കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൂടുവെള്ളത്തില്‍ വീണ ലാലേട്ടന് ഇപ്പോള്‍ പച്ചവെള്ളവും പേടി!!! ഈ മാസം ലാലേട്ടന്‍ ബ്ലോഗേട്ടനാവില്ല

യാത്രയിലായതിനാല്‍ ഇത്തവണ ബ്ലോഗ് എഴുതുന്നില്ലെന്നാണ് ലാല്‍ തന്‍റെ ബ്ലോഗില്‍ കുറിച്ചിരിക്കുന്നത്

Google Oneindia Malayalam News

തിരുവനന്തപുരം: ബ്ലോഗ് എഴുതിയതിന്റെ പേരില്‍ പൊങ്കാല കിട്ടുന്നത് മോഹന്‍ലാലിനെ സംബന്ധിച്ച് ഒരു പുതിയ കാര്യം അല്ല. അതുപോലെ തന്നെ അദ്ദേഹത്തിന് ഏറെ പ്രശംസയും കിട്ടിയിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ തവണ നോട്ട് നിരോധനത്തെ അനുകൂലിച്ച് ബ്ലോഗ് എഴുതിയപ്പോള്‍ കിട്ടിയത് അത്രയും വലിയ പൊങ്കാല ആയിരുന്നു. ആരായാലും ഇനി ഒരു എഴുത്ത് എഴുതുന്നതിന് മുമ്പ് പത്ത് വട്ടം ആലോചിച്ച് പോകും.

എന്തായാലും മോഹന്‍ലാല്‍ ഇത്തവണ ബ്ലോഗ് എഴുതുന്നില്ല. ലാലേട്ടന് ബ്ലോഗ് എഴുന്നതിന് പോലും ഒരു ഷെഡ്യൂള്‍ ഉണ്ടെന്ന് എത്ര പേര്‍ക്ക് അറിയാം?

ഇത്തവണ ബ്ലോഗില്ല, കാരണം?

ഇത്തവണ ബ്ലോഗില്ല, കാരണം?

എല്ലാ മാസവും മോഹന്‍ലാല്‍ ബ്ലോഗ് എഴുതാറുള്ളതാണ്. എന്നാല്‍ ഈ മാസം ബ്ലോഗ് ഇല്ല. എന്തായിരിക്കും ലാല്‍ ബ്ലോഗ് എഴുത്താത്തത് എന്നാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്തെ പ്രധാന ചര്‍ച്ച.

21-ാം തീയ്യതി മുടങ്ങാത്ത ബ്ലോഗ്

21-ാം തീയ്യതി മുടങ്ങാത്ത ബ്ലോഗ്

എല്ലാ മാസവും 21-ാം തീയ്യതിയാണ് മോഹന്‍ലാല്‍ ബ്ലോഗ് പ്രസിദ്ധീകരിക്കാറുള്ളത്. ഇത്തവണ ബ്ലോഗ് എഴുതാതിരിക്കാന്‍ ഉള്ള കാരണം മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ കണ്ടെത്തുന്നത് മറ്റ് ചില കാരണങ്ങളാണ്.

സോറി ഫ്രണ്ട്‌സ്... അടുത്തമാസം

സോറി ഫ്രണ്ട്‌സ്... അടുത്തമാസം

സോറി ഫ്രണ്ട്‌സ് എന്ന തലക്കെട്ടോടെയാണ് ബ്ലോഗില്ലെന്ന കാര്യം ലാല്‍ വ്യക്തമാക്കുന്നത്. യാത്രയുടെ തിരക്കുകളില്‍ ആയതിനാല്‍ ബ്ലോഗ് എഴുതാന്‍ സാധിച്ചില്ല. അടുത്ത മാസം എഴുത്തുമായി എത്തുമെന്നും ലാല്‍ കുറിപ്പിട്ടിരിക്കുന്നു.

പൊങ്കാല വാങ്ങിയ ആ ബ്ലോഗ്

പൊങ്കാല വാങ്ങിയ ആ ബ്ലോഗ്

നോട്ട് നിരോധനത്തെ പിന്തുണച്ചുകൊണ്ടായിരുന്നു മോഹന്‍ലാല്‍ കഴിഞ്ഞ തവണ ബ്ലോഗ് എഴുതിയത്. ഇതിന്റെ പേരില്‍ വലിയ സാമൂഹ്യവിമര്‍ശനങ്ങള്‍ അദ്ദേഹം നേരിടേണ്ടി വന്നു.

