കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രേമചന്ദ്രന്‍; സംഘിയാക്കല്‍ തന്ത്രം, വര്‍ഗീയത വളര്‍ന്നാലും അധികാരം മതി

Google Oneindia Malayalam News

കൊല്ലം ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങളെ തുടര്‍ന്നായിരുന്നു സ്ഥലം എംപിയും ആര്‍എസ്പി നേതാവുമായ പ്രേമചന്ദ്രന്‍ ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന പ്രചരണം ശക്തമായത്. ഇടത് കേന്ദ്രങ്ങളില്‍ നിന്നായിരുന്നു ഇത്തരം പ്രചരണങ്ങള്‍ പുറപ്പെട്ടിരുന്നത്.

കൊല്ലം ബൈപാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് ബിജെപി ഓഫീസില്‍ നിന്ന് അറിയിപ്പ് നല്‍കുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാക്കുകയും ചെയ്തതിന് പിന്നില്‍ എന്‍കെ പ്രേമചന്ദ്രനും ബിജെപിയും തമ്മിലുള്ള ഒത്തുകളിയെന്നായിരുന്നു സിപിഎം ആരോപണം. ഇതടക്കം തനിക്കെതിരെ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് എന്‍കെ പ്രേമചന്ദ്രന്‍.. വിശദാംശങ്ങള്‍ ഇങ്ങനെ..

സംഘിയാക്കി പ്രതിരോധിക്കുന്നത്

സംഘിയാക്കി പ്രതിരോധിക്കുന്നത്

സിപിഎമ്മിനെതിരെ പ്രതികരിക്കുന്നവരെയൊക്കെ സംഘിയാക്കി പ്രതിരോധിക്കുന്നത് അവരുടെ തന്ത്രമാണ്. ആ തന്ത്രത്തിന്റെ ഏറ്റവും അവസാനത്തെ ഇരയാണ് താനെന്ന് എന്‍കെ പ്രേമചന്ദ്രന്‍. പ്രേമചന്ദ്രന്‍ സംഘപരിവാരിറിലേക്ക് എന്ന പ്രചണങ്ങള്‍ക്ക് ഒരു പ്രമുഖ പത്രത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് നേതാക്കളെ

കോണ്‍ഗ്രസ് നേതാക്കളെ

സിപിഎമ്മിനെതിരെ പ്രതികരിച്ച കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരന്‍, ശശി തരൂര്‍, വിഡി സതീശന്‍ തുടങ്ങിയവരെയൊക്കെ സിപിഎം ഇതിനു മുമ്പ് സംഘിയാക്കി ചിത്രീകരണം നടത്തിയിയിട്ടുണ്ട്. ഇത്തരം പ്രചരങ്ങളെ ഞാന്‍ പുച്ഛിച്ച് തള്ളുകയാണ്.

ഹീനനീക്കം

ഹീനനീക്കം

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മതേതര ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരിത്തൊലു ഹീനനീക്കവുമായി സിപിഎം രംഗത്ത് ഇറങ്ങിയിരിക്കുന്നതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു

പാര്‍ലമെന്റില്‍

പാര്‍ലമെന്റില്‍

മുത്തലാഖ് ബില്ലിനെതിരെ പാര്‍ലമെന്റില്‍ 23 മിനിട്ട് പ്രസംഗം നടത്തിയതിലൂടെ മുസ്ലിം സമൂഹങ്ങള്‍ക്കിടയില്‍ മറ്റും തനിക്കുണ്ടായ സ്വീകര്യ തകര്‍ക്കുക എന്ന ലക്ഷ്യം കൂടി തന്നെ സംഘിയാക്കി പ്രചരിപ്പിക്കുക എന്ന തന്ത്രത്തിന് പിന്നിലുണ്ട്.

ബിജെപിയെ വളര്‍ത്താന്‍

ബിജെപിയെ വളര്‍ത്താന്‍

അധികാരം നിലനിര്‍ത്താന്‍ വേണ്ടി കേരളത്തില്‍ മതപരമായ ചേരിതിരിവ് ഉണ്ടാക്കി യുഡിഎഫിനെ തളര്‍ത്തി ബിജെപിയെ വളര്‍ത്താനുള്ള ദീര്‍ഘകാല അജണ്ടയാണ് സിപിഎമ്മിനുള്ളത്. വര്‍ഗീയത വളര്‍ന്നാലും വേണ്ടില്ല തങ്ങള്‍ക്ക് അധികാരം മതിയെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്

കൊച്ചി മെട്രോ ഉദ്ഘാടനത്തിന്

കൊച്ചി മെട്രോ ഉദ്ഘാടനത്തിന്

കൊല്ലം ബൈപാസുമായി ബന്ധപ്പെട്ട തനിക്കെതിരെ ഉയരുന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. പ്രധാനമന്ത്രി പങ്കെടുത്തതിനാല്‍ തന്നെ സംഘിയാക്കി പ്രചരിപ്പിക്കുകകയാണ്. മോദിക്കായി മുന്ന് തവണ കൊച്ചി മെട്രോ ഉദ്ഘാടനം മാറ്റിവെച്ചവരാണ് സിപിഎമ്മുകാരെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കുന്നു

ഇനി വിജയിക്കില്ല

ഇനി വിജയിക്കില്ല

കേരളത്തിലെ സിപിഎം നേതൃത്വവും കേന്ദ്ര ബിജെപി നേതൃത്വവും തമ്മില്‍ അവിശുദ്ധ ബന്ധം നിലനില്‍ക്കുന്നുണ്ട്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും സിപിഎം പയറ്റിയ തന്ത്രം ഇനി വിജയിക്കില്ല.

ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും

ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും

കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ സഖ്യത്തെ അധികാരത്തിലെത്തിക്കാന്‍ കേരളത്തില്‍ നിന്നും പരമാവധി പേരെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കാന്‍ യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പ്രചരണം

പ്രചരണം

കൊല്ലത്ത് കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച് ജയിക്കുകയും തുടര്‍ന്ന് ബിജെപിയിലേക്ക് ചേക്കേറി മന്ത്രിയാവാനുമാണ് പ്രേമചന്ദ്രന്റെ നീക്കമെന്ന പ്രചരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി നടന്നത്.

പ്രധാനമന്ത്രിയെ വിളിച്ചത്

പ്രധാനമന്ത്രിയെ വിളിച്ചത്

കൊല്ലം ബൈപാസിന്റെ ആരംഭം മുതല്‍ നിര്‍മാണപൂര്‍ത്തീകരണം വരെയുള്ള വിവിധ ഘട്ടങ്ങളില്‍ ഒരു പങ്കും വഹിക്കാന്‍ കഴിയാതെ പ്രതിരോധത്തിലാണ് പ്രേമചന്ദ്രന്‍ എംപി. ഇത് മറികടക്കാനുള്ള കരുനീക്കത്തില്‍ മറ്റു യുഡിഎഫ് നേതാക്കളെയും നോക്കുകുത്തിയാക്കി. ആര്‍എസ്പി നേതാവും സംഘപരിവാറും ചേര്‍ന്ന് നടത്തുന്ന ഒത്തുകളിയുടെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിന് വിളിച്ചതെന്നും സിപിഎം ആരോപിച്ചിരുന്നു.

വ്യക്തിഹത്യ

വ്യക്തിഹത്യ

രാഷ്ട്രീയപരമായി പ്രതിരോധിക്കാന്‍ കഴിയാത്തപ്പോള്‍ അപവാദ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തി ഉന്മൂലനം ചെയ്യലാണ് കേരളത്തില്‍ സിപിഎം പരമ്പരാഗതമായി നടത്തിവരുന്നത്. പഴകി ദ്രവിച്ച ഈ തന്ത്രം ഇനി കേരളത്തില്‍ വിലപോവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

English summary
nk premachandran aginst cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X