Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിടെയും തുടങ്ങിയോ അടി, ബിജെപിയുമായി ചേര്‍ന്ന് മത്സരിക്കില്ലെന്ന് ബിഡിജെഎസ്

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മുന്നണിയായി മത്സരിക്കില്ലെന്ന് ബിഡിജെഎസ്. നീക്കുപോക്കുകള്‍ ഉണ്ടാക്കി ഇരുപതോളം സീറ്റുകളില്‍ മത്സരിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും അതേസമയം താനോ തുഷാര്‍ വെള്ളാപ്പള്ളിയോ മത്സരിക്കില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ബിജെപിയുമായി ചേര്‍ന്ന് ബിഡിജെഎസ് മത്സരിക്കുന്നത് ഇരുമുന്നണികള്‍ക്കും ആശങ്കയുണ്ടാക്കുന്നതാണ്. ഇതാര്‍ക്കാണ് കൂടുതല്‍ ക്ഷീണമെന്ന് മാത്രമേ അറിയാനുള്ളൂ. ബിഡിജെഎസ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി മുഴുവന്‍ മണ്ഡലങ്ങളിലും അംഗത്വ പ്രവര്‍ത്തനം നടത്തിവരുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

vellappally-natesan

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മുന്നണി ഉണ്ടാക്കി മത്സരിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഘടകക്ഷിയാവണമെങ്കില്‍ ചില ഉപാധികള്‍ വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഏതൊക്കെ സീറ്റുകളില്‍ മത്സരിക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ താനോ മകനോ മത്സര രംഗത്തുണ്ടാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+