കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധത്തിന് മുന്നില്‍ നെഹ്‌റു കോളേജ് മുട്ടുമടക്കി, നടപടിയെടുക്കില്ലെന്ന് പ്രിന്‍സിപ്പല്‍...

സമരത്തില്‍ പങ്കെടുത്ത നാല് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Google Oneindia Malayalam News

തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് നടന്ന സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഉറപ്പു നല്‍കി. നേരത്തെ, സമരത്തില്‍ പങ്കെടുത്ത നാല് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും വ്യാഴാഴ്ച ക്ലാസുകള്‍ ബഹിഷ്‌കരിച്ച് സമരം നടത്തി. എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധവുമായെത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പുനല്‍കിയത്.

nehru

എന്നാല്‍ ഉറപ്പ് രേഖാമൂലം നല്‍കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ അതും അംഗീകരിച്ചു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും. പിഴ ഈടാക്കില്ലെന്നുമാണ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയത്.

English summary
വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് നെഹ്റു കോളേജ് പ്രിന്‍സിപ്പല്‍.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X