കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ്: നിഷ് സര്‍വകലാശാല, കൊച്ചി മെട്രോയ്ക്ക് 872 കോടി, തൃപ്തിയില്ലാതെ കേരളം

  • By Meera Balan
Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തത് ഏറെ നിരാശയാണുണ്ടാക്കിയത്. അതേ സയമം തന്നെ ബധിര മൂക വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ സ്ഥാപനമായ നിഷിനെ സര്‍വകലാശാലയായി ഉയര്‍ത്തുമെന്ന് കേന്ദ്ര ബജറ്റില്‍ പറയുന്നു.

മാത്രമല്ല കൊച്ചി മെട്രോയ്ക്ക് വേണ്ടിയും ബജറ്റില്‍ പണം മാറ്റിവച്ചിട്ടുണ്ട്. കേരളം ആവശ്യപ്പെട്ട പലകാര്യങ്ങളും പരിഗണിക്കാതെ പോയപ്പോഴും റെയില്‍വേ ബജറ്റ് പോലെ പൊതു ബജറ്റില്‍ കേരളത്തെ കാര്യമായിപരിഗണിച്ചില്ല...

എയിംസില്ല

എയിംസില്ല

എയിംസില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച കേരളത്തിന് ബജറ്റ് നിരാശയാണ് സമ്മാനിച്ചത്. കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ തയ്യാറാണെന്നാണ് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. ഇതിനായി സ്ഥലങ്ങള്‍ നിര്‍ദ്ദേശിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബജറ്റില്‍ ഇക്കാര്യം പരമാര്‍ശിച്ചതേ ഇല്ല

എയിംസ് അനുവദിച്ചവ

എയിംസ് അനുവദിച്ചവ

ജമ്മുകശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്, ഹിമാചല്‍, അസം എന്നീ സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിച്ചു

നിഷ് സര്‍വകലാശാലയാക്കും

നിഷ് സര്‍വകലാശാലയാക്കും

തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിനെ സര്‍വകലാശാലയായി ഉയര്‍ത്തും. ഇത് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതാണ്

കൊച്ചി മെട്രോയ്ക്ക്

കൊച്ചി മെട്രോയ്ക്ക്

കൊച്ചി മെട്രോയ്ക്ക് കേന്ദ്രബജറ്റില്‍ 872 കോടി രൂപയാണ് വിഹിതം കണക്കാക്കുന്നത്. 273.80 കോടി ബജറ്റ് വിഹിതമായി ലഭിക്കും. 264.64 കോടി വിദേശ വായ്പയായി കണക്കാക്കിയിട്ടുണ്ട്. 60.64കോടി നികുതി ഇളവും ലഭിക്കും

ഇഷ്ടപ്പെടാതെ മാണി

ഇഷ്ടപ്പെടാതെ മാണി

മോദി സര്‍ക്കാരിന്റെ ബജറ്റ് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണ് പ്രിയപ്പെട്ടതാവുന്നതെന്ന് ധനമന്ത്രി കെഎം മാണി

English summary
Budget 2015: No AIIMS for Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X