കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബിജെപിക്ക് നാണക്കേട്, യതീഷ് ചന്ദ്രയ്ക്ക് മുന്നിൽ വീണ്ടും അടിയറവ്, നടപടി ഇല്ലെന്ന് കേന്ദ്രം!

Google Oneindia Malayalam News

ദില്ലി: എസ്പി യതീഷ് ചന്ദ്രയെ പൂട്ടാനുളള സംസ്ഥാന ബിജെപി നീക്കത്തിന് വന്‍ തിരിച്ചടി. ശബരിമല പ്രക്ഷോഭ കാലത്ത് കേന്ദ്ര മന്ത്രിയായിരുന്ന പൊന്‍ രാധാകൃഷ്ണനെ തടഞ്ഞ സംഭവത്തില്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് കേന്ദ്ര തീരുമാനം.

ഒടുക്കം രക്ഷ മൻമോഹൻ സിംഗ് തന്നെ! നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങളിൽ പലതും മൻമോഹന്റെ നിർദേശങ്ങൾഒടുക്കം രക്ഷ മൻമോഹൻ സിംഗ് തന്നെ! നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങളിൽ പലതും മൻമോഹന്റെ നിർദേശങ്ങൾ

യതീഷ് ചന്ദ്രയ്ക്ക് എതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കള്‍ നല്‍കിയ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തളളിയതായി റിപ്പോര്‍ട്ട്. സംസ്ഥാന ബിജെപിക്ക് നാണക്കേടായിരിക്കുകയാണ് കേന്ദ്ര തീരുമാനം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരെയുളള സമരകാലത്ത് സന്ദര്‍ശനത്തിനായി എത്തിയ പൊന്‍ രാധാകൃഷ്ണന്റെ വാഹനം എസ്പി തടഞ്ഞത് വലിയ വിവാദമായിരുന്നു.

സോഷ്യൽ മീഡിയ താരം

സോഷ്യൽ മീഡിയ താരം

ശബരിമലയില്‍ സംഘപരിവാര്‍ ആശിര്‍വാദത്തോടെ നടന്ന സമരങ്ങളെ നേരിട്ട് സോഷ്യല്‍ മീഡിയയില്‍ താരമായ പോലീസ് ഉദ്യോഗസ്ഥനാണ് എസ്പി യതീഷ് ചന്ദ്ര. നിലയ്ക്കലില്‍ നിയോഗിക്കപ്പെട്ട യതീഷ് ചന്ദ്രയ്ക്ക് ക്രമസമാധാന പാലത്തിന്റെ പേരില്‍ ഏറെ കയ്യടികള്‍ ലഭിച്ചിരുന്നു. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് യതീഷ് ചന്ദ്ര ആയിരുന്നു. പിന്നാലെ പൊന്‍ രാധാകൃഷ്ണനെ നിലയ്ക്കലില്‍ തടഞ്ഞ് യതീഷ് ചന്ദ്ര വിവാദ നായകനായി.

കേന്ദ്രമന്ത്രിയുമായി വാക്ക് തര്‍ക്കം

കേന്ദ്രമന്ത്രിയുമായി വാക്ക് തര്‍ക്കം

ശബരിമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ 21ന് പൊന്‍ രാധാകൃഷ്ണന്‍ എത്തിയത്. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ അടക്കമുളളവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്ന് എസ്പി വ്യക്തമാക്കിയതോടെയാണ് കേന്ദ്രമന്ത്രിയുമായി വാക്ക് തര്‍ക്കമുണ്ടായത്. പ്രൊട്ടോക്കോൾ ലംഘിച്ചാണ് എസ്പി മന്ത്രിയോട് പെരുമാറിയത് എന്നാണ് ബിജെപി ആരോപണം.

കോളിളക്കമുണ്ടാക്കിയ തർക്കം

കോളിളക്കമുണ്ടാക്കിയ തർക്കം

സര്‍ക്കാര്‍ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടുകയും സ്വകാര്യ വാഹനങ്ങള്‍ തടയുകയും ചെയ്യുന്നതിനെ മന്ത്രി ചോദ്യം ചെയ്തു. സര്‍ക്കാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതെ തിരികെ വരുന്നുണ്ടെന്നും സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ അപകടം സംഭവിക്കാമെന്നും എസ്പി വിശദീകരണം നല്‍കി. മന്ത്രി പറഞ്ഞതിന്റെ പേരില്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാമെന്നും എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണോ എന്നും യതീഷ് ചന്ദ്ര ചോദിച്ചതാണ് വലിയ കോളിളക്കമുണ്ടാക്കിയത്.

