പോക്സോ കേസ്: നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ് കീഴടങ്ങി; ഒളിവിലായ സൈജുവിനെ തേടി പൊലീസ്
കൊച്ചി: പോക്സോ കേസിൽ ഒളിവിലുള്ള നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് പോലീസിന് കീഴടങ്ങി. മട്ടാഞ്ചേരി എസ് പി ഓഫീസിൽ എത്തിയാണ് ഇയാൾ കീഴടങ്ങിയത്.
അഭിഭാഷകയ്ക്കും ബന്ധുക്കൾക്കും ഒപ്പമാണ് റോയ് വയലാട്ട് കീഴടങ്ങാൻ എത്തിയത്. കീഴടങ്ങിയ റോയ് വയലാട്ടിനെ നിലവിൽ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബി ജി ജോർജ് ചോദ്യം ചെയ്യുകയാണ്.
റോയ്ക്ക് ആരോഗ്യ പ്രശ്നം ഉണ്ടെന്ന് റോയ് വയലാട്ടിന്റെ അഭിഭാഷക പറഞ്ഞു. അതേസമയം, രണ്ടാം പ്രതി സൈജു എം. തങ്കച്ചനും ഇനി പിടിയിലാകാനുണ്ട്. ഇയാൾ ഇപ്പോഴും ഒളിവിൽ ആണ്. പോലീസ് ഇയാൾക്കായുളള അന്വേഷണം നടത്തി വരികയാണ്.

റോയ് വയലാട്ട്, കേസിലെ കൂട്ട് പ്രതി ഷൈജു തങ്കച്ചൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹർജി സുപ്രീം കോടതിയും തള്ളിയിരുന്നു. കേസില്‍ ഒരാഴ്ച മുമ്പ് റോയി വയലാട്ടിനും സൈജു തങ്കച്ചനും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഇവരുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയും കഴിഞ്ഞ ദിവസം തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് റോയിയുടെ കീഴടങ്ങല്‍ ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ റോയി വയലാട്ടിന്റെയും സൈജുവിന്റെയും വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇവരുമായി ബന്ധമുള്ളവരുടെ വീടുകളിലും തിരച്ചില്‍ നടത്തി. എന്നാല്‍, പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കൊച്ചി നഗരവും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് പോലീസിന്റെ തിരച്ചില്‍ തുടരുകയായിരുന്നു.

വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായ പൂർത്തിയാകാത്ത മകളുടെയും പരാതിയിൽ ആണ് കൊച്ചി പോലീസ് റോയ് വയലാട്ട് അടക്കമുള്ളവർക്ക് എതിരെ പോക്സോ കേസ് എടുത്തത്. വയനാട് സ്വദേശിനി ആയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2021 ഒക്ടോബര്‍ 20-ന് ഹോട്ടലിൽ എത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് കേസ്.

അന്ന് രാത്രി 10 - ന് ഹോട്ടലിലെ പാര്‍ട്ടി ഹാളില്‍ റോയി വയലാട്ട് അമ്മയെയും മകളെയും കടന്നു പിടിച്ചു എന്നും ഇത് രണ്ടാം പ്രതി സൈജു തങ്കച്ചനും ഇയാളുടെ സുഹൃത്ത് അഞ്ജലി റിമ ദേവും മൊബൈലില്‍ പകര്‍ത്തിയെന്നും ആണ് ഇവർ പരാതി നൽകിയത്. വിവരം പുറത്തു പറഞ്ഞാല്‍ ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് മൂന്ന് പ്രതികളും ഭീഷണിപ്പെടുത്തി എന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

പരാതി നൽകിയതിന് പിന്നാലെ പൊലാസ് അന്വേഷണം ശക്തമാക്കിയിരുന്നു. നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സുഹൃത്ത് സൈജു തങ്കച്ചന്‍, കോഴിക്കോട് സ്വദേശിനിയും ബിസിനസ് കണ്‍സള്‍ട്ടന്റുമായ അഞ്ജലി റീമാദേവ് എന്നിവരാണ് കേസിലെ പ്രതികള്‍. എന്നാൽ, കേസില്‍ അഞ്ജലി റീമാദേവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം, പത്തനംതിട്ട റാന്നിയിൽ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശി ഷിജുവാണ് പിടിയിലായത്. അച്ഛൻ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് പെൺകുട്ടിയും അമ്മയും രണ്ട് സഹോദരിമാരും മാത്രമാണ് വാടക വീട്ടിൽ കഴിയുന്നത്. സഹോദരിമാർ രണ്ടും ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. കഴിഞ്ഞ നാല് കൊല്ലമായി പ്രതി ഷിജു ഇടയ്ക്ക് ഇവരുടെ വീട്ടിലെത്താറുണ്ട്. കൂലിപ്പണിക്കാരിയായ അമ്മ ജോലിക്ക് പോയി കഴിഞ്ഞാൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണ്.

കഴിഞ്ഞ മാസം 27 ന് കുട്ടിയുടെ അമ്മ വീട്ടിലില്ലാതിരുന്ന സമയത്താണ് ആദ്യ പീഡനം ശ്രമം നടന്നത്. ഇക്കഴിഞ്ഞ എട്ടാം തീയതി വീണ്ടും ഷിജു പെൺകുട്ടിയെ കടന്നു പിടിച്ചു.ലൈംഗികചുവയോടെ സംസാരിച്ചു. കുട്ടിയെ ഫോണിൽ വിളിച്ചും അസഭ്യം പറഞ്ഞു. സ്കൂളിലെത്തിയ പെൺകുട്ടി വിവിരങ്ങൾ അധ്യാപികയോട് പറഞ്ഞതിനെ തുടർന്ന് സ്കൂൾ അധികൃതരാണ് പൊലീസിൽ പരാതി നൽകിയിരുന്നത്. പെൺകുട്ടിയുടെ മൊഴി എടുത്ത ശേഷം ഷിജുവിനെതിരെ പോക്സോ നിയത്തിലെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.












Click it and Unblock the Notifications