ടിപിയുടെ ചിത്രമുളള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ: കെകെ രമയ്ക്ക് എതിരെ നടപടിയുണ്ടാകില്ല
തിരുവനന്തപുരം: സത്യപ്രതിജ്ഞാ ദിവസം ചട്ടലംഘനം നടത്തിയ വടകര എംഎല്‍എ കെകെ രമയ്ക്ക് എതിരെ നടപടിയുണ്ടാകില്ല. സത്യപ്രതിജ്ഞയ്ക്ക് കെകെ രമ നിയമസഭയില്‍ എത്തിയത് ടിപി ചന്ദ്രശേഖരന്റെ ചിത്രമുളള ബാഡ്ജ് ധരിച്ച് ആയിരുന്നു. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഇത്തരം ബാഡ്ജുകള്‍ ധരിക്കുന്നത് ചട്ടലംഘനം ആണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാല്‍ സഭയിലെ പുതിയ അംഗം എന്ന നിലയില്‍ ചട്ടങ്ങളെ കുറിച്ച് ധാരണ ഉണ്ടാകില്ലെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ നടപടി വേണ്ടെന്ന നിലപാടിലാണ് സ്പീക്കര്‍ എംബി രാജേഷ്.
ഉക്രെയിനില്‍ നിന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇന്ത്യയിലെത്തി: ചിത്രങ്ങള്‍
ബാഡ്ജ് ധരിച്ച് കെകെ രമ സഭയില്‍ എത്തിയതും സത്യപ്രതിജ്ഞ ചെയ്തതും വാര്‍ത്താ ശ്രദ്ധ നേടിയിരുന്നു. കൊലപാതക രാഷ്ട്രീയത്തിന് എതിരെയുളള സന്ദേശം എന്ന നിലയ്ക്കാണ് ടിപി ചന്ദ്രശേഖരന്റെ ചിത്രമുളള ബാഡ്ജ് സാരിയില്‍ കുത്തി രമ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. സഭയില്‍ എത്തിയത് ടിപി ചന്ദ്രശേഖരന്‍ ആണെന്ന് രമ പ്രതികരിച്ചിരുന്നു.
Recommended Video

ജനതാദള്‍ എസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ടിപി പ്രേംകുമാര്‍ ആണ് കെകെ രമയ്ക്ക് എതിരെ ചട്ടലംഘനത്തിന് പരാതി നല്‍കിയത്. ഇതോടെയാണ് പരാതി പരിശോധിക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇത് വിവാദമാവുകയുമുണ്ടായി. തനിക്കെതിരെയുളള പരാതി രാഷ്ട്രീയ പ്രേരിതം ആണെന്ന് കെകെ രമ പ്രതികരിച്ചിരുന്നു. എകെജി സെന്ററില്‍ നിന്നും ഉളള നിര്‍ദേശ പ്രകാരം ആയിരിക്കാം ഈ പരാതിയെന്നും ടിപി ചന്ദ്രശേഖരനെ ചിലര്‍ ഇപ്പോഴും ഭയക്കുന്നതിന്റെ സൂചന ആണെന്നും കെകെ രമ പ്രതികരിച്ചിരുന്നു.
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി പായല്‍ രാജ്പുത്; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications