കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ 'ബ്രില്‍ ക്രീം മുടി' ഇപ്പോള്‍ പിയേഴ്‌സണ് പ്രശ്‌നമല്ല, പിന്തുണ പിണറായിക്ക് തന്നെ!!!

Google Oneindia Malayalam News

കൊച്ചി: സിപിഎമ്മിന്റെ ഏറ്റവും കടുത്ത വിമര്‍ശകരില്‍ ഒരാളായിരുന്നു എന്‍എം പിയേഴ്‌സണ്‍. അതില്‍ തന്നെ പിണറായി വിജയന്‍ ആയിരുന്നു പിയേഴ്‌സന്റെ വാക്കുകളുടെ സ്ഥിരം ഇര. എന്നാലിപ്പോള്‍ കാര്യങ്ങള്‍ മാറി മറിയുകയാണ്.

വരുന്ന തിരഞ്ഞെടുപ്പില്‍ തന്റെ പിന്തുണ പിണറായി വിജയന് ആയിരിയ്ക്കും എന്നാണ് എന്‍എം പിയേഴ്‌സണ്‍ വ്യക്തമാക്കിയിരിയ്ക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പിയേഴ്‌സണ്‍ ഇക്കാര്യം പറഞ്ഞത്.

NM Pearson

എറണാകുളം ജില്ലയില്‍ സിപിഎം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ച എന്‍കെ മാധവന്റെ മകനാണ് എന്‍എം പിയേഴ്‌സണ്‍. എന്‍കെ മാധവനെ 1999 ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അക്കാലം മുതലേ കടുത്ത സിപിഎം വിമര്‍ശകനാണ് പിയേഴ്‌സണ്‍.

ബ്രില്‍ ക്രീം പുരട്ടി ചീകിവച്ച മുടിയിഴകള്‍ പിണറായി വിജയന്റെ ഏകാധിപത്യത്തിന്റെ ദൃഷ്ടാന്തമാണെന്ന് വരെ പറഞ്ഞ പിയേഴ്‌സണ്‍ ആണ് ഇപ്പോള്‍ നിലപാട് മാറ്റിയിരിയ്ക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വ്യത്യസ്തമായ നിലപാടും ശൈലിയും സ്വീകരിയ്ക്കാന്‍ പിണറായി വിജയന്‍ ശ്രമിയ്ക്കുന്നുണ്ട് എന്നതാണ് ഇതിന് ന്യായമായി പിയേഴ്‌സണ്‍ പറയുന്നത്.

പിണറായി വിജയന്റെ നിലവിലെ പ്രവര്‍ത്തന രീതി ഇടതുപക്ഷത്തെ സ്‌നേഹിയ്ക്കുന്നവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ അത് നൈമിഷികമാണെങ്കില്‍ വലിയ തിരിച്ചടിയാകും സംഭവിയ്ക്കുക എന്നും പിയേഴ്‌സണ്‍ വിലയിരുത്തുന്നു.

അസഹിഷ്ണുതയ്ക്കും വര്‍ഗ്ഗീയതയ്ക്കും എതിരെ പോരാടാന്‍ കരുത്തരായ നേതാക്കളെ ആണ് ആവശ്യം. ഈ സാഹചര്യത്തില്‍ പിണറായി വിജയന്‍ തന്നെയാണ് ഇടതുപക്ഷത്തെ നയിക്കാന്‍ യോഗ്യന്‍. വിഎസ്സും പിണറായി വിജയനും സൗഹൃദത്തിന്റെ പാതയിലൂടെ സഞ്ചരിയ്ക്കുന്ന സിപിഎമ്മിന് ഗുണം ചെയ്യുമെന്നും പിയേഴ്‌സണ്‍ വിലയിരുത്തുന്നു.

ഭരണാധികാരി എന്ന നിലയില്‍ വിഎസ് അച്യുതാനന്ദനേക്കാള്‍ മാര്‍ക്ക് പിണറായി വിജയനാണ് പിയേഴ്‌സണ്‍ നല്‍കുന്നത്. വഎസിന് മുഖ്യമന്ത്രിയായി വേണ്ടത്ര തിളങ്ങാനായില്ല. എന്നാല്‍ വൈദ്യുതി മന്ത്രി എന്ന നിലയില്‍ പിണറായി മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും പിയേഴ്‌സണ്‍ വിലയിരുത്തുന്നുണ്ട്.

English summary
NM Pearson's support is for Pinarayi Vijayan in upcoming Niyamasbha election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X