Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിജെപിയിൽ മെമ്പർഷിപ്പ് മാത്രം മതി, ഒരു കണ്ടീഷനുമില്ല', പിവി അൻവറിനെ വിട്ട എൻകെ സുധീർ ബിജെപിയിലേക്ക്

തൃശൂര്‍: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി പിവി അന്‍വര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍കെ സുധീര്‍ ബിജെപിയിലേക്ക്. തൃണമൂല്‍ കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആയ എന്‍കെ സുധീര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായും അതിനാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതായും കഴിഞ്ഞ ദിവസമാണ് പിവി അന്‍വര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. മൂന്ന് വര്‍ഷത്തേക്ക് പുറത്താക്കിയെന്നാണ് അന്‍വറിന്റെ പോസ്റ്റ്.

മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ എന്‍കെ സുധീര്‍ ബിജെപിയില്‍ ചേരുമെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കുകയാണ്. ബിജെപിയില്‍ ചേരാന്‍ ആഗ്രഹം ഉണ്ടെന്ന് താന്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ടിനേയും മറ്റ് ബന്ധപ്പെട്ട ആളുകളേയും അറിയിച്ചിട്ടുണ്ട്. ഒരു ഓഫറും തനിക്ക് കിട്ടിയിട്ടില്ല. ഒരു കണ്ടീഷനും ഇല്ലാതെയാണ് താന്‍ ബിജെപിയില്‍ ചേരുന്നത് എന്നും എന്‍കെ സുധീര്‍ പറഞ്ഞു.

bjp

രാജ്യം വലിയ പ്രതിസന്ധി നേരിടുന്ന കാലഘട്ടമാണിത്. അതിര്‍ത്തി കടന്നുളള ഭീകരവാദം രാജ്യത്തെ തളര്‍ത്തുകയാണ്. ഈ സമയത്ത് എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രധാനമന്ത്രിയുടെ കരങ്ങള്‍ക്ക് ശക്തി പകരണം. ബിജെപി സംസ്ഥാന പ്രസിഡണ്ടിനോട് നേരിട്ട് സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രതിനിധിയോടാണ് പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് സംസാരിച്ചത്. അനുകൂല പ്രതികരണമാണ് ലഭിച്ചത്. അമിത് ഷാ കേരളത്തില്‍ എത്തുന്ന 13ാം തിയ്യതി ബിജെപിയില്‍ അംഗത്വമെടുക്കാനാണ് സാധ്യത. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. അച്ചടക്കമുളള സാധാരണ പ്രവര്‍ത്തകനായി നില്‍ക്കാനാണ് ആഗ്രഹം. വെറും മെമ്പര്‍ഷിപ്പ് മാത്രം മതി. ഭാരവാഹിത്വം പോലും ആഗ്രഹിക്കുന്നില്ലെന്നും എന്‍കെ സുധീര്‍ പറഞ്ഞു.

കോണ്‍ഗ്രസിലേക്ക് തിരിച്ച് പോകണം എന്ന് ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസ് അടഞ്ഞ അധ്യായം ആണ്. കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെടുകയാണ്. സതീശന്‍ പറയുന്നു 100 സീറ്റ് ലഭിക്കുമെന്ന്, എവിടെ നിന്ന് കിട്ടുമെന്നാണ് പറയുന്നത്. പിവി അന്‍വര്‍ വിചാരിച്ചിരുന്നെങ്കില്‍ നിലമ്പൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജയിച്ചേനെ. 65000ലധികം ഭൂരിപക്ഷമുളള മണ്ഡലമായ നിലമ്പൂരില്‍ യുഡിഎഫ് ജയിച്ചത് 15000 വോട്ടിനാണ്. 5000 വോട്ട് അന്‍വര്‍ മറിച്ചിരുന്നുവെങ്കില്‍ അവിടെ എല്‍ഡിഎഫ് ജയിക്കുമായിരുന്നുവെന്നും സുധീര്‍ പറഞ്ഞു.

ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതെ വന്നതോടെയാണ് എന്‍കെ സുധീര്‍ കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്ന് ഇടത് ബന്ധം ഉപേക്ഷിച്ച് പിവി അന്‍വര്‍ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയില്‍ ചേര്‍ന്നു. ഡിഎംകെ സ്ഥാനാര്‍ത്ഥിയായി ചേലക്കരയില്‍ മത്സരിച്ച സുധീറിന് 3920 വോട്ടാണ് ലഭിച്ചത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫിലേക്ക് തിരിച്ച് പോകാന്‍ പിവി അന്‍വര്‍ കാര്യമായ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ആ ശ്രമം പരാജയപ്പെട്ടു. അതിന് പിന്നാലെയാണ് എന്‍കെ സുധീര്‍ അന്‍വറിന്റെ കൂട്ട് വിട്ട് ബിജെപിയിലേക്ക് ചേക്കേറുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+