കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷ്ണദാസിന് വേണ്ടി വിഎസ് വാദിച്ചു... പക്ഷേ കൃഷ്ണദാസ് ഒറ്റി

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: 'ആര്‍ക്ക് വേണ്ടിയാണോ വിഎസ് അച്യുതാനന്ദന്‍ ശക്തിയുക്തം വാദിച്ചത്, അയാള്‍ തന്നെ വിഎസിനെ ഒറ്റിക്കൊടുത്തു' . സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയായെത്തിയ എന്‍എന്‍കൃഷ്ണദാസിന്റെ വിഎസ് വിമര്‍ശനം കേട്ടപ്പോള്‍ വിഎസ് അനുകൂലികള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.

സമ്മേളനത്തിനിടെ വിഎസിനെ അതി രൂക്ഷമായാണ് വിഎസിനെ എന്‍എന്‍ കൃഷ്ണദാസ് വിമര്‍ശിച്ചത്. വിഎസ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം എന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം വിഎസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം. അതിന്‍റെ ഫലമായുണ്ടാകുന്ന കോട്ടം പാര്‍ട്ടി സംഘടനാശക്തികൊണ്ട് മറികടക്കണമെന്നും കൃഷ്ണദാസ് സമ്മേളനത്തില്‍ പറഞ്ഞു. സുരഭിലമായ ഭൂതകാലം കൊണ്ട് പാര്‍ട്ടിയെ തകര്‍ക്കാനാണ് വിഎസ് ശ്രമിക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.

VS Achuthanandan

വിഎസ് ആദ്യം സംസ്ഥാന സമിതിക്കും പിന്നീട് പോളിറ്റ് ബ്യൂറോക്കും കൊടുത്ത കത്തില്‍ പരാമര്‍ശിക്കപ്പെടുന്ന വ്യക്തിയാണ് പഴയ ഒറ്റപ്പാലം എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും ആയിരുന്ന എന്‍എന്‍ കൃഷ്ണദാസ്. കൃഷ്ണദാസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തണം എന്നതായിരുന്നു വിഎസിന്റെ ആവശ്യങ്ങളില്‍ ഒന്ന്.

NN Krishnadas

വിഎസ് അനുഭാവത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നടപടി ഏറ്റുവാങ്ങിയ വ്യക്തിയാണ് കൃഷ്ണദാസ്. അദ്ദേഹത്തെ പാര്‍ട്ടി തരംതാഴ്ത്തുകയും പൊതുവേദികളില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് എംബി രാജേഷിനെതിരെ രംഗത്ത് വന്ന് കൃഷ്ണദാസ് പിന്നീടും വിവാദം സൃഷ്ടിച്ചിരുന്നു. എന്നിട്ടും കൃഷ്ണദാസിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു വിഎസ് എടുത്തത്.

വിഎസിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് പാസാക്കിയ പ്രമേയത്തില്‍ പറയുന്നത് പോലെയാണ് കാര്യങ്ങളെന്ന് വ്യക്തമാക്കുന്നതാണ് കൃഷ്ണദാസിന്റെ പ്രതികരണം. കൂടെ നില്‍ക്കുന്നവര്‍ എന്നും തന്റെ കക്ഷത്തിലുണ്ടാകുമെന്ന് വിഎസ് കരുതേണ്ടെന്നായിരുന്നു പ്രമേയത്തില്‍ പറഞ്ഞിരുന്നത്.

വിഎസിനെതിരെയുള്ള പടയൊരുക്കത്തിന്റെ ഭാഗമായി സംസ്ഥാന നേതൃത്വം നടത്തിയ നീക്കങ്ങളുടെ ഫലമാണ് കൃഷ്ണദാസിന്റെ നിലപാട് മാറ്റം എന്നും ഒരു വിഭാഗം സംശയിക്കുന്നുണ്ട്.

English summary
NN Krishnadas raised crucial criticism against VS Achuthanandan in CPM state conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X