പിണറായി പരനാറി; പരോക്ഷമായ വിളിയുമായി എന്‍. കെ. പ്രേമചന്ദ്രന്‍
കൊച്ചി: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ പരോക്ഷമായി പരനാറിയെന്ന് വിളിച്ച് ആര്‍എസ്പി നേതാവും എംപിയുമായ എന്‍ കെ പ്രേമചന്ദ്രന്‍. ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും കൈകോര്‍ക്കുന്നതിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രേമചന്ദ്രന്‍ തന്റെ വിളിച്ച തെറി പിണറായിക്ക് കൈമാറിക്കൊടുത്തത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടിയതിന്റെ പേരിലാണ് പിണറായി തനിക്കെതിരെ പരനാറി പദപ്രയോഗം നടത്തിയത്. പശ്ചിമ ബംഗാളില്‍ സി.പി.എം കോണ്‍ഗ്രസുമായി കൂട്ടുകൂടിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനും ആ പദപ്രയോഗം ബാധകമാണെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു.

കയ്പമംഗലം സീറ്റിനെ ചൊല്ലിയുള്ള വിവാദത്തിലും പ്രേമചന്ദ്രന്‍ പ്രതികരിച്ചു. പൊതു സ്വീകാര്യതയുള്ള ഒരു സ്ഥാനാര്‍ഥിയെ കൈപ്പമംഗലത്ത് കണ്ടെത്തിയെങ്കിലും അദ്ദേഹം പിന്‍മാറി. ഇനി എന്തുവേണമെന്നു പാര്‍ട്ടി സെക്രട്ടേറിയറ്റ് ചേര്‍ന്നു യുഡിഎഫുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കയ്പമംഗലം സീറ്റ് ചോദിച്ചു വാങ്ങിയതല്ലെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കി.
മന്ത്രിസഭയുടെ അവസാന കാലത്തെ എടുത്ത ചില തീരുമാനങ്ങള്‍ ഗുണകരമായിരുന്നില്ല. എന്നാല്‍ തീരുമാനങ്ങള്‍ പിന്‍വലിച്ചതോടെ പ്രത്യാഘാതങ്ങള്‍ ഒഴിവായി. സുധീരന്‍ സ്വീകരിച്ച നിലപാടുകൊണ്ട് ഇപ്പോള്‍ ഗുണമുണ്ടായില്ലെങ്കിലും ഭാവിയില്‍ അതിന്റെ ഫലം ഉണ്ടാകുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications