നടിക്കൊപ്പം ജയില്‍ ഡിഐജിയുടെ വിവാദയാത്ര...നടപടിയില്ല!! കാരണം അയാളുടെ സാന്നിധ്യം!!
ഔദ്യോഗിക വാഹനം ഇനി ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടിയെന്ന് താക്കീത്
തിരുവനന്തപുരം: സീരിയല്‍ നടിയുമായി ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത ജയില്‍ ഡിഐജി ബി പ്രദീപിനെതിരേ നടപടിയില്ല. പകരം താക്കീത് നല്‍കുകയായിരുന്നു. ജയില്‍ ഡിഐജി ആര്‍ ശ്രീലേഖയാണ് പ്രദീപിനെ താക്കീത് ചെയ്തത്. ഐജി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിഐജിയുടെ നടപടി.

ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി
ഔദ്യോഗിക വാഹനം ഇനി ദുരുപയോഗം ചെയ്താല്‍ ഇനി കര്‍ശന നടപടിയുണ്ടാവുമെന്ന് ശ്രീലേഖ പ്രദീപിനു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നടിയും പ്രദീപും മാത്രമല്ല
അന്ന് പോലീസ് വാഹനത്തില്‍ പ്രദീപും സീരിയല്‍ നടിയും മാത്രമല്ല നടിയുടെ അച്ഛനും ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതേ തുടര്‍ന്നാണ് താക്കീത് മാത്രം മതിയെന്ന് ശ്രീലേഖ തീരുമാനിച്ചത്.

സംഭവം നടന്നത്
മാര്‍ച്ച് 17നാണ് പ്രമുഖ സീരിയല്‍ നടിക്കൊപ്പം പ്രദീപ് ഔദ്യോഗിക വാഹനത്തില്‍ പത്തനംതിട്ടയിലേക്കും മറ്റു ചില സ്ഥലങ്ങളിലേക്കും പോയെന്ന് പരാതിയുയര്‍ന്നത്.

പരാതി ലഭിച്ചത്
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും ജയില്‍ ആസ്ഥാനത്തേക്കുമെന്നാണ് പ്രദീനെതിരേ പരാതി ലഭിച്ചത്.

പരാതിയില്‍ കഴമ്പുണ്ട്
സംഭവത്തെക്കുറിച്ച് ശ്രീലേഖ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതോടയാണ് പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

അന്വേഷിച്ചത്
ജയില്‍ ഐജി ഗോപകുമാറിനെയാണ് വിവാദത്തെക്കുറിച്ച് അന്വേഷിക്കാന്‍ ശ്രീലേഖ നിയിച്ചത്. പ്രദീപിന്റെ ഉറ്റ സുഹൃത്ത് കൂടിയായ ഗോപകുമാറിനെ നിയോഗിച്ചത് അന്നു തന്നെ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.

ലോഗ് ബുക്ക് പരിശോധിച്ചില്ലെന്ന് ആരോപണം
പത്തനം തിട്ട ജയിലില്‍ നടിയുമായി എത്തിയ പ്രദീപ് പിന്നീട് എങ്ങോട്ടാണ് പോയതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. വാനഹനത്തിന്റെ കിലോമീറ്റര്‍ സൂചിപ്പിക്കുന്ന ലോഗ്ബുക്ക് പരിശോധിക്കാതെയാണ് ഗോപകുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് ആരോപണമുണ്ട്.












Click it and Unblock the Notifications