കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സത്യാവസ്ഥ അറിയുന്ന കളക്ടര്‍ മൗനം പാലിക്കുന്നത് അപലപനീയമാണ്', വൈറല്‍ കുറിപ്പ്

  • By Aami Madhu
Google Oneindia Malayalam News

കൊച്ചി: പ്രസംഗത്തിനിടെ കൂവിയെ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിച്ച സംഭവത്തില്‍ നടന്‍ ടൊവീനോ തോമസിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തുണ്ട്. സംഭവത്തില്‍ ടൊവീനോയ്ക്കെതിരെ കെഎസ്യു നിയമ നടപടിയ്ക്ക് ഒരുങ്ങുകയാണ്. ടൊവീനോ മാപ്പ് പറയണമെന്ന ആവശ്യവുമായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും രംഗത്തെത്തിയിരുന്നു.

അതിനിടെ നടനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും സിനിമാ നിര്‍മ്മാതാവുമായ എന്‍എം ബാദുഷ. പ്രതികരിക്കുവാനുള്ള അവകാശം അത് എല്ലാവർക്കും ഉള്ളതാണെന്ന് മനസിലാക്കണമെന്ന് ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചു.

 പ്രിയങ്കരനാക്കുന്നതും

പ്രിയങ്കരനാക്കുന്നതും

അറിവിന്റെ *കാവൽ* മാടങ്ങൾ
*കൂവൽ* മാടങ്ങൾ ആവുമ്പോൾ ...
കഴിഞ്ഞ ദിവസം നടൻ ടൊവിനോ തോമസുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് ഈ കുറിപ്പെഴുതാൻ കാരണം .കേരളത്തിലെ കലാലയങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പരിപാടികളിൽ പങ്കെടുക്കുന്ന ഒരു യുവ താരമാണ് ടൊവിനോ.ഒരു യൂത്ത് ഐക്കൺ എന്നതിലുപരി കഷ്ടപ്പെട്ട് അധ്വാനിച്ച് തന്റെ ലക്ഷ്യത്തിലെത്തിയ പ്രചോദനപരമായ ഒരു വ്യക്തിത്വം എന്ന നിലയിലാണ് ചെറുപ്പക്കാർ കൂടുതലും ടൊവിനോയെ ഇഷ്ടപ്പെടുന്നത്.അത് തന്നെയാണ് അദ്ദേഹത്തെ ക്യാംപസുകളുടെ പ്രിയങ്കരനാകുന്നതും.

 സമീപിക്കാറ് പതിവാണ്

സമീപിക്കാറ് പതിവാണ്

മിക്കവാറും എല്ലാ കലാലയങ്ങളിലും എന്തെങ്കിലും പരിപാടികൾ നടക്കുമ്പോൾ അതുമായി ബന്ധപ്പെട്ട് ഒരു താരത്തെ കിട്ടുമോ എന്ന അന്വേഷണവുമായി ഭാരവാഹികളും, അധ്യാപകരും, വിദ്യാർത്ഥികളും ഒക്കെ ഞാനുൾപ്പെടെയുള്ള പരിചയമുള്ള സിനിമ പ്രവർത്തകരെ സമീപിക്കാറ് പതിവാണ്.
എന്നാൽ പലയിടത്തും ആരെയെങ്കിലും ഏർപ്പാട് ചെയ്തിട്ട് അവർ പോയി വരുമ്പോൾ പറയുന്ന ദുരനുഭവങ്ങൾ കാരണമാണ് നമ്മൾ ഇത്തരം പ്രവർത്തികളിൽ നിന്നും പിൻതിരിയുന്നത്.

 ഇത് ശരിയാണോ

ഇത് ശരിയാണോ

ചിലപ്പോൾ ചില നല്ല ബന്ധങ്ങൾക്ക് പോലും ഇത്തരം സംഭവങ്ങൾ വിള്ളലുണ്ടാക്കുന്നു.ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്ന അതിഥിയെ ഒരു വിദ്യാർത്ഥി അപമാനിക്കുന്നു.ഇത് ശരിയാണോ ?അതിഥി ഒരു ക്യാംപസിൽ എത്തുന്നത് യൂണിയന്റെ അതിഥിയായല്ല, ക്യംപസിന്റെ അതിഥി എന്ന നിലയിലാണ്.