വൈറലായി വീഡിയോ

വൈറലായി വീഡിയോ

മന്ത്രിക്കൊപ്പമുണ്ടായിരുന്ന എഎന്‍ രാധാകൃഷ്ണന്‍ എസ്പിയോട് തട്ടിക്കയറി. മറുപടി പറയാതെ ബിജെപി നേതാവിനെ തുറിച്ച് നോക്കുകയാണ് യതീഷ് ചന്ദ്ര ചെയ്തത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇടത്- കോണ്‍ഗ്രസ് അനുകൂലികള്‍ ബബിജെപിക്കെതിരെ ഈ വീഡിയോ കാര്യമായി തന്നെ ഉപയോഗപ്പെടുത്തുകയും ചെയ്തു. പിന്നാലെ ബിജെപി നേതാക്കള്‍ ഒന്നാകെ യതീഷ് ചന്ദ്രയ്ക്ക് എതിരെ രംഗത്ത് എത്തി.

തുറന്ന പോരുമായി ബിജെപി

തുറന്ന പോരുമായി ബിജെപി

തൃശൂരില്‍ കാലു കുത്താന്‍ യതീഷ് ചന്ദ്രയെ അനുവദിക്കില്ല എന്നാണ് എഎന്‍ രാധാകൃഷ്ണന്‍ അന്ന് വെല്ലുവിളിച്ചത്. മാത്രമല്ല യതീഷ് ചന്ദ്രയെ കശ്മീരിലേക്ക് അയക്കണമെന്നും കേന്ദ്ര മന്ത്രിയെ അപമാനിച്ചതിന് ശിക്ഷ വാങ്ങി നല്‍കുമെന്നും ബിജെപി നേതാവ് വെല്ലുവിളി മുഴക്കി. അതിനിടെ യതീഷ് ചന്ദ്രയ്ക്ക് എതിരെ ലോക്‌സഭയില്‍ പൊന്‍ രാധാകൃഷ്ണന്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുകയുമുണ്ടായി. ബിജെപി നേതാക്കള്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന് പരാതിയും നല്‍കി.

സംസ്ഥാനം റിപ്പോർട്ട് നൽകി

സംസ്ഥാനം റിപ്പോർട്ട് നൽകി

തുടര്‍ന്ന് യതീഷ് ചന്ദ്രയ്ക്ക് എതിരെ ഉയര്‍ന്ന ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്ത് നിര്‍ദേശം നല്‍കി. ഐജി എംആര്‍ അജിത് കുമാര്‍ നടത്തിയ അന്വേഷണത്തില്‍ എസ്പി യതീഷ് ചന്ദ്രയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുളള റിപ്പോര്‍ട്ടാണ് കേന്ദ്രത്തിന് കൈമാറിയത്. മാന്യമായി തന്നെയാണ് യതീഷ് ചന്ദ്ര പൊന്‍ രാധാകൃഷ്ണനോട് സംസാരിച്ചത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യതീഷ് ചന്ദ്രയുടെ വിശദീകരണവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബിജെപിയെ തളളി കേന്ദ്രം

ബിജെപിയെ തളളി കേന്ദ്രം

സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യതീഷ് ചന്ദ്രയ്ക്ക് എതിരെ നടപടി വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിലപാട് എടുത്തിരിക്കുന്നത്. ബിജെപി നേതാക്കളുടെ പരാതി തളളിയ കേന്ദ്രം യതീഷ് ചന്ദ്രയ്ക്ക് എതിരെയുളള അന്വേഷണം അവസാനിപ്പിച്ചതായി വിവരാവകാശ നിയമ പ്രകാരമുളള മറുപടിയില്‍ പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യതീഷ് ചന്ദ്രയ്ക്ക് എതിരെ പരസ്യ യുദ്ധ പ്രഖ്യാപനം നടത്തി, സംസ്ഥാന വ്യാപക പ്രക്ഷോഭങ്ങള്‍ വരെ സംഘടിപ്പിച്ച ബിജെപിക്ക് നാണക്കേടായിരിക്കുകയാണ് കേന്ദ്ര തീരുമാനം.

<strong>'ഞങ്ങ ചപ്പാത്തിയല്ല, ചോറാണ് തിന്നണത്, അതോണ്ട് ഹിന്ദി അറിയാനും പാടില്ല', അമിത് ഷായ്ക്ക് പൊങ്കാല!</strong>'ഞങ്ങ ചപ്പാത്തിയല്ല, ചോറാണ് തിന്നണത്, അതോണ്ട് ഹിന്ദി അറിയാനും പാടില്ല', അമിത് ഷായ്ക്ക് പൊങ്കാല!

English summary
No action to be taken against SP Yatheesh Chandra over BJP's complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X