കൃഷ്ണദാസിന് വേണ്ടി വിഎസ് വാദിച്ചു... പക്ഷേ കൃഷ്ണദാസ് ഒറ്റി
ആലപ്പുഴ: 'ആര്‍ക്ക് വേണ്ടിയാണോ വിഎസ് അച്യുതാനന്ദന് ശക്തിയുക്തം വാദിച്ചത്, അയാള്‍ തന്നെ വിഎസിനെ ഒറ്റിക്കൊടുത്തു' . സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയായെത്തിയ എന്എന്കൃഷ്ണദാസിന്റെ വിഎസ് വിമര്‍ശനം കേട്ടപ്പോള്‍ വിഎസ് അനുകൂലികള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.
സമ്മേളനത്തിനിടെ വിഎസിനെ അതി രൂക്ഷമായാണ് വിഎസിനെ എന്‍എന്‍ കൃഷ്ണദാസ് വിമര്‍ശിച്ചത്. വിഎസ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം എന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം വിഎസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം. അതിന്റെ ഫലമായുണ്ടാകുന്ന കോട്ടം പാര്‍ട്ടി സംഘടനാശക്തികൊണ്ട് മറികടക്കണമെന്നും കൃഷ്ണദാസ് സമ്മേളനത്തില്‍ പറഞ്ഞു. സുരഭിലമായ ഭൂതകാലം കൊണ്ട് പാര്‍ട്ടിയെ തകര്‍ക്കാനാണ് വിഎസ് ശ്രമിക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.

വിഎസ് ആദ്യം സംസ്ഥാന സമിതിക്കും പിന്നീട് പോളിറ്റ് ബ്യൂറോക്കും കൊടുത്ത കത്തില്‍ പരാമര്‍ശിക്കപ്പെടുന്ന വ്യക്തിയാണ് പഴയ ഒറ്റപ്പാലം എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും ആയിരുന്ന എന്‍എന്‍ കൃഷ്ണദാസ്. കൃഷ്ണദാസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തണം എന്നതായിരുന്നു വിഎസിന്റെ ആവശ്യങ്ങളില്‍ ഒന്ന്.

വിഎസ് അനുഭാവത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നടപടി ഏറ്റുവാങ്ങിയ വ്യക്തിയാണ് കൃഷ്ണദാസ്. അദ്ദേഹത്തെ പാര്‍ട്ടി തരംതാഴ്ത്തുകയും പൊതുവേദികളില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് എംബി രാജേഷിനെതിരെ രംഗത്ത് വന്ന് കൃഷ്ണദാസ് പിന്നീടും വിവാദം സൃഷ്ടിച്ചിരുന്നു. എന്നിട്ടും കൃഷ്ണദാസിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു വിഎസ് എടുത്തത്.
വിഎസിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് പാസാക്കിയ പ്രമേയത്തില്‍ പറയുന്നത് പോലെയാണ് കാര്യങ്ങളെന്ന് വ്യക്തമാക്കുന്നതാണ് കൃഷ്ണദാസിന്റെ പ്രതികരണം. കൂടെ നില്ക്കുന്നവര് എന്നും തന്റെ കക്ഷത്തിലുണ്ടാകുമെന്ന് വിഎസ് കരുതേണ്ടെന്നായിരുന്നു പ്രമേയത്തില്‍ പറഞ്ഞിരുന്നത്.
വിഎസിനെതിരെയുള്ള പടയൊരുക്കത്തിന്റെ ഭാഗമായി സംസ്ഥാന നേതൃത്വം നടത്തിയ നീക്കങ്ങളുടെ ഫലമാണ് കൃഷ്ണദാസിന്റെ നിലപാട് മാറ്റം എന്നും ഒരു വിഭാഗം സംശയിക്കുന്നുണ്ട്.
-
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം











Click it and Unblock the Notifications