• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പയ്യാമ്പലത്ത് അഹിന്ദുക്കൾക്ക് സ്മാരകം വേണ്ട... കലിതുള്ളി ആർഎസ്എസ്, സ്മാരകം പൊളിച്ചു...

കണ്ണൂർ: കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു കടൽത്തീരമാണ് പയ്യാമ്പലം കടപ്പുറം. ശാന്ത സുന്ദരമായ ഈ കടൽത്തീരത്തിനു സമീപമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എകെ ഗോപാലൻ, പാമ്പൻ മാധവൻ, കെജി മാരാർ, ഇകെ നായനാർ,അഴീക്കോടൻ രാഘവൻ, സി കണ്ണൻ, ചടയൻ ഗോവിന്ദൻ, സുകുമാർ അഴീക്കോട് എന്നിവരുടെ ശവകുടീരങ്ങൾ. പയ്യാമ്പലത്ത് സംസ്ക്കരിക്കുന്ന പ്രഗൽഭരുടെയെല്ലാം സ്മാരകങ്ങളും ബീച്ചിനടത്തുണ്ട്. മത ജാതി വര്ഡഗ ഭേദമന്യേ എല്ലാ രാഷ്ട്രീയ സാംസ്ക്കാരിക വ്യക്തിത്വങ്ങളുടെയും സ്മാരകം പയ്യാമ്പലത്ത് തലയുയർത്തി നിൽക്കുന്നുണ്ട്.

'അത് പരസ്പര സമ്മതത്തോടെയുള്ള ബന്ധം' പീഡനാരോപണം തള്ളി എംജെ അക്ബർ, സംഭവം വിവരിച്ച് മാധ്യമപ്രവർത്തക

സ്മാരകങ്ങൾ കാണാനായി സഞ്ചാരികൾ എത്താറുമുണ്ട്. എന്നാല്‌ ഇപ്പോൾ കണ്ണൂർ പയ്യാമ്പലത്ത് അഹിന്ദുക്കളുടെ സ്മാരകം പാടില്ലെന്ന് സംഘപരിവാറിന്റെ ചട്ടം. ജനതാദൾ നേതാവായിരുന്ന അഡ്വ. നിസാർ അഹമ്മദിന്റെ പയ്യാമ്പലത്തെ സ്മാരകം സംഘവപരിവാർ തകർത്തു. ശനിയാഴ്ച മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഒരു സംഘം അക്രമികൾ സ്തൂപം അടിച്ച് തകർത്തത്. പയ്യാമ്പലം കടപ്പുറം ഇനി മുതൽ ഹിന്ദുക്കളുടേത് മാത്രം എന്ന് പ്രഖ്യാപിച്ചാണ് ഹിന്ദു സംഘടനകൾ നിസാർ അഹമ്മദിന്റെ സ്മാരകം പൊളിച്ചതെന്ന് കൈരളി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

സംഘപരിവാർ ആക്രമണം

സംഘപരിവാർ ആക്രമണം

പള്ളിയിൽ കബറടക്കിയ നിസാർ അഹമ്മദിന് പയ്യാമ്പലത്ത് സ്‌മാരകം അനുവദിക്കില്ല എന്ന് ഭീഷണി മുഴക്കി സംഘ പരിവാർ സംഘടനകൾ ഇവിടെ കാവിക്കൊടി നാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് അക്രമവും അഴിച്ചുവിട്ടത്. നിസാർ അഹമ്മദിന്റെ സ്‌മാരകം തകർത്തതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.സംഘപരിവാർ ഫാസിസത്തിനെതിരെ ജനങ്ങൾ രംഗത്തിറങ്ങണമെന്ന് സിപിഎം ആവശ്യപ്പെട്ടു. പയ്യാമ്പലത്തെ കാവി വൽക്കരിക്കാനുള്ള സംഘപരിവാർ നീക്കം അനുവദിക്കില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പറഞ്ഞു.