ലാലേട്ടനെ ബ്ലോഗേട്ടനും ക്യൂവേട്ടനും ആക്കിയ ബ്ലോഗ്

ലാലേട്ടനെ ബ്ലോഗേട്ടനും ക്യൂവേട്ടനും ആക്കിയ ബ്ലോഗ്

എല്ലാവരും സ്‌നേഹത്തോടെ ലാലേട്ടന്‍ എന്നാണ് മോഹന്‍ലാലിനെ വിളിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണത്തെ ബ്ലോഗോടെ അത് ബ്ലോഗേട്ടന്‍ എന്നും ക്യൂവേട്ടന്‍ എന്നും ഒക്കെ ആയി മാറി.

മദ്യത്തിനും സിനിമയ്ക്കും ക്യൂ... അതാണ് ചൊടിപ്പിച്ചത്

മദ്യത്തിനും സിനിമയ്ക്കും ക്യൂ... അതാണ് ചൊടിപ്പിച്ചത്

മദ്യം വാങ്ങാനും സിനിമ കാണാനും ക്യൂ നില്‍ക്കാമെങ്കില്‍ എടിഎമ്മിനും ബാങ്കിനും മുന്നില്‍ രാജ്യത്തിന് വേണ്ടി ഇത്തിരി നേരം ക്യൂ നിന്നൂടെ എന്നായിരുന്നു ലാല്‍ ബ്ലോഗിലൂടെ ചോദിച്ചത്. ഇത് ആരാധകരെ പോലും ചൊടിപ്പിക്കുന്ന ഒന്നായിരുന്നു.

മോദി പ്രശംസയ്ക്കും കിട്ടി പൊങ്കാല

മോദി പ്രശംസയ്ക്കും കിട്ടി പൊങ്കാല

ഏറ്റവും സൂക്ഷ്മമായി ഇന്ത്യയെ പഠിച്ചതിന്റെ മുദ്രകള്‍ മോദിയുടെ പ്രസംഗത്തില്‍ ഉണ്ടായിരുന്നതായി താന്‍ വിശ്വസിക്കുന്നു എന്ന് പോലും മോഹന്‍ലാല്‍ ആ ബ്ലോഗില്‍ എഴുതി. അത് കണ്ടാല്‍ പിന്നെ മോദി വിരുദ്ധര്‍ വെറുതേയിരിക്കുമോ... അതിനും കിട്ടി പൊങ്കാല.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൊങ്കാല

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൊങ്കാല

മോഹന്‍ലാലിന് ചരിത്രത്തില്‍ കിട്ടിയ ഏറ്റവും വലിയ പൊങ്കാല ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്ന് കിട്ടിയത്. അടുത്ത ആരാധകര്‍ പോലും ഈ വിഷയത്തില്‍ മോഹന്‍ലാലിനെ തള്ളിപ്പറഞ്ഞു.

നിലപാട് മാറ്റിയില്ല, ഒന്നും പറഞ്ഞില്ല

നിലപാട് മാറ്റിയില്ല, ഒന്നും പറഞ്ഞില്ല

എന്നാല്‍ ഈ വിവാദങ്ങളോടൊന്നും മോഹന്‍ലാല്‍ പ്രതികരിച്ചില്ല. തന്റെ നിലപാടും ബ്ലോഗും അദ്ദേഹം പിന്‍വലിച്ചില്ല.

 ഇപ്പോഴത്തേത് പ്രതിഷേധമോ അതോ ഭയമോ?

ഇപ്പോഴത്തേത് പ്രതിഷേധമോ അതോ ഭയമോ?

തന്നെ അത്രയേറെ വിമര്‍ശിച്ചതിലുള്ള പ്രതിഷേധമാണോ ഇത്തവണ ബ്ലോഗ് എഴുതാത്തതിനുള്ള കാരണം? അതോ വീണ്ടും പൊങ്കാല ഏറ്റുവാങ്ങേണ്ടിവരുമെന്ന ഭയമോ? ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നുണ്ട്.

English summary
No Blog from Mohanlal in December. He informed this in his blog.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X