കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈ ഡേയുടെ കാര്യത്തിൽ തീരുമാനമായി; ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിന്‍വലിക്കില്ലെന്ന് ടിപി രാമകൃഷ്ണൻ!

Google Oneindia Malayalam News

തിരുവനന്തപുരം: ഒന്നാം തീയതിയിലെ മദ്യനിരോധനം നീക്കില്ലെന്ന് ടിപി രാമകൃഷണൻ. ബാറുകൾ ഒന്നാം തീയതി തുറക്കാൻ അനുവദിക്കില്ല. അന്ന് മദ്യവിൽപ്പനശാലകളും തുറക്കില്ലെന്ന് സർക്കാർ നിയമസഭയെ അറിയിച്ചു. നിയമസഭയിലെ ചോദ്യോതച്തര വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ തീരപ്രദേശത്ത് കാസിനോകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിൽ ബാറുകൾ അടച്ചിട്ടപ്പോൾ വിറ്റഴിക്കപ്പെട്ട മദ്യത്തേക്കാൾ കുറവ് മദ്യമാണ് 2018-19 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചതെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കാൻ ആലോചനയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. . പുതിയ മദ്യനയത്തിന്‍റെ കരട് തയ്യാറാക്കുന്നതിന് മുമ്പായി നടന്ന ചർച്ചകളിൽ ഇക്കാര്യവും പരിഗണിക്കപ്പെട്ടതാണ്.

Liquor

മദ്യനയത്തിന്‍റെ കരട് ഇപ്പോഴും ചർച്ചയിലാണ്. എൽഡിഎഫിൽ ചർച്ച ചെയ്ത ശേഷം ഫെബ്രുവരി അവസാനത്തോടെ, മദ്യനയത്തിന് അന്തിമ രൂപമുണ്ടാക്കും. കേരളത്തിൽ കൂടുതൽ ലഹരി മുക്ത കേന്ദ്രങ്ങൾ തുറക്കാൻ ശ്രമിക്കുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. എല്ലാ താലൂക്കിലും ലഹരി മുക്ത കേന്ദ്രങ്ങൾ തുറയ്ക്കാനാണ് ശ്രമിക്കുക. നിലവിലുള്ള ഇത്തരം കേന്ദ്രങ്ങളിൽ ചികിത്സ സൗകര്യവും കിടക്കകളുടെ എണ്ണവും കൂട്ടുമെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.

English summary
No bars will be opened on the first day of every month: TP Ramakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X