സ്വാശ്രയ മുതലാളി കൃഷ്ണദാസ് അഴിക്കുള്ളില്‍ തുടരും...കോടതി ജാമ്യം നിഷേധിച്ചു...
പി കൃഷ്ണദാസിനെ ഭയന്നാണ് വിദ്യാര്‍ത്ഥി പരാതി നല്‍കാന്‍ താമസിച്ചതെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
വടക്കാഞ്ചേരി: ലക്കിടി കോളേജിലെ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് കോടതി ജാമ്യം നിഷേധിച്ചു. വടക്കാഞ്ചേരി കോടതിയാണ് ഒന്നാം പ്രതി കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യം നിഷേധിച്ചത്. കൃഷ്ണദാസിന് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.

പി കൃഷ്ണദാസിന് ജാമ്യം അനുവദിച്ചാല്‍ കേസില്‍ സ്വാധീനം ചെലുത്തുമെന്നും, വിദ്യാര്‍ത്ഥി പരാതി നല്‍കാന്‍ താമസിച്ചത് ജാമ്യം അനുവദിക്കാനുള്ള കാരണമല്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പി കൃഷ്ണദാസിനെ ഭയന്നാണ് വിദ്യാര്‍ത്ഥി പരാതി നല്‍കാന്‍ താമസിച്ചതെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.












Click it and Unblock the Notifications