ഖബറടക്കിയത് പള്ളിയിൽ

ഖബറടക്കിയത് പള്ളിയിൽ

ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് ജനതാദൾ എസ് ദേശീയ നിർവാഹക സമിതി അംഗമായിരുന്ന നിസാർ അഹമ്മദ് അന്തരിച്ചത്. മൃതദേഹം പള്ളിയിൽ ഖബറടക്കുകയായിരുന്നു. പിന്നീട് പയ്യാമ്പലത്ത് സ്മാരകം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിനിടെ പ്രതിഷേധവുമായി സംഘപരിവാർ രംഗത്ത് വന്നിരുന്നു. പള്ളിയിൽ കബറടക്കിയ നിസാർ അഹമ്മദിന് പയ്യാമ്പലത്ത് സ്‌മാരകം അനുവദിക്കില്ല എന്ന് ഭീഷണി മുഴക്കി സംഘ പരിവാർ സംഘടനകൾ ഇവിടെ കാവിക്കൊടി നാട്ടുകയായിരുന്നു.

നേതാക്കളും കൂട്ടു നിൽക്കുന്നു?

നേതാക്കളും കൂട്ടു നിൽക്കുന്നു?

അഹിന്ദുവിന് പയ്യമ്പലത്ത് സ്മാരകം നിർമിക്കാൻ അനുവദിക്കില്ല എന്ന് വിഎച്ച്പി ഉൾപ്പെടെയുള്ള സംഘടനകൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ജനതാദൾ എസ് നേതാക്കൾ പറഞ്ഞു. ഇക്കാര്യം പി കെ കൃഷ്ണദാസ് ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കളെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും നേതാക്കൾ വ്യക്തമാക്കി. എന്നാൽ ഇപ്പോഴത്തെ അക്രമം കൂടി അയപ്പോൾ നേതാക്കളും ഇതിന് കൂട്ടു നിൽക്കുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്. സ്മാരകം തകർത്ത സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സന്ദർശന കേന്ദ്രമാക്കും

സന്ദർശന കേന്ദ്രമാക്കും

നവോത്ഥാന നായകരുടെയും സ്വാതന്ത്യ്ര സമരസേനാനികളുടെയും സ്മരണ കുടികൊള്ളുന്ന പയ്യാമ്പലം സ്മൃതി കുടീരം സൌന്ദര്യവല്‍ക്കരിച്ച് സന്ദര്‍ശക കേന്ദ്രമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്മൃതിമണ്ഡപങ്ങള്‍ നില്‍ക്കുന്ന ഭാഗം മാലിന്യ കേന്ദ്രവും പാമ്പുകളുടെ താവളവുമായി മാറരുത്. സഞ്ചാരികള്‍ക്കും മറ്റും അവിടെ സമയം ചെലവഴിക്കാനും സ്മൃതിമണ്ഡപങ്ങളില്‍ പുഷ്പം അര്‍പ്പിക്കാനും കഴിയണം. ഇതിനായി പ്രത്യേക പദ്ധതി സമര്‍പ്പിക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആദ്യത്തെ ഓപ്പൺ ജിംനേഷ്യം

ആദ്യത്തെ ഓപ്പൺ ജിംനേഷ്യം

അതേസമയം കടൽ തീരത്ത് ഓപ്പൺ ജിംനേഷ്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. കണ്ണൂർ പയ്യാമ്പലം ബീച്ചിൽ എത്തുന്നവർക്ക് തിരമാലകൾ കണ്ടും കടൽ കാറ്റേറ്റും വ്യായാമം ചെയ്യാം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് ആധുനിക രീതിയിലുള്ള ജിംനേഷ്യം നിർമിച്ചത്. ആധുനിക രീതിയിലുള്ള കേരളത്തിലെ ആദ്യത്തെ ഓപ്പൺ ജിംനേഷ്യമാണ് കണ്ണൂർ പയ്യാമ്പലം ബീച്ചിൽ തുറന്നത്. പയ്യമ്പലത്തേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയും നിത്യജീവിതത്തിൽ വ്യായാമത്തിന്റെ പ്രാധാന്യം എടുത്തു കാട്ടുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

English summary
Nizar memmorial statue attacked by RSS in Kannur Payyambalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more