'കാള പെറ്റുവെന്ന് കേൾക്കുന്നവർ കയറെടുക്കാൻ പോയാൽ', ജിഎസ്ടി വിവാദത്തിൽ മറുപടിയുമായി ജോൺ ബ്രിട്ടാസ്

ദില്ലി: ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമന് മറുപടിയുമായി ഇടത് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. കേരളം 2017 മുതലുളള എജിയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്ന് നിർമല സീതാരാമൻ ലോക്സഭയിൽ പറഞ്ഞിരുന്നു. എൻകെ പ്രേമചന്ദ്രന്റെ ചോദ്യത്തിനാണ് ധനമന്ത്രി മറുപടി നൽകിയത്. പ്രേമചന്ദ്രൻ ചോദിച്ചത് ഒന്നും മന്ത്രി മറുപടി നൽകിയത് മറ്റൊന്നുമാണെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടുന്നു.
ജോൺ ബ്രിട്ടാസിന്റെ പ്രതികരണം: ' എൻ കെ പ്രേമചന്ദ്രന്റെ ചോദ്യവും നിർമല സീതാരാമന്റെ ഉത്തരവും മാധ്യമങ്ങളുടെ പ്രചാരണവും ....! കാള പെറ്റുവെന്ന് കേൾക്കുന്നവർ കയറെടുക്കാൻ പോയാൽ സ്വന്തം കഴുത്തിൽ തന്നെ അത് പ്രയോഗിക്കേണ്ടി വരുമെന്നു ഓർത്തോണം. എൻ കെ പ്രേമചന്ദ്രൻ ചോദിക്കുന്നത് IGST Revenue Deficit Grant എന്നിവയെ കുറീച്ചായിരുന്നു. നിർമലാ സീതാരമൻ പക്ഷേ മറുപടി പറയുന്നത് എ ജി യുടെ സർട്ടിഫിക്കറ്റിനെ കുറിച്ച്. എ ജി സർട്ടിഫിക്കേറ്റ് നൽകാത്തത് സർക്കാറിന്റെ അനാസ്ഥ എന്നാ രീതിയിൽ വലത് മാധ്യമങ്ങൾ വൻ വിവാദമുണ്ടാക്കുകയും ചെയ്തു. ഇതിന്റെ എ ബി സി ഡി അറിയാത്ത അവതാരകരും വിദഗ്ധരും ചേർന്ന് ഇന്നു രാത്രി ആടി തിമിർക്കുമെന്നുറപ്പാണ്.

IGST Revenue Deficit Grant എന്നിവ സംസ്ഥാന സർക്കാറീന് അനുവദിക്കുന്നതും എ ജി യുടെ സർട്ടിഫിക്കറ്റുമായി പുലബന്ധം പോലുമില്ല. എ ജി യുടെ സർട്ടിഫിക്കറ്റ് വേണ്ടത് ജി എസ് ടി കോമ്പൻസേഷൻ ലഭിക്കുന്നതിനു വേണ്ടിയാണ്. 2017-18 ജൂൺ മുതൽ 2022-23 ജൂൺ വരെ ജി എസ് ടി കോമ്പൻസേഷനായി ലഭിക്കേണ്ടത് 42639 കോടി രൂപ .ഇതു വരെ ലഭിച്ചത് 41779 കോടി രൂപ ഇനി ലഭിക്കേണ്ടത് 776 കോടി മാത്രം. നിർമല സീതാരാമൻ പറയുന്നത് ഇതു വരെ എ ജി യുടെ സർട്ടിഫിക്കറ്റ് ലഭിച്ചില്ല ലഭിച്ചാലുടൻ തുക നൽകുമെന്നുമാണ്.അപ്പോൾ എ ജിയുടെ സർട്ടിഫിക്കറ്റ് ഇല്ലാതെയല്ലേ 41779 കോടി രൂപയും നൽകിയത്?
ഇനി എ ജി സർട്ടിഫികേറ്റ് നൽകാത്തതിന് സംസ്ഥാന സർക്കാർ എന്തു പിഴച്ചു?എ ജി ആർ ബി ഐ,GSTN, കേന്ദ്ര റവന്യൂ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് സർട്ടിഫികേറ്റ് നൽകുന്നത്.ഇതിൽ സംസ്ഥാന സർക്കാറിന് എന്തു കാര്യം? സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത് ജി എസ് ടി കോമ്പൻസേഷൻ അഞ്ചു വർഷത്തേക്ക് ദീർഘിപ്പിക്കാനും എ ജി യുടെ സർട്ടിഫിക്കറ്റ് പരിശോധിച്ച് ബാക്കി കോമ്പെൻസേഷൻ നൽകാനുമാണ്. എ ജി ക്ക് നിർദേശം നൽകാൻ സംസ്ഥാന സർക്കാറീനാണോ കേന്ദ്ര സർക്കാറിനാണോ കഴിയുക? കേന്ദ്രസർക്കാർ സ്ഥാപനത്തിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങി കേന്ദ്രസർക്കാരിന് തന്നെ കൊടുക്കുന്ന പണിയെ കുറിച്ചാണ് കേന്ദ ധനമന്ത്രി വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ വാചാലമായത് .
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications