കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിഷയത്തിൽ സിപിഎമ്മിന്റേത് തന്ത്രപരമായ മാറ്റമെന്ന് എൻകെ പ്രേമചന്ദ്രൻ!

Google Oneindia Malayalam News

കൊച്ചി: ജനാധിപത്യത്തിന്റെ വൈവിധ്യമാണ് രാജ്യത്തിന്റെ അടിത്തറ. അത് നശിക്കുന്ന നിലപാടുകള്‍ ശരിയല്ലെന്ന് എൻകെ പ്രേംമന്ദ്രൻ എംപി. ശബരിമല വിഷയത്തില്‍ കടുത്ത നിലപാടുമായി നിലനിന്ന സിപിഎം പോലും ആറുമാസത്തിനിപ്പുറം മാറി. അത് നയപരമായമാറ്റമായിരുന്നില്ല. തന്ത്രപരമായ മാറ്റമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എസ്ബിഐയും എസ്ബിടിയും, പിന്നാലെ ബാങ്ക് ഓഫ് ബറോഡയും വിജയ ബാങ്കും, ബാങ്ക് ലയന തുടർക്കഥകൾ ഇങ്ങനെ...
കോണ്‍ഗ്രസ് എല്ലാക്കാലത്തും വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1888-ല്‍ അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയാണ് നവോത്ഥാന സമരത്തിന് ശ്രീനാരായണ ഗുരു തുടക്കം കുറിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് പോലും ആത്മീയാംശം ഉണ്ടായിരുന്നു.

NK Premachandran

ചരിത്രം പരിശോധിച്ചാൽ വിശ്വാസത്തിന്റെ പ്രസക്തി മനസ്സിലാക്കാമെന്നും എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. മനോരന ന്യൂസിന്റെ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനികതയുടെയും നവോത്ഥാനത്തിന്റെയും വേര് വിശ്വാസത്തില്‍ ഊന്നിയാണ്. ഇന്ത്യയിലെ എല്ലാ നവോത്ഥാന പ്രസ്ഥാനങ്ങളുടെയും അടിത്തറ വിശ്വാസമാണെന്നും ഓർഗനൈസർ മുന്‍ എഡിറ്റർ ഡോ. ആർ ബാലശങ്കർ പറഞ്ഞു.

ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാന നേതാക്കള്‍ മതത്തിലുള്ള വിശ്വാസത്തെ ഉപയോഗിച്ചാണ് സാമൂഹിക മുന്നേറ്റത്തിന് വേണ്ടി ശ്രമിച്ചിട്ടുള്ളതെന്ന് ബാലശങ്കർ പറഞ്ഞു. ബിജെപി ഒരിക്കലും വിശ്വാസത്തെ ചൂഷണം ചെയ്യുന്നില്ല. മറിച്ച് ഇന്ത്യയുടെ വിശ്വാസങ്ങളെ അംഗീകരിച്ച് പ്രോത്സാഹിപ്പിച്ച് വളർന്നു. ഹിന്ദു സമൂഹത്തില്‍ വലിയ മാറ്റം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

English summary
NK Premachandran in Manorama conclave
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X