മുഖ്യന്റെ മുന്‍ ഗണ്‍മാനും സഘത്തിനും ജാമ്യമില്ല

ഒച്ചിറ സ്വദേശിയായ പ്രസന്നനും ഒരു സ്ത്രീയും സഞ്ചരിച്ച കാറ് പിന്തുടര്‍ന്നെത്തി, അവരെ ബലമായി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലാണ് സലീം രാജിനു സംഘത്തിനും ജാമ്യം നിഷേധിച്ചത്. തട്ടിക്കൊണ്ടു പോയി വധിക്കാന്‍ ശ്രമിച്ചെന്നാണ് ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്ന പുതിയ കേസ്. അതേ സമയം, സുഹൃത്തിന്റെ ഭാര്യയാണ് പ്രസന്നനൊപ്പമുണ്ടായിരുന്നതെന്നും സ്ഥലം വിറ്റ് കിട്ടിയ പണവുമായി ഇരുവരും നാട് വിടാന്‍ ശ്രമിച്ചതിനെ തടയുകയായിരുന്നെന്നും സലീം രാജ് പറയുന്നു.
കാറ് തടഞ്ഞ് സ്ത്രീയെ ബലമായി പിടിച്ചിറക്കുന്നത് കണ്ടപ്പോള്‍ പ്രശ്‌നത്തില്‍ നാട്ടുകാരിടപെട്ടാണ് സലീം രാജിനെയും സംഘത്തെയും പൊലീസിനെ ഏല്‍പ്പിച്ചത്. സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്നാണ് സലീം രാജിനെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. ഭൂമി തട്ടിപ്പ് കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ സലീം രാജിനെ പിന്നീട് കടുത്ത സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് പൊലീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു.












Click it and Unblock the Notifications