കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരുമായും സഖ്യത്തിനില്ല; ഓരോ മണ്ഡലത്തിലും പ്രത്യേകം നിലപാടെന്ന് പിസി ജോർജ്

Google Oneindia Malayalam News

Recommended Video

cmsvideo
കാവിവല്‍ക്കരണം തല്‍ക്കാലം ഇല്ല | Oneindia Malayalam

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയുമായി സഖ്യത്തിനില്ലെന്ന് ജനപക്ഷം നേതാവ് പിസി ജോർജ്. ഓരോ മണ്ഡലത്തിന്റെയും സാഹചര്യങ്ങൾക്കനുസരിച്ച് പ്രത്യേക നിലപാട് സ്വീകരിക്കുമെന്നും പിസി ജോർജ് വ്യക്തമാക്കി. പത്തനംതിട്ട മണ്ഡലത്തിൽ ആചാരം സംരക്ഷിക്കുന്നവർക്കായിരിക്കും പിന്തുണ.

പിസി ജോർജ് എൻഡിഎ മുന്നണിയിലേക്ക് അടുക്കുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിയെന്ന് പിസി ജോർജ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായെന്ന് പിസി ജോർജ് പറഞ്ഞു. തുടർന്നാണ് ഒരു മുന്നണിയുമായും സഖ്യത്തിനില്ലെന്ന നിലപാടെടുത്തത്.

pc george

കഴിഞ്ഞ ദിവസം ബിജെപി നേതാവ് കെ സുരേന്ദ്രൻ പിസി ജോർജിൻറെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്തനംതിട്ടയിൽ കെ സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. ആദ്യം പത്തനംതിട്ടയിൽ നിന്ന മത്സരിക്കുമെന്ന് പറഞ്ഞ പിസി ജോർജ് പിന്നീട് പിന്മാറി.

100 മുസ്ലീം സമുദായാംഗങ്ങളും എസ്പി നേതാവും ബിജെപിയില്‍ ചേര്‍ന്നു! നെഞ്ചിടിച്ച് കോണ്‍ഗ്രസ്! അടുത്ത ആണി100 മുസ്ലീം സമുദായാംഗങ്ങളും എസ്പി നേതാവും ബിജെപിയില്‍ ചേര്‍ന്നു! നെഞ്ചിടിച്ച് കോണ്‍ഗ്രസ്! അടുത്ത ആണി

ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫുമായി സഖ്യം രൂപികരിക്കാൻ ജനപക്ഷം ശ്രമം നടത്തിയിരുന്നെങ്കിലും ഇത് ഫലം കണ്ടില്ല. തുടർന്നാണ് എൻഡിഎയുമായി സഖ്യമുണ്ടാക്കുമെന്ന സൂചനകൾ വന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
No alliance with NDA in lok sabha polls, Saya PC George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X