 സ്വാഭാവികമാണ്

സ്വാഭാവികമാണ്

ഇവിടെ ടൊവിനോ എത്തിയത് സർക്കാർ പരിപാടി എന്ന് പറഞ്ഞ് ജില്ലാ കളക്ടർ ക്ഷണിച്ച ഒരു പരിപാടിയിലാണ്.അപമാനം നേരിടുമ്പോൾ പ്രതികരിക്കുക സ്വാഭാവികമാണ്...പ്രതികരിക്കുന്നത് ഓരോരുത്തരുടെയും ശൈലിയിലാവും...അതേ ഇവിടെ ടൊവിനോയും ചെയ്തിട്ടുള്ളൂ.

 മൗനം പാലിക്കുകയാണ്

മൗനം പാലിക്കുകയാണ്

അദ്ദേഹത്തെ ക്ഷണിച്ച കളക്ടർ പ്രതികരിക്കാത്തതും അപലപനീയമാണ്.ഇവിടെ ചാനൽ ചർച്ചകൾ കൊഴുക്കുമ്പോൾ സത്യാവസ്ഥ അറിയുന്ന കളക്ടർ മൗനം പാലിക്കുന്നത് തെറ്റാണ്.

 കൂകി വിളിച്ചു

കൂകി വിളിച്ചു

പഴയ ഒരു സംഭവം കേട്ടിട്ടുണ്ട്,ഒരു കോളജിൽ പരിപാടി ഉത്ഘാടനത്തിനായി സംവിധായകൻ ജോൺ എബ്രഹാം എത്തിയ കഥ.അതിഥിയായി എത്തിയ ജോൺ എബ്രഹാമിനെ കണ്ട് ഒരു സംഘം വിദ്യാർത്ഥികൾ കൂകി വിളിച്ചു.

 കൂകല്‍ നിര്‍ത്തി

കൂകല്‍ നിര്‍ത്തി

സറ്റേജിൽ കയറി മൈക്ക് കയ്യിലെടുത്ത ജോൺ അതിനേക്കാൾ ഉച്ചത്തിൽ കൂകി.ഒന്ന് അമ്പരന്ന വിദ്യാർത്ഥികൾ വീണ്ടും കൂകി.ജോൺ വീണ്ടും ഉച്ചത്തിൽ കൂകി...
കുറച്ച് അങ്ങനെ തുടർന്നപ്പോൾ വിദ്യാർത്ഥികൾ കൂകൽ നിർത്തി.ജോണും....എന്നിട്ട് മൈക്കിലൂടെ അദ്ദേഹം ഇങ്ങനെ പറഞ്ഞു : -

 കത്തി നശിക്കട്ടെ

കത്തി നശിക്കട്ടെ

" ഈ പരിപാടി കഴിയുമ്പോൾ നിങ്ങളെല്ലാവരും ഓരോ പന്തം കൊളുത്തണം, എന്നിട്ട് എല്ലാവരും ചേർന്ന് ഈ കോളജിന് തീയിടണം, കത്തി നശിക്കട്ടെ - കാരണം ഒരു അതിഥിയോട്, -അയാൾ ആരുമാവട്ടെ - ഇങ്ങനെ പെരുമാറുന്ന സംസ്ക്കാരം പഠിപ്പിക്കുന്ന ഈ കലാലയം നാടിന് ആപത്താണ്, അത് ഇനിയും ഇവിടെ നിലനിന്നു കൂടാ ... കത്തിയ്ക്കണം " എന്ന്!

 ശരിയല്ലേ,

ശരിയല്ലേ,

ടൊവിനോ അതിഥിയായെത്തിയത് ഒരു തെരുവിലോ, ചന്തയിലോ അല്ല,സംസ്ക്കാര സമ്പന്നരായ തലമുറയെ വാർത്തെടുക്കുന്ന ഒരു കലാലയത്തിലാണ് ...അതും ഗവൺമെന്റ് പ്രോഗ്രാം എന്ന് പറഞ്ഞ് കളക്ടർ ക്ഷണിച്ച ഒരു പരിപാടിയിൽ .അതിഥി ദേവോ ഭവ:അതാണ് നമ്മുടെ സംസ്ക്കാരം ..അതിഥി - അത് ആരായാലും ..പ്രതികരിക്കുവാനുള്ള അവകാശം അത് എല്ലാവർക്കും ഉള്ളതാണെന്ന് മനസിലാക്കുക

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
NM Badhusha about Tovino issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X