കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഴിയോരകച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ നടപടിയില്ല; പ്രതിഷേധം ശക്തം

  • By Desk
Google Oneindia Malayalam News

മൂന്നാര്‍ : വിനോദസഞ്ചാര സീസണില്‍ മൂന്നാറിലെയും പരിസര പ്രദേശങ്ങളിലെയും വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് ടൗണുകള്‍ കേന്ദ്രീകരിച്ച് പഞ്ചായത്ത് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ഒരുമാസം മുമ്പ് വഴിയോര കച്ചവടങ്ങള്‍ ഒഴിപ്പിച്ചത്. എന്നാല്‍ ഒഴിപ്പിക്കലിനുശേഷം അതാതു കച്ചവടക്കാരെ പുനരധിവാസിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ നല്‍കിയ വാഗ്ദാനം നിലവില്‍ വെള്ളത്തില്‍വരച്ച വരയായി മാറിയിരിക്കുകയാണ്. ഒഴിപ്പിച്ചവരെ ഈ മാസം ആദ്യവാരത്തില്‍ പുനരധിവസിപ്പുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഇതുവരെയും ഉണ്ടായിട്ടില്ല. ഇതോടെ മൂന്നാര്‍ മേഖലയിലെ കച്ചവടക്കര്‍ പ്രതിക്ഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

നീലക്കുറിഞ്ഞി വസന്തത്തിന് മുന്നോടിയായി മൂന്നാര്‍ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനുള്ള മുന്നോരുക്കങ്ങളുടെ ഭാഗമായി മൂന്നാര്‍ ഗ്രാമ പഞ്ചായത്തിന്റേയും പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് മൂന്നാറിലെ വഴിയോര കച്ചവടങ്ങളും അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പെട്ടികടകളും ഒഴുപ്പിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി വഴിയോര കച്ചവടത്തെയും പെട്ടിക്കടകളെയും ആശ്രയിച്ച് ഉപജീവനം കണ്ടെത്തിയിരുന്ന കച്ചവടക്കാരെല്ലാം പ്രതിസന്ധിയുടെ വക്കിലാണ് നിലവില്‍ .നിലവിലെ കച്ചവടകേന്ദ്രങ്ങള്‍ ഒഴിപ്പിക്കുകയും വരുമാനം നിലയ്ക്കുകയും ചെയ്തതോടെ ചെറുകിട കച്ചവടക്കാര്‍ പ്രതിക്ഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

path

ഒഴിപ്പിച്ചവരെ മെയ് മാസം ആദ്യവാരത്തില്‍ പുനരധിവസിപ്പിക്കുമെന്നായിരുന്നു പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ വരുമാനം നിലച്ച് ഉപജീവനമാര്‍ഗ്ഗംപോലും പ്രതിസന്ധിയിലായവര്‍ക്ക് യാതൊരു വിധ സഹായങ്ങളും പഞ്ചായത്ത് ചെയ്യുന്നില്ലെന്നാണ് പരാതി. നിലവില്‍ മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ തിരക്കേറുന്ന സമയമാണ്. ഈ സമയങ്ങളിലാണ് ഇവിടെ കച്ചവടക്കാര്‍ നല്ല വരുമാനം ലഭിക്കുന്നത്. എന്നാല്‍ വിനോദസഞ്ചാരമേഖലയുടെ വികസനത്തിനൊപ്പം സാധരണക്കാരായ കച്ചവടക്കാരുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുത്തി പഞ്ചായത്ത് ഭരണസമിതി നിലപാട് തുടരുന്നപക്ഷം കുടുംബസമേതം പഞ്ചായത്ത് ഓഫീസ് ഉപരോധിക്കാനൊരുങ്ങുകയാണ് മൂന്നാറിലെ വഴിയോര കച്ചവടക്കാര്‍.

English summary
No action for rehabilitating footpath sellers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X