കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണെക്കാണെയ്ക്ക് 1 കോടി വേണ്ട, നിലപാട് വ്യക്തമാക്കി ടൊവിനോ,30 ലക്ഷം കൊണ്ട് തൃപ്തിപ്പെട്ട് ജോജുവും

Google Oneindia Malayalam News

കൊച്ചി; ചലചിത്ര സംഘടനകളുടെ നിർദ്ദേശത്തെ തള്ളി നടൻമാരായ ജോജു ജോർജ്ജും ടൊവിനോ തോമസും പ്രതിഫലം ഉയർത്തിയത് വിവാദമായിരുന്നു. കൊവിഡ് പ്രതിസന്ധി സിനിമാ മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതിഫലം കുറയ്ക്കാൻ താരങ്ങൾ തയ്യാറാവണമെന്ന ആവശ്യം നിർമ്മാതാക്കൾ ഉയർത്തിയത്. ഇതോടെ ഇരുവരുടേയു പടങ്ങൾ റിലീസ് ചെയ്യില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വിവാദത്തിന് പരിഹാരമായിരിക്കുകയാണ്.

താരങ്ങളുടെ പ്രതിഫലം

താരങ്ങളുടെ പ്രതിഫലം

കൊവിഡിന്റെ പശ്ചാത്തലത്തിൽ സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള‌ളവർ പ്രതിഫലം പകുതിയെങ്കിലും കുറയ്ക്കണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം. ഇതോടെ താരസംഘടനയായ അമ്മ ചർച്ച ചെയ്ത് പ്രതിഫലം കുറയ്ക്കാൻ തയ്യാറായി. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്നായിരുന്നു 'അമ്മ' വ്യക്തമാക്കിയത്.

മുതിർന്ന താരങ്ങൾ

മുതിർന്ന താരങ്ങൾ

മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ ഇതിനോട് അനുകൂല നിലപാട് അറയിക്കുകയും ചെയ്തു. തുടർന്ന് സിനിമകളുടെ 11 പ്രൊജക്ടായിരുന്നു പ്രൊഡ്യസേഴ്സ് അസോസിയേഷന് മുൻപിൽ സമർപ്പിച്ചത്. ഇതോടെയാണ് രണ്ട് പടങ്ങളിലെ താരങ്ങങ്ങൾ പ്രതിയഫലം ഉയർത്തിയതായി കണ്ടെത്തിയത്.

25 ലക്ഷം അധികം

25 ലക്ഷം അധികം

ഷംസുദ്ദീന്‍ നിര്‍മിച്ച് മനു അശോകന്‍ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം കാണെക്കാണെ,അബാം നിർമിക്കുന്ന ജോജു ജോര്‍ജ് ചിത്രം എന്നിവയെ ചൊല്ലിയായിരുന്നു തർക്കം ഉടലെടുത്ത്.
കഴിഞ്ഞ സിനിമയെക്കാളും 25 ലക്ഷമായിരുന്നു അധികമായി ടൊവീനോ ചോദിച്ചത്. ജോജു ജോർജ്ജ് 5 ലക്ഷവും ഉയർത്തി.

മോഹൻലാലിന്റെ നിലപാട്

മോഹൻലാലിന്റെ നിലപാട്

അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാൽ കഴിഞ്ഞ സിനിമയിൽ വാങ്ങിയതിന്റെ പകുതി പ്രതിഫലം മാത്രം ദൃശ്യം രണ്ടിനായി വാങ്ങിയിരുന്നുള്ളു. മോഹൻലാലിനെ പോലൊരു നടൻ പ്രതിഫലം കുറക്കുമ്പോൾ പുതിയ താരങ്ങള് എന്തുകൊണ്ടാണ് പ്രതിഫലം കുറക്കൻ തയ്യാറാവാത്തത് എന്നായിരുന്നു അസോസിയേഷന്റെ ചോദ്യം.

റിലീസ് ചെയ്യേണ്ടതില്ലെന്ന്

റിലീസ് ചെയ്യേണ്ടതില്ലെന്ന്

ഇതോടെ ഈ പടങ്ങൾ റിലീസ് ചെയ്യില്ലെന്ന നിലപാടായിരുന്നു സംഘടന സ്വീകരിച്ചത്.
പിന്നാലെ ചിത്രങ്ങളുടെ നിർമ്മാതാക്കളോട് അസോസിയേഷൻ പ്രസിഡന്റ് ആന്റോ ജോസഫ് വിശദീകരണം തേടുകയായിരുന്നു. സമവായത്തിന് തയ്യാറായില്ലേങ്കിൽ പടം റിലീസ് ചെയ്യില്ലെന്ന് സംഘടന ഉറച്ച തിരുമാനം പ്രഖ്യാപിച്ചു.

ലാഭം കിട്ടിയാൽ

ലാഭം കിട്ടിയാൽ

അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഫലം 30 ലക്ഷമായി കുറയ്ക്കാൻ ജോജു തിരുമാനിച്ചു. ടൊവിനോ തന്റെ പ്രതിഫലം കുറച്ചതായും പുതിയ സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്ന് വെച്ചതായും അറിയിച്ചു. സനിമ വിജയിച്ച് ലാഭം കിട്ടിയാല്‍ പ്രൊഡ്യൂസര്‍ നല്‍കുകയാണെങ്കില്‍ മാത്രം പ്രതിഫലം മതി എന്നാണ് ടൊവിനോയുടെ നിലപാട്.

Recommended Video

cmsvideo
MINNAL MURALI Official Teaser Reaction | Oneindia Malayalam
 പ്രതിഫലം വാങ്ങിയില്ലെന്ന്

പ്രതിഫലം വാങ്ങിയില്ലെന്ന്

മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'കാണെക്കാണെയില്‍' അഭിനയിയ്ക്കുന്നതിന് ഒരു കോടി രൂപയായിരുന്നു ടൊവിനോ തോമസിന്റെ പ്രതിഫലം.സിനിമയില്‍ അഭിനയ്ക്കുന്നതിന് ഇതുവരെയും ടൊവിനോ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് 'കാണെക്കാണെയുടെ' നിര്‍മ്മാതാവ് ഷംസുദീന്‍ അസോസിയേഷനെ അറിയിച്ചു

'പ്രിയപ്പെട്ട കൂട്ടുകാരൻ ട്രംപിന് വേണ്ടി ഒരു 'നമസ്തേ ട്രംപ്' കൂടി നടത്തുമോ?'; മോദിയെ ട്രോളി ചിദംബരം'പ്രിയപ്പെട്ട കൂട്ടുകാരൻ ട്രംപിന് വേണ്ടി ഒരു 'നമസ്തേ ട്രംപ്' കൂടി നടത്തുമോ?'; മോദിയെ ട്രോളി ചിദംബരം

രാഹുല്‍ ഗാന്ധി അറസ്റ്റില്‍, ലാത്തിയടി, നിലത്ത് വീണു... യുപിയില്‍ നാടകീയ രംഗങ്ങള്‍, വന്‍ പ്രതിഷേധംരാഹുല്‍ ഗാന്ധി അറസ്റ്റില്‍, ലാത്തിയടി, നിലത്ത് വീണു... യുപിയില്‍ നാടകീയ രംഗങ്ങള്‍, വന്‍ പ്രതിഷേധം

എനിക്കും 18 വയസായ മകളുണ്ട്; സര്‍ക്കാര്‍ ഹാത്രാസ് പെണ്‍കുട്ടിയോട് ചെയ്തത് അംഗീകരിക്കാനാവില്ല:പ്രിയങ്കഎനിക്കും 18 വയസായ മകളുണ്ട്; സര്‍ക്കാര്‍ ഹാത്രാസ് പെണ്‍കുട്ടിയോട് ചെയ്തത് അംഗീകരിക്കാനാവില്ല:പ്രിയങ്ക

കേരളം പിടിക്കാൻ സുരേഷ് ഗോപിയും; നിയമസഭയിലേക്ക് മത്സരിച്ചേക്കും, ബിജെപി ലക്ഷ്യം 5 സീറ്റുകൾകേരളം പിടിക്കാൻ സുരേഷ് ഗോപിയും; നിയമസഭയിലേക്ക് മത്സരിച്ചേക്കും, ബിജെപി ലക്ഷ്യം 5 സീറ്റുകൾ

English summary
No ban to Tovino Thomas And Joju George says producers association
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X