കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണമില്ല, പിഞ്ചുകുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കള്‍ ആശുപത്രിയില്‍; രക്ഷകനായത് സിപിഎം എംഎല്‍എ...

സ്വന്തം കുഞ്ഞിന്റെ മൃതദേഹം കൊണ്ടുപോകാനായി ആംബുലന്‍സ് വിളിക്കാന്‍ പോലും പണമില്ലാതെ രക്ഷിതാക്കള്‍. വാര്‍ത്ത കേട്ട് സംഭവം നോര്‍ത്ത് ഇന്ത്യയിലാണെന്ന് കരുതേണ്ട. നമ്മുടെ നാട്ടിലാണ്, കോട്ടയത്ത്.

  • By Desk
Google Oneindia Malayalam News

കോട്ടയം: സ്വന്തം കുഞ്ഞിന്റെ മൃതദേഹം കൊണ്ടുപോകാനായി ആംബുലന്‍സ് വിളിക്കാന്‍ പോലും പണമില്ലാതെ രക്ഷിതാക്കള്‍. പിഞ്ചു കുഞ്ഞിന്റെ മൃതദേഹവുമായി ആശുപത്രിക്ക് മുന്നില്‍ കരഞ്ഞ് തളര്‍ന്നിരിക്കുമ്പോള്‍ സഹായവുമായി നാട്ടുകാരും എംഎല്‍എയുമെത്തി. വാര്‍ത്ത കേട്ട് സംഭവം നോര്‍ത്ത് ഇന്ത്യയിലാണെന്ന് കരുതേണ്ട. നമ്മുടെ നാട്ടിലാണ്, കോട്ടയത്ത്.

ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാതെ ആശുപത്രിയില്‍ കുടുങ്ങിയത് അസം സ്വദേശികളായ ദമ്പതികളാണ്. ഏലപ്പാറ പശുപ്പാറയിലെ തേയിലത്തോട്ടത്തില്‍ തൊഴിലാളിയായ അബ്ബാസ് അലിയും ഭാര്യയുമാണ് തങ്ങളുടെ കുഞ്ഞിന്റെ മൃതദേഹം കൊണ്ട് പോകാനാകാതെ ആശുപത്രിയില്‍ കുരുങ്ങിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആസുപത്രിയില്‍ നിന്ന് ആംബുലന്‍സ് വിട്ട് കൊടുക്കില്ലെന്ന് പറഞ്ഞതോടെ ഒടുവില്‍ ഏറ്റുമാനൂര്‍ എംഎല്‍എ തുണയായി.

കോട്ടയം മെഡിക്കല്‍ കോളേജ്

കോട്ടയം മെഡിക്കല്‍ കോളേജ്

അബ്ബാസ് അലിയുടെ ഭാര്യയെ പ്രസവത്തിനായി കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. ഇവര്‍ക്ക് ജനിച്ച ആണ്‍കുഞ്ഞ് ഏഴുദിവസത്തിനുശേഷം കഴിഞ്ഞ ദിവസം രാവിലെ പത്തോടെ മരണപ്പെടുകയായിരുന്നു.

 ആശുപത്രിയി ആംബുലന്‍സ് നല്‍കിയില്ല

ആശുപത്രിയി ആംബുലന്‍സ് നല്‍കിയില്ല

കുഞ്ഞിന്റെ മൃതദേഹവുമായി ഗൈനക്കോളജി വിഭാഗത്തു മുന്നിലെത്തിയ അബ്ബാസ് അവിടെയുണ്ടായിരുന്ന ആശുപത്രി ആംബുലന്‍സ് വിട്ടുകിട്ടുമോയെന്ന് അന്വേഷിച്ചു. എന്നാല്‍ അധികൃതര്‍ ആംബുലന്‍സ് അനുവദിച്ചില്ല. ഇതോടെ കയ്യില്‍ പണമില്ലാതെ സ്വാകര്യ ആംബുലന്‍സ് എങ്ങനെ വിളിക്കുമെന്ന ധര്‍മ്മ സങ്കടത്തിലായി അബ്ബാസ്.

 നാട്ടുകാര്‍ സഹായിച്ചു

നാട്ടുകാര്‍ സഹായിച്ചു

ആശുപത്രിക്ക് മുന്നില്‍ കണ്ണീരുമായി നിന്ന അബ്ബാലിനെ ആശുപത്രി പരിസരത്തുളളവര്‍ സഹായിക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി ലിന്‍സ് അബ്ബാസിനെയും ഭാര്യയെയും കാറില്‍ കയറ്റി അത്യാഹിത വിഭാഗത്തിനു മുന്നിലെത്തിച്ചുവെങ്കിലും അവിടെയും അംബുലന്‍സ് ലഭിച്ചില്ല.

 മനുഷ്യത്വം മരവിച്ചവര്‍

മനുഷ്യത്വം മരവിച്ചവര്‍


കുഞ്ഞിന്റെ മൃതദേഹം ഭാര്യയെ ഏല്‍പ്പിച്ച് അബ്ബാസ് ആംബുലന്‍സിനായി ഓടിയെങ്കിലും ആവശ്യത്തിനു പണം കൈവശമില്ലാതിരുന്നതിനാല്‍ െ്രെഡവര്‍മാര്‍ കൈമലര്‍ത്തി. ഒടുവില്‍ തങ്ങളെ ബസ് സ്റ്റാന്‍ഡിലെത്തിച്ചാല്‍ ബസില്‍ പൊയ്‌ക്കൊള്ളാമെന്ന് അബ്ബാസ് കണ്ണീരോടെ പറഞ്ഞതോടെ ലിന്‍സും സുഹൃത്ത് സുധീഷും ചേര്‍ന്ന് രോഗികളുടെ കൂട്ടിരിപ്പുകാരോടും മറ്റും പണം പിരിക്കാന്‍ തുടങ്ങി.

 കെകെ ഷൈലജ

കെകെ ഷൈലജ

സംഭവം നടക്കുന്ന സമയത്ത് ആരോഗ്യമന്ത്രി കെകെ ഷൈലജ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുന്നുണ്ടായിരുന്നു. ചിലര്‍ മന്ത്രിയെ കാണാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ഇതോടെ എംല്‍എയെ കണ്ടു.

 കെ സുരേഷ് കുറുപ്പ്

കെ സുരേഷ് കുറുപ്പ്

മന്ത്രിയെ കാണാന്‍ സാധിക്കാഞ്ഞതോടെ നാട്ടുകാരില്‍ ചിലര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ് കുറുപ്പിനെ വിവരമറിയിച്ചു. വിവരമറിഞ്ഞ എംഎല്‍എ ഡിവൈഎഫ്‌ഐയുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സ് വിട്ടുകൊടുക്കുകയായിരുന്നു.

English summary
No ambulance to carry dead body sureshkurup mla helped migrant in Kottayam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X