കൊട്ടിയൂരിലെ വിവാദ വൈദികന് രക്ഷയില്ല!! അകത്തു തന്നെ, രണ്ടാം തവണയും ജാമ്യാപേക്ഷ തള്ളി!!
തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്
കണ്ണൂര്‍: കൊട്ടിയൂരില്‍ 16കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ മുഖ്യപ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതു രണ്ടാം തവണയാണ് കോടതി ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്.
കേസില്‍ വിചാരണ കഴിയുന്നതു വരെ പ്രതിക്കു ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ വാദം ശരിവച്ചാണ് ജഡ്ജി ശ്രീകലാ സുരേഷ് വൈദികന്റെ ജാമ്യാപേക്ഷ തള്ളിയത്.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ വൈദികനെതിരേ പോലീസ് കേസെടുത്തത്.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. തുടര്‍ന്നു വൈദികന്‍ ഒളിവില്‍ പോവാന്‍ ശ്രമിച്ചെങ്കിലും പോലീസിന്റെ വലയിലായി. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞ് വൈദികന്റേതു തന്നെയാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരുന്നു












Click it and Unblock the Notifications