Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചാം മന്ത്രി ഇല്ല, ഉപമുഖ്യമന്ത്രിയും; കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും പറയുന്നത്

ഇപ്പോള്‍ പ്രചരിക്കുന്ന പല വാര്‍ത്തകളും യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണ് എന്ന് മുസ്ലിം ലീഗ് നേതാക്കള്‍. അഞ്ചാം മന്ത്രി വിവാദമെല്ലാം പഴങ്കഥയാണെന്നും അത്തരമൊരു വിഷയം ഇനിയില്ലെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉപമുഖ്യമന്ത്രി പദം വേണമെന്ന കാര്യം ലീഗ് എവിടെയും ഉന്നയിച്ചിട്ടില്ലെന്ന് പാണക്കാട് സാദിഖലി തങ്ങളും പ്രതികരിച്ചു.

മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി പദം വേണമെന്ന് പറഞ്ഞിട്ടില്ല. അത്തരമൊരു ആശയും ആശയക്കുഴപ്പവും മുസ്ലിം ലീഗിന് ഇല്ലെന്ന് സാദിഖലി തങ്ങള്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിരവധി നേതാക്കളുണ്ട്. മുഖ്യമന്ത്രിയാര് എന്ന ചോദ്യത്തിന് ഹൈക്കമാന്റ് ഉചിതമായ ഉത്തരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാദിഖലി തങ്ങള്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

muslim league deputy cm

മുഖ്യമന്ത്രി വിവാദത്തില്‍ പരസ്യപ്രസ്താവന നല്ലതല്ല എന്ന പൊതു അഭിപ്രായമുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ ആ ചര്‍ച്ച കുറഞ്ഞു. അണികള്‍ക്ക് തെറ്റായ സന്ദേശം നല്‍കും. അത്തരം ചര്‍ച്ചകള്‍ക്ക് ഒരു വിലയുമില്ല. തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ഭൂരിപക്ഷമുണ്ടെങ്കില്‍ അപ്പോള്‍ ചര്‍ച്ച നടക്കുകയും തീരുമാനം വരികയും ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ നിലവില്‍ വരണം എന്നതാണ് ഇപ്പോഴത്തെ ആഗ്രഹം എന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുസ്ലിം ലീഗ് ഭരിക്കുമെന്ന് മുന്നേ ചിലര്‍ പറയുന്നതാണ്. കുഞ്ഞാലിക്കുട്ടിയെയും മാണിയെയും ഉമ്മന്‍ ചാണ്ടിയെയും ചേര്‍ത്ത് മുമ്പ് പറഞ്ഞിട്ടുണ്ട്. എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ. ലീഗ് മതേതര നിലപാടുമായി മുന്നോട്ട് പോകുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ച ഇങ്ങനെ

എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ആണ് ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. മുഖ്യമന്ത്രി എറണാകുളത്ത് നിന്നാകുമെന്ന് അദ്ദേഹം വിഡി സതീശനെ പരോക്ഷമായി സൂചിപ്പിച്ചു. രമേശ് ചെന്നിത്തലയെ പിന്തുണച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തൊട്ടുപിന്നാലെ രംഗത്തെത്തി. ഇതിനെതിരെ സതീശന്‍ പക്ഷം കടുത്ത പ്രതിഷേധം അറിയിച്ചു.

എന്നാല്‍ സുധാകരന്‍ പിന്നീട് നിലപാട് മാറ്റി. കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകണം എന്ന അഭിപ്രായമാണ് പിന്നീട് അദ്ദേഹം പ്രകടിപ്പിച്ചത്. സുധാകരന്‍ ഹൈക്കമാന്റിനെ ഇക്കാര്യം അറിയിക്കുമെന്ന വാര്‍ത്തകളും വന്നു. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശിച്ചു. ഫലം വരുന്നതിന് മുമ്പ് ഇത്തരം ചര്‍ച്ചകള്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു.

എങ്കിലും കോണ്‍ഗ്രസില്‍ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. തന്റെ അഭിപ്രായം ഫലം വന്ന ശേഷം പറയാമെന്ന് കെ മുരളീധരന്‍ പറഞ്ഞു. യുഡിഎഫിലെ ഘടകകക്ഷികള്‍ ഇക്കാര്യത്തിലുള്ള അതൃപ്തി പരസ്യമാക്കി. വിഷയത്തില്‍ ഹൈക്കമാന്റ് തീരുമാനം എടുക്കണം എന്നാണ് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+