്റായി ഇന്നസെന്റ് അമ്മയെ നയിച്ചത്. ഈ ഘട്ടത്തില്‍ അംഗങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങളും ഭിന്നതകളും ഇത്രത്തോളം രൂക്ഷമായിരുന്നില്ല. എല്ലാവരുടെയും പരാതികള്‍ ക്ഷമയോടെ കേട്ട്, അനുനയിപ്പിച്ച് കൊണ്ടുപോകാനുള്ള ഇന്നസെന്റിന്റെ കഴിവ് അക്കാലത്ത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ അമ്മയില്‍ വിവാദം കത്തിനില്‍ക്കുമ്പോള്‍, അന്തരിച്ച മാമുക്കോയയുടെ മകന്‍ നിസാര്‍ മാമുക്കോയ പങ്കുവെച്ച കുറുപ്പും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. 18 വര്‍ഷം അമ്മ എന്ന സംഘടനയുടെ തലപ്പത്തിരുന്നിട്ടും ഒരു പ്രശ്‌നവും അന്ന് കേട്ടിട്ടില്ല എന്നാണ് നിസാര്‍ കുറിക്കുന്നത്. എത്രമാത്രം ക്ഷമയും ബുദ്ധിയും വിവേകവും ധൈര്യവും നേതുപാടവും ഉണ്ടായിരുന്ന ഒരു അഭിനേതാവ് ആയിരുന്നു ഇന്നസെന്റ് എന്ന് ഇപ്പോള്‍ മനസിലാകുന്നു എന്നും അദ്ദേഹം കുറിക്കുന്നു.

നിസാര്‍ മാമുക്കോയയുടെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂര്‍ണരൂപം:

അമ്മ
ഇന്നച്ചന്‍....

ഞാന്‍ മനസില്‍ ഒരുപാട് ഇഷ്ടപ്പെട്ട, സ്‌നേഹിച്ച ഒരു മനുഷ്യന്‍ പിന്നെ സിനിമാ താരവും. ഇങ്ങേരുടെ മനുഷ്യത്വവും കരുതലും സ്‌നേഹിക്കലും, അതിനെപറ്റി ഉപ്പ ഒരുപാട് പറഞ്ഞു തന്നിട്ടുണ്ട്. അതുകൊണ്ട് ഇങ്ങേരെ നേരിട്ട് അറിയാം മനസ് കൊണ്ട് വല്ലാതെ ആരും ഇഷ്ടപ്പെട്ടു പോകും...

പക്ഷേ അതല്ല, ഇദ്ദേഹം ഒരു കാലത്ത് കഴിഞ്ഞ 18 വര്‍ഷം അമ്മ എന്ന സംഘടനയുടെ തലപ്പത്തു പ്രസിഡന്റ് ആയി ഇരുന്നു. ഒരു പ്രശ്‌നവും അന്ന് കണ്ടില്ല. പക്ഷേ ഇന്ന് എന്തൊരു തരത്തിലുള്ള വെല്ലുവിളിയും തരം താഴ്ത്തലും ചീത്ത വിളിയും പരസ്പരം ചെളി വാരി എറിയലും അധികാരത്തിനുള്ള മത്സരവും ആയി മാറി സംഘടന. പോരാത്തതിന് ഇതെല്ലാം വിവരക്കേടും അഹങ്കാരവും മണ്ടത്തരങ്ങളും ആയി മാറുന്നു എന്ന് അംഗങ്ങള്‍ അറിയണം.

എന്തിന് മത്സരം എല്ലാവര്‍ക്കും ഇഷ്ടം ഉള്ളവര്‍ വരട്ടെ. പോരാത്തതിന് പുറത്തുനിന്നും കൂനിന്മേല്‍ കുരു എന്ന കണക്കെ സരിത നായരുടെ പ്രസ്താവനയും. ഇപ്പോഴാണ് മനസിലാവുന്നത് ഇന്നച്ചോ അങ്ങ് എത്രമാത്രം ക്ഷമയും ബുദ്ധിയും വിവേകവും ധൈര്യവും നേതൃപാഠവവും ഉണ്ടായിരുന്ന ഒരു അഭിനേതാവ് ആയിരുന്നു എന്ന്. ഒരുപാട് ചിരിപ്പിച്ച, ചിന്തിപ്പിച്ച, സന്തോഷം തന്ന, സ്‌നേഹിച്ച താങ്കള്‍ക്ക് ഒരായിരം പ്രണാമം.
ജനിക്കട്ടെ അമ്മയില്‍ ഇനിയും ഒരായിരം ഇന്നസെന്റുമാര്